റാന്നി അങ്ങാടി ചെട്ടിമുക്കില്‍ റോജി ഇ.തോമസിനെ കൊലപ്പെടുത്തിയ കേസിലെ കുറ്റാരോപിതനെ വെറുതെ വിട്ടു

റാന്നി അങ്ങാടി ചെട്ടിമുക്കില്‍ റോജി ഇ.തോമസിനെ കൊലപ്പെടുത്തിയ കേസിലെ കുറ്റാരോപിതന്‍ കാവുങ്കല്‍ വീട്ടില്‍ തോമസ്. തോമസ് ബാബുവിനെ കുറ്റക്കാരനല്ല എന്ന് കണ്ട് പത്തനംതിട്ട അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി-രണ്ട് കോടതി വെറുതെ വിട്ടു.
2015 സെപ്റ്റംബര്‍ അഞ്ചാം തീയതി പകല്‍1.15 മണിയ്ക്കും 1.45 മണിയ്ക്കും ഇടയില്‍ മരണപ്പെട്ട റോജിയും പ്രതിയും തര്‍ക്കത്തിലിരുന്ന വസ്തുവില്‍ കയറി പ്രതി കാടു പറിക്കുന്നതു കണ്ട് തടസ്സം നിന്ന റോജിയും സഹോദരങ്ങളും പ്രതിയുമായി പിടിവലികൂടിയ സമയം പ്രതി കൃത്യ സ്ഥലത്തു കിടന്ന ഒരു ചുടുകട്ടയെടുത്ത് റോജിയുടെ തലയുടെ വലതുവശം കണ്ണിലും മുഖത്തും ശക്തിയായി അടിച്ച് പരിക്കേറ്റതിനെ തുടര്‍ന്ന് റോജി മരണപ്പെട്ടു എന്നതായിരുന്നു പോലീസ് കേസ്.
റാന്നി പോലീസ് 1359/15 നമ്പറായി രജിസ്റ്റര്‍ ചെയ്ത കേസില്‍ 20 സാക്ഷികളെയും 28 ഡോക്യുമെന്റ്‌സും രേഖപ്പെടുത്തി. അഡീഷണല്‍ ഡിസിട്രിക്റ്റ് ആന്റ് സെഷന്‍സ് കോടതി II ആണ് വിധി പറഞ്ഞത്.. ടി. കേസില്‍ പ്രതിയ്ക്കു വേണ്ടി അഭിഭാഷകന്‍ അഡ്വ. നവീന്‍ എം.ഈശോ, ബ്ലസ്സന്‍ വടക്കേമുറിയില്‍, അഡ്വ.ബിബിന്‍ ബേബി, അഡ്വ. തോമസ് എം.പടപ്പയ്ക്കല്‍, ക്രിസ്റ്റി മാത്യു, അഡ്വ. സോഫിയ തോമസ്, കെ.പി., പ്രകാശ് എന്നിവര്‍ ഹാജരായി.
"
https://www.facebook.com/Malayalivartha
























