'മാസത്തില്‍ അഞ്ച് ആരോഗ്യ പ്രവര്‍ത്തകരാണ് കേരളത്തില്‍ രോഗികളുടെയോ ബന്ധുക്കളുടെയോ അക്രമത്തിന് ഇരയാകുന്നത്..... ഭാഗ്യവശാല്‍ ഇതുവരെ ഇത്തരത്തില്‍ ഒരു മരണം ഉണ്ടായിട്ടില്ല.... അത് ഭാഗ്യം മാത്രമാണ്. അത്തരത്തില്‍ ഒരു മരണം ഉണ്ടാകും, നിശ്ചയമാണ്.... ഇപ്പോള്‍, 'ചില ഡോക്ടര്‍മാര്‍ അടി ചോദിച്ചു വാങ്ങുകയാണ്' എന്നൊക്കെ പറയുന്നവര്‍ അന്ന് മൊത്തമായി കളം മാറും.. മുരളി തുമ്മാരക്കുടിയുടെ മുന്നറിയിപ്പ് സത്യമാകുമ്പോള്‍...

കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ വനിതാ ഡോക്ടറെ കുത്തിക്കൊന്നുവെന്ന ദാരുണ സംഭവമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. പോലീസ് വൈദ്യ പരിശോധനയ്‌ക്കെത്തിച്ച പ്രതിയാണ് ഡോക്ടറെ അക്രമിച്ചത്. ഇതിന് പിന്നാലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരായുണ്ടാകുന്ന ആക്രമണങ്ങളെക്കുറിച്ച് മുരളി തുമ്മാരക്കുടി (Muralee Thummarukudy) നല്‍കിയ മുന്നറിയിപ്പ് പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. മുമ്പ് കേരളത്തില്‍ ഉടനെ ഒരു ബോട്ടപകടം ഉണ്ടാകുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കിയിരുന്നു. ഇതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് താനൂരില്‍ ബോട്ടപകടമുണ്ടായതും 22 ഓളം പേര്‍ മരണപ്പെട്ടതും. മുരളി തുമ്മാരക്കുടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം'മാസത്തില്‍ അഞ്ച് ആരോഗ്യ പ്രവര്‍ത്തകരാണ് കേരളത്തില്‍ രോഗികളുടെയോ ബന്ധുക്കളുടെയോ അക്രമത്തിന് ഇരയാകുന്നത്. ഭാഗ്യവശാല്‍ ഇതുവരെ ഇത്തരത്തില്‍ ഒരു മരണം ഉണ്ടായിട്ടില്ല. അത് ഭാഗ്യം മാത്രമാണ്. അത്തരത്തില്‍ ഒരു മരണം ഉണ്ടാകും, നിശ്ചയമാണ്.
ഇപ്പോള്‍, 'ചില ഡോക്ടര്‍മാര്‍ അടി ചോദിച്ചു വാങ്ങുകയാണ്' എന്നൊക്കെ പറയുന്നവര്‍ അന്ന് മൊത്തമായി കളം മാറും. സമൂഹത്തില്‍ വലിയ എതിര്‍പ്പ് ഉണ്ടാകും, മാധ്യമങ്ങള്‍ ചര്‍ച്ച നടത്തും, മന്ത്രിമാര്‍ പ്രസ്താവിക്കും, കോടതി ഇടപെടും, പുതിയ നിയമങ്ങള്‍ ഉണ്ടാകും. ആരോഗ്യപ്രവര്‍ത്തകരുടെ നേരെയുള്ള അക്രമങ്ങള്‍ കുറച്ചു നാളത്തേക്കെങ്കിലും കുറയും. അപ്പോഴേക്കും ഒരാളുടെ ജീവന്‍ പോയിരിക്കും എന്ന് മാത്രം.' എന്നും പറഞ്ഞു കൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്..അതിനു ശേഷം ഈ സംഭവം ഉണ്ടായ ഉടനെ ,,അദ്ദേഹം തന്നെ പഴയ പോസ്റ്റും കൂടെ ചേർത്ത് ഒന്നും കൂടെ കുറിപ്പ് എഴുതി ഫേസ്ബുക് പേജ് ൽ ഇട്ടിരുന്നു..ഏപ്രിൽ ഒന്നിലെ പോസ്റ്റാണ്..ഇതിൽ കൂടുതൽ കൃത്യമായി എങ്ങനെ മുന്നറിയിപ്പ് നൽകാൻ പറ്റും?ഡോക്ടറുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേരുന്നു..ഇനിയെങ്കിലും ആരോഗ്യപ്രവർത്തകർക്കെതിരെയുള്ള വാക്കുകൊണ്ടോ കായികമായോ ആയുധം കൊണ്ടോ ഉള്ള അക്രമങ്ങളോട് നമുക്ക് "സീറോ ടോളറൻസ്" നടപ്പാക്കാം ,ഏറെ ദുഃഖം,മുരളി തുമ്മാരുകുടി..എന്നും പറഞ്ഞു കൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്...പോസ്റ്റിനു താഴെ നിരവധി ആളുകളാണ് കമ്മന്റുകളുമായി രംഗത്ത് വരുന്നത്.. പ്രവചന സിംഹം . ദൗർഭാഗ്യ കരം.
