രോഗിയുമായി പോയ ആംബുലന്‍സ് വടകര ദേശീയപാതയില്‍ മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവിന് ദാരുണാന്ത്യം

രോഗിയുമായി പോയ ആംബുലന്‍സ് വടകര ദേശീയപാതയില്‍ മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവിന് ദാരുണാന്ത്യം. പാറക്കടവിലെ ചോരങ്ങാട്ട് മുസ്തഫയാണ് (48) വ്യാഴാഴ്ച രാത്രി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്.
മുസ്തഫയും ഭാര്യയും രോഗിയായ മാതാവുമാണ് ആംബുലന്‍സില്‍ ഉണ്ടായിരുന്നത്. സാരമായി പരിക്കേറ്റ മുസ്തഫ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തിലായിരുന്നു. ഭാര്യ: സമീറ ഇടയില്‍ പീടിക. മക്കള്‍: ആദില്‍, ആമിര്‍ (ഉമ്മത്തൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍), റംസാന്‍ (താനക്കോട്ടൂര്‍ യു.പി സ്‌കൂള്‍ വിദ്യാര്‍ഥി).
https://www.facebook.com/Malayalivartha

























