Widgets Magazine
13
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബസിൽ നിന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ഇറക്കിവിട്ടു..ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു..


യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..


ആ അമ്മമനസ്സും ഒടുവിൽ ശാന്തമായി.. ആറു പതിറ്റാണ്ട് തന്റെ സ്വരം കൊണ്ട് സംഗീത ആസ്വാദകരെ വിസ്മയിപ്പിച്ച പ്രിയ ഗായികയ്ക്ക് രാജ്യം ഇന്ന് വിട നൽകും.. ഏക മകൻ മുരളി കൃഷ്ണയുടെ മരണശേഷം കടുത്ത വിഷമത്തിൽ കഴിഞ്ഞ ജീവിതം..


കേരളത്തിലെ സിപിഎം പിളര്‍പ്പിന്റെ വക്കില്‍.. കേരളത്തിലെ സിപിഎം കണ്ട ഏറ്റവും മോശം സംസ്ഥാന സെക്രട്ടറിയാണ് എംവി ഗോവിന്ദനെന്നുമാണ് വിമര്‍ശനം..


പിണറായിയുടെയും എം വി ഗോവിന്ദന്റെയും അന്തകരായി അദാനി ഗ്രൂപ്പ്..സി.പി.എമ്മിൽ പല വിഷയങ്ങളിലും അടുത്ത കാലത്തായി രൂപം കൊണ്ട ആഭ്യന്തര ഭിന്നതകളാണ് വിഴിഞ്ഞം വിവാദത്തിലൂടെ മറ നീക്കിയത്..

മുഖ്യന് മുള്ളാന്‍ പോലീസ് അകമ്പടി..ബാക്കിയുള്ളവരുടെ ജീവൻ അപകടത്തിൽ; ക്ലിഫ്ഹൗസിലേക്ക് പോയാല്‍ ദേവസ്വം ബോര്‍ഡ് ജംഗ്ഷന്‍ മുതലങ്ങോട്ട് പോലീസാണ്....ഔദ്യോഗിക വസതിക്ക് ചുറ്റും സി.സി.ടി.വി തുടങ്ങിയ എല്ലാ സുരക്ഷാ സംവിധാനങ്ങളും.... ഊണും ഉറക്കവും ഉപേക്ഷിച്ച് സര്‍ക്കാരാശൂപത്രികളില്‍ ജോലി ചെയ്യുന്ന ആരോഗ്യപ്രവര്‍ത്തകര്‍, തങ്ങളുടെ സുരക്ഷവര്‍ദ്ധിപ്പിക്കണമെന്ന് ഒന്നും രണ്ടും തവണയല്ല 25 തവണയാണ് പറഞ്ഞത്..എന്നിട്ടും പുല്ലു വില...

