കണ്ണൂരില്‍ ലോറി ഡ്രൈവര്‍ സഹായിയായ ക്ലീനറെ തലയ്ക്കടിച്ചു കൊലപ്പെടുത്തി....മൃതദേഹം ഉപേക്ഷിച്ചു കടന്നു കളഞ്ഞയാള്‍ ഒടുവില്‍ പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി

കണ്ണൂരില്‍ ലോറി ഡ്രൈവര്‍ സഹായിയായ ക്ലീനറെ തലയ്ക്കടിച്ചു കൊലപ്പെടുത്തി....മൃതദേഹം ഉപേക്ഷിച്ചു കടന്നു കളഞ്ഞയാള്‍ ഒടുവില്‍ പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി.
കൊല്ലം പത്തനാപുരം സ്വദേശി സിദിഖാണ് കൊല്ലപ്പെട്ടത്. പോരാവൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിടുംപൊയിലിന് സമീപം മാനന്തവാടി ചുരത്തിലാണ് കൊലപാതകം നടന്നത്.
ഇന്ന് പുലര്‍ച്ചെ 4.30-ഓടെയായിരുന്നു സംഭവം നടന്നത്. ഇരുവരും തമ്മിലുണ്ടായ വാക്കേറ്റത്തെ തുടര്‍ന്ന് സിദ്ദിഖിനെ ജാക്കിലിവര്‍ ഉപയോഗിച്ച് നിഷാദ് തലയ്ക്ക് അടിക്കുകയായിരുന്നുവെന്ന് പോലീസ് .
ആന്ധ്രയില്‍ നിന്ന് സിമന്റ് ലോഡുമായി കൂത്തുപറമ്പിലേക്ക് വരികയായിരുന്ന ലോറിയിലെ ജീവനക്കാരായിരുന്നു ഇരുവരും. മൃതദേഹം പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ .
"
https://www.facebook.com/Malayalivartha
























