അമ്മയുടെ വാക്കുകേട്ട് ഭാര്യയെ ദേഹോപദ്രവം ഏൽപ്പിക്കും: സഹികെട്ട് ഭർത്താവിന്റെ ടീഷർട്ടും, ജീൻസും ധരിച്ച് അമ്മായിയമ്മയെ പഞ്ഞിക്കിട്ടു: തുമ്പില്ലാതെ നടന്ന പോലീസിന്റെ കണ്ണിൽ ആ കാഴ്ച പതിഞ്ഞു: വയോധികയ്ക്ക് നേരെ ഉണ്ടായ ആക്രമണത്തിൽ മരുമകൾ അറസ്റ്റിൽ

പാൽ സൊസൈറ്റിയിലേക്ക് പാലുമായി എത്തിയ വയോധികയ്ക്ക് നേരെ ഉണ്ടായ ആക്രമണത്തിന് പിന്നിൽ മരുമകൾ. ആറാവുംമൂട് സ്വദേശിയായ വാസന്തിയുടെ കാൽ തല്ലിയൊടിച്ചത് മരുമകൾ സുകന്യയെന്ന് പോലീസ് പറഞ്ഞു. ഇതിന് പിന്നാലെ മരുമകൾ സുകന്യയെ പോലീസ് കസ്റ്റഡിയിൽ എടുത്തു. മുഖംംമൂടി ധരിച്ചാണ് മരുമകൾ എത്തയത്. മുഖം മൂടി ധരിച്ചെത്തിയ ഇവർ സ്ത്രീയെ ആക്രമിക്കുകയായിരുന്നു. വാസന്തിയുടെ മകന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് സുകന്യയെ പിടികൂടിയത്. കമ്പിപ്പാര കൊണ്ട് അടിയേറ്റ് കാൽപ്പൊട്ടിയ 65കാരിയായ വാസന്തിയെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയിരുന്നു.
ചൊവ്വാഴ്ച രാവിലെ ആറ് മണിയോടെ ആറാലുംമൂട് റെയിൽവേ ക്രോസിനു സമീപത്തു വച്ചാണ് സംഭവം. ആക്രമണത്തിൽ ഈ സ്ത്രീ ധരിച്ചിരുന്ന ആഭരണങ്ങൾ നഷ്ടപ്പെട്ടിട്ടിരുന്നില്ല. നിലവിളി കേട്ട് ഉണർന്ന സമീപവാസികൾ കറുത്തവേഷം ധരിച്ച ഒരാൾ ഓടിപ്പോകുന്നത് കണ്ടിരുന്നു. വാസന്തിയുടെ മൂന്നു മക്കളിൽ രണ്ടാമനായ രതീഷിന്റെ ഭാര്യയാണ് സുകന്യ. സൊസൈറ്റിയിൽ പാൽ കൊടുത്ത ശേഷം വീട്ടിലേക്കു മടങ്ങുംവഴിയാണ് ആക്രമിച്ചത്. കറുത്ത പാന്റ്‌സും ഷർട്ടുമിട്ട് മുഖം മറച്ചെത്തിയയാളാണ് ആക്രമിച്ചത്. കമ്പിവടികൊണ്ട് കാലിനും തലയ്ക്കും അടിച്ചു. ഗുരുതരമായി പരിക്കേൽപ്പിച്ച ശേഷം ഓടിമറഞ്ഞ പ്രതിയെ ആദ്യം പിടികൂടാനായില്ല.
യുവാവാകും ആക്രമിച്ചതെന്നാണ് നാട്ടുകാരും പോലീസും ധരിച്ചിരുന്നത്. ഇതേത്തുടർന്ന് പ്രദേശത്തെ പല യുവാക്കളെയും പോലീസ് ചോദ്യം ചെയ്തിരുന്നു. വീട്ടുകാരെയും ചോദ്യംചെയ്തു. വീട്ടുകാരെയും പോലീസിന് സംശയമുണ്ടായിരുന്നു. വാസന്തിയുടെ വീടും പരിസരവും പരിശോധിച്ച പോലീസ് ആക്രമിക്കാൻ ഉപയോഗിച്ച് കമ്പിവടി സമീപത്തെ പൊട്ടക്കിണറ്റിൽ നിന്ന് കണ്ടെത്തി. കമ്പിവടി വീട്ടിൽ നിന്ന് കണ്ടെത്തിയത് കാരണം പ്രതി വീട്ടിൽത്തന്നെയുള്ളതാണെന്ന് പോലീസ് മനസ്സിലാക്കി.