12 MAY 2023 12:20 PM IST
മലയാളി വാര്‍ത്ത

ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് പത്തനാപുരം ടി.ബിയുടെ മുന്നില്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ നാല്‍പ്പതോളം പോലീസുകാര്‍ നിലയുറപ്പിച്ചു. അന്ന് പ്രദേശത്തെങ്ങും മുഖ്യമന്ത്രിയുടെയോ, മറ്റ് മന്ത്രിമാരുടെയോ പരിപാടികളില്ലായിരുന്നു. പിന്നെയെന്തിനാണ് ഇത്രയും സുരക്ഷയെന്ന് കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല ഡിവൈഎസ്പിയോട് അന്വേഷിച്ചു. ' മുഖ്യമന്ത്രി ഇതിലെ കോന്നിയില്‍ പോകുന്നുണ്ടെന്നും. അദ്ദേഹത്തിന് മൂത്രമൊഴിക്കേണ്ട സാഹചര്യം വന്നാല്‍ ടി.ബിയില്‍ ഇറങ്ങിയേക്കും. അതിനുള്ള സുരക്ഷയാണ്' ഇങ്ങിനെയാണ് മുഖ്യമന്ത്രി പിണറായി വിജയന് സുരക്ഷയൊരുക്കുന്നത്. ഇനി ക്ലിഫ്ഹൗസിലേക്ക് പോയാല്‍ ദേവസ്വം ബോര്‍ഡ് ജംഗ്ഷന്‍ മുതലങ്ങോട്ട് പോലീസാണ്. ഔദ്യോഗിക വസതിക്ക് ചുറ്റും സി.സി.ടി.വി തുടങ്ങിയ എല്ലാ സുരക്ഷാ സംവിധാനങ്ങളും. ഊണും ഉറക്കവും ഉപേക്ഷിച്ച് സര്‍ക്കാരാശൂപത്രികളില്‍ ജോലി ചെയ്യുന്ന ആരോഗ്യപ്രവര്‍ത്തകര്‍ തങ്ങളുടെ സുരക്ഷവര്‍ദ്ധിപ്പിക്കണമെന്ന് ഒന്നും രണ്ടും തവണയല്ല 25 തവണയാണ് മുഖ്യമന്ത്രിയേയും ആരോഗ്യമന്ത്രിയേയും നേരില്‍ കണ്ട് അഭ്യര്‍ത്ഥിച്ചത്.

 

ഹൗസ് സര്‍ജന്‍മാരുടെ സംഘടനാ പ്രതിനിധിയായ ഡോ. അനന്തപത്ഭനാഭന്‍ ഇക്കാര്യം വ്യക്തമാക്കിഏതാനും മാസം മുമ്പ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പി.ജി ഡോക്ടര്‍ മേരിയുടെ അടിവയറ്റില്‍ രോഗിയുടെ കൂടെ വന്നയാള്‍ തൊഴിച്ചതിനെ തുടര്‍ന്ന് ആശുപത്രി സുരക്ഷ കൂട്ടണമെന്ന് ഹൗസ് സര്‍ജന്മാര്‍ മുഖ്യമന്ത്രിയെയും ആരോഗ്യമന്ത്രിയെയും നേരില്‍ കണ്ട് ആവശ്യപ്പെട്ടു. എല്ലാം ശെര്യാം എന്ന് പറഞ്ഞപ്പോള്‍ ഇത്തരത്തിലൊരു ശെര്യാക്കലാണെന്ന് ആരും പ്രതീക്ഷിച്ചില്ല.ആശുപത്രികളില്‍ ഡോക്ടര്‍മാരെ കാണാന്‍ പലതരത്തിലുള്ളവരാണ് എത്തുന്നത്. ഇവരുടെയൊക്കെ വായിലിരിക്കുന്ന അസഭ്യയും അശ്ലീലവും കേള്‍ക്കേണ്ട ഗതികേടിലാണ് ആരോഗ്യപ്രവര്‍ത്തകര്‍. അക്രമസംഭവങ്ങളും കുറവല്ല. കഴിഞ്ഞ ഒക്ടോബറില്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സതേടിയെത്തിയ രോഗിയുടെ ആക്രമണത്തില്‍ ഡോക്ടര്‍ സി.എം ശോഭയുടെ കൈ ഒടിഞ്ഞിരുന്നു. അന്ന് ശക്തമായ നടപടിയെടുക്കുമെന്നും ആശുപത്രികളുടെ സുരക്ഷ കൂട്ടുമെന്നും മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ആവര്‍ത്തിച്ച് പറഞ്ഞതാണ്. എന്നിട്ട് എന്തേലും നടന്നോ? ഒന്നും ചെയ്തില്ല. ഭരണത്തിന്റെ സുഖലോലുപതയില്‍ കഴിയുന്നവര്‍ക്ക് ഇതൊന്നും ഒരു വിഷയമേ അല്ല. അന്ന് സംസ്ഥാനത്തെ ആശുപത്രികളുടെ സുരക്ഷ കൂട്ടുന്നതിനുള്ള നടപടി എടുത്തിരുന്നെങ്കില്‍ ഡോ. വന്ദനയെ നമുക്ക് നഷ്ടപ്പെടില്ലായിരുന്നു. എന്തെങ്കിലും സംഭവിച്ച ശേഷം നടപടിയെടുത്തിട്ട് കാര്യമില്ല.