പ്രതികളെയും, മദ്യപരെയും sufficient protection ഇല്ലാതെ ആശുപത്രികൾ പോലെ നിരായുദ്ധരായ മനുഷ്യർ ഇരിക്കുന്ന സ്ഥലത്തു കൊണ്ടുവരുന്നത് തന്നെ ഉത്തരവാദിത്തം ഇല്ലായ്മയാണ്.ആ പ്രവചനം നടത്തിയ Post കൃത്യമായി സംഭവിച്ചല്ലൊ സാർ, ഈ ഗുരുതര സംഭവങ്ങൾ ഒരിടത്തും ഇനി ആവർത്തിക്കാതിരിക്കാൻ എല്ലാ ഭാഗത്തു നിന്നും ശ്രമങ്ങൾ വേണം, അതീവ ദയനീയം...എന്നൊക്കെയാണ് ഉയരുന്ന കമന്റുകൾ , മുതുകിൽ ആറു കുത്തേറ്റുവെന്ന് പരിശോധിച്ച ഡോക്ടർമാർ അറിയിച്ചു. ഡോക്ടർ ഉൾപ്പെടെ മൂന്നുപേരെയാണ് പ്രതി കുത്തിയത്. രണ്ടുപേരെ അടിക്കുകയും ചെയ്തു. ഡോക്ടർ വന്ദന ദാസ്, ആശുപത്രി ഗാർഡായ മണിലാൽ, ഹോം ഗാർഡ് ആയ അലക്സ് കുട്ടി എന്നിവർക്കാണു കുത്തേറ്റത്. പിന്നാലെ സ്വകാര്യ ആശുപത്രിയിൽ വച്ച് ഡോക്ടർ മരിച്ചു.
ശ്രീനിലയം കുടവട്ടൂർ സന്ദീപ്(42) ആണ് ആക്രമിച്ചത്. ഇന്നു പുലര്‍ച്ചെ നാലരയ്ക്ക് സന്ദീപിനെ ആശുപത്രിയിലെത്തിച്ച് മുറിവ് തുന്നിക്കെട്ടുന്നതിനിടെയായിരുന്നു അക്രമം. വൈദ്യപരിശോധനയ്ക്കായി പൊലീസുകാർ കസ്റ്റഡിയിലെടുത്തു കൊണ്ടുവന്ന രോഗിയാണ് ഡോക്ടറെ കുത്തിയത്. പരിശോധിക്കുന്നതിനിടെ അവിടെയുണ്ടായിരുന്ന സർജിക്കൽ ഉപകരണം ഉപയോഗിച്ചായിരുന്നു ആക്രമണം. കത്രിക ഉപയോഗിച്ചായിരുന്നു ആക്രമണം. പിന്നിൽനിന്നുള്ള കുത്ത് മുൻപിലേക്ക് എത്തുന്ന തരത്തിലായിരുന്നു ആക്രമണം. പൊലീസിന്റെ മുന്നിൽ വച്ചാണ് ആക്രമണം ഉണ്ടായത്.
https://www.facebook.com/Malayalivartha

























