യുടൂബ് ചാനലിനായി വീഡിയോ ചിത്രീകരണം... യമുന എക്‌സ്പ്രസ് വേയില്‍ അപകടത്തില്‍ മരിച്ച യൂട്യൂബര്‍ അഗസ്റ്റെ ചൗഹാന്‍ തന്റെ സൂപ്പര്‍ ബൈക്കില്‍ മണിക്കൂറില്‍ 294 കിലോമീറ്റര്‍ വേഗത്തിലായിരുന്നുവെന്ന് പൊലീസ്

യമുന എക്‌സ്പ്രസ് വേയില്‍ അപകടത്തില്‍ കൊല്ലപ്പെട്ട യൂട്യൂബര്‍ അഗസ്റ്റെ ചൗഹാന്‍ തന്റെ സൂപ്പര്‍ ബൈക്കില്‍ മണിക്കൂറില്‍ 294 കിലോമീറ്റര്‍ വേഗത്തിലായിരുന്നുവെന്ന് പൊലീസ് . ആഗ്രയില്‍ നിന്ന് ഡല്‍ഹിയിലേക്ക് വരുന്ന വഴിയില്‍ തന്റെ യുടൂബ് ചാനലിനായി വീഡിയോ ചിത്രീകരിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
കവാസാക്കി നിഞ്ച ദത10ഞ 1,000 സിസി സൂപ്പര്‍ ബൈക്ക് അലിഗഡിലെ 47 മൈല്‍ പോയിന്റിലാണ് അപകടത്തില്‍പ്പെടുന്നത്. അഗസ്റ്റെയുടെ അതിവേഗ ഓട്ടം റെക്കോര്‍ഡുചെയ്യാന്‍ ഉപയോഗിച്ച ആക്ഷന്‍ ക്യാമറ കണ്ടെടുത്തതായി പൊലീസ് .
1.4 മില്യണ്‍ സബ്‌ക്രൈബേഴ്‌സുണ്ടായിരുന്ന ചൗഹാന്‍ യുടൂബില്‍ ഏറെ ജനപ്രിയനാണ്. മണിക്കൂറില്‍ 300 കിലോമീറ്റര്‍ വേഗതിയില്‍ വരെ വണ്ടിയോടിച്ച് വീഡിയോകള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
'പ്രോ റൈഡര്‍ 1000' എന്ന പേരിലായിരുന്നു ചാനല്‍. താന്‍ ഡല്‍ഹിയിലേക്കാണ് പോകുന്നതെന്നും അവിടെ ബൈക്കിന് എത്ര വേഗത്തില്‍ പോകാനാകുമെന്ന് പരിശോധിക്കാമെന്നും അഗസ്തേ ചാനലില്‍ അപ്ലോഡ് ചെയ്ത അവസാന വീഡിയോയില്‍ പറയുന്നുണ്ട്.
അപകടത്തില്‍ ഹെല്‍മറ്റ് ചിതറി കഷണങ്ങളായിപ്പോയി. തലക്ക് പരിക്കേറ്റാണ് മരണം സംഭവിച്ചത്.
"
https://www.facebook.com/Malayalivartha
