വ്യാഴാഴ്ച മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന വാസന്തിയെ ശുശ്രൂഷിച്ച ശേഷം വീട്ടിലേക്കു മടങ്ങിവരുകയായിരുന്ന മകൻ രതീഷിനെയും സുകന്യയെയും പോലീസ് സ്റ്റേഷനിലേക്കു വിളിപ്പിച്ചു. തുടർന്നു നടത്തിയ വിശദമായ ചോദ്യംചെയ്യലിലാണ് സുകന്യ കുറ്റം സമ്മതിച്ചത്. അമ്മയുടെ വാക്കുകേട്ട് ഭർത്താവ് നിരന്തരം സുകന്യയെ മർദിക്കുമെന്നും ഇതാണ് അമ്മയെ ആക്രമിക്കാനുണ്ടായ കാരണമെന്നുമാണ് സുകന്യ പോലീസിനു മൊഴിനൽകിയിരിക്കുന്നത്.
സംഭവദിവസം ഭർത്താവിന്റെ ടീഷർട്ടും ജീൻസും ധരിച്ച് കറുത്തഷാളിട്ട് മുഖംമൂടിയ സുകന്യ വാസന്തിയുടെ പിന്നാലെയെത്തി ആക്രമിക്കുകയായിരുന്നു. കൃത്യം നിർവഹിച്ച ശേഷം കമ്പിപ്പാര സമീപമുള്ള കോമ്പൗണ്ടിൽ ആരും കാണാതെ ഒളിപ്പിച്ചു. പൊലീസിന്റെ ശ്രദ്ധ തിരിക്കാനും സംഭവത്തിന് പിന്നിൽ താനല്ലെന്ന് വരുത്തിത്തീർക്കാനും വാസന്തിക്ക് മെഡിക്കൽ കോളേജിൽ കൂട്ടിരുപ്പുകാരിയായി നിന്നതും സുകന്യയായിരുന്നു.
ബന്ധുക്കളിൽ നിന്നും നാട്ടുകാരിൽ നിന്നും കഴിഞ്ഞ രണ്ടു ദിവസമായി പൊലീസ് കൂടുതൽ വിവരങ്ങൾ ചോദിച്ചറിഞ്ഞെങ്കിലും അന്വേഷണം സുകന്യയിലേക്ക് എത്തിയിരുന്നില്ല. ഇതിനിടെയാണ് വീട്ടിൽ വഴക്ക് നടക്കാറുണ്ടെന്നും വാസന്തിയും സുകന്യയും തമ്മിൽ വാക്കേറ്റമുണ്ടാകാറുണ്ടെന്നും മകനിൽ നിന്നും മൊഴി ലഭിച്ചത്. പ്രദേശത്തെ സി.സി ടിവി ദൃശ്യങ്ങളും പരിസരവാസികളിൽ നിന്നുള്ള വിവരങ്ങളും പൊലീസ് ശേഖരിച്ചെങ്കിലും അക്രമിയെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചില്ല. തുടർന്നാണ് അന്വേഷണത്തിന്റെ ഭാഗമായി മക്കളെയും മരുമക്കളെയും പൊലീസ് കൂടുതൽ ചോദ്യം ചെയ്തത്.
ആസൂത്രിതമായ സംഭവത്തിൽ പൊലീസിന്റെ വിദഗ്ദ്ധമായ ചോദ്യം ചെയ്യലിലാണ് സുകന്യ കുറ്റസമ്മതം നടത്തിയത്. പരിക്കേറ്റ് സംഭവസ്ഥലത്ത് വാസന്തി കിടന്നപ്പോൾ നാട്ടുകാരും ബന്ധുക്കളും ഓടിയെത്തിയെങ്കിലും സുകന്യ വൈകിയെത്തിയ സാഹചര്യവും പൊലീസിന് സംശയം ജനിപ്പിച്ചു. സുകന്യയുടെ ഭർത്താവ് രതീഷ് കുമാർ തന്നെ നിരന്തരം ദേഹോപദ്രവം ഏൽപ്പിക്കുമെന്നും വാസന്തിയുടെ വാക്ക് കേട്ടാണ് തനിക്ക് അടിക്കടി മർദ്ദനം നേരിട്ടതെന്നും ഇവർ പൊലീസിനോട് പറഞ്ഞു. ഇവർ ഇനി പാൽക്കച്ചവടം നടത്തരുതെന്ന ഉദ്ദേശ്യത്തിലാണ് കാലിന് ഗുരുതര പരിക്കേൽപ്പിച്ചതെന്നും കുറ്റസമ്മതം നടത്തി.
https://www.facebook.com/Malayalivartha

