അക്രമം തടയാനുള്ള മുന്‍കരുതലുണ്ടാകണം. മുഖ്യമന്ത്രിക്ക് ഭീഷണിയുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണല്ലോ അദ്ദേഹത്തിന്റെ സുരക്ഷവര്‍ദ്ധിപ്പിച്ചത്. പ്രത്യേക കോണ്‍വോയിയുടെ അകമ്പടിയോടെയാണല്ലോ അദ്ദേഹത്തിന്റെ വാഹനം റോഡിലൂടെ ചീറിപ്പായുന്നത്. മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയില്‍ കറുത്ത മാസ്‌ക് ധരിച്ചെത്തിയവരെ കൊണ്ട് അത് ഊരിപ്പിക്കുകയും മുഖ്യമന്ത്രി എത്തുമെന്ന് അറിഞ്ഞ് മരണവീട്ടിലെ കൊടി പോലീസ് അഴിച്ചുമാറ്റിയതും കേരളം കണ്ടതാണ്. മുഖ്യമന്ത്രിയുടെ സുരക്ഷ ഒഴിവാക്കണമെന്ന് ആരും പറയുന്നില്ല. അദ്ദേഹത്തിന് നല്‍കുന്നത്ര സുരക്ഷ ആരോഗ്യപ്രവര്‍ത്തകരടക്കമുള്ളവര്‍ക്ക് വേണമെന്നും ആവശ്യപ്പെടുന്നില്ല. പക്ഷെ, ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട പ്രാഥമിക ഉത്തരവാദിത്തം ഭരണകൂടത്തിനാണല്ലോ. അത് നിര്‍ബഹിക്കാമല്ലോ. അതേ ആരോഗ്യപ്രവര്‍ത്തകരടക്കം എല്ലാവരും ആവശ്യപ്പെടുന്നുള്ളൂ.

 

കഴിഞ്ഞ കുറേ കാലമായി സംസ്ഥാനത്തെ ആശുപത്രികളുടെ സുരക്ഷ വളരെ മോശമാണ്. മന്ത്രി സജി ചെറിയാന്റെ ഗണ്‍മാനായിരുന്ന അനീഷ് ആലപ്പുഴ മെഡിക്കല്‍ കോളജിലെ ഡോക്ടറെ ആക്രമിച്ചിരുന്നു. ഒരു വര്‍ഷം മുമ്പ് പത്തനാപുരം താലൂക്കാശുപത്രിയില്‍ രോഗിക്കൊപ്പമെത്തിയ ആള് ഡോക്ടറെയും നഴ്‌സിനെയും മര്‍ദ്ദിച്ചിരുന്നു. ഇത്തരം സംഭവങ്ങളരങ്ങേറുമ്പോഴും എരിതീയില്‍ എണ്ണയൊഴിക്കുന്ന നിലപാടാണ് ഭരണമുന്നണി എം.എല്‍.എ കെ.ബി ഗണേഷ്‌കുമാര്‍ സ്വീകരിച്ചത്. രോഗികളും കൂട്ടിരിപ്പുകാരും ഡോക്ടര്‍മാരെ ഉപദ്രവിക്കുന്നത് ശരിയല്ലെങ്കിലും ചില ഡോക്ടര്‍മാര്‍ തല്ലുകൊള്ളേണ്ടവരാണെന്നാണ് രണ്ട് മാസം മുമ്പ് അദ്ദേഹം പ്രസ്താവിച്ചത്. അദ്ദേഹത്തിന്റെ മണ്ഡലത്തിലെ രോഗിയായ ഒരു സ്ത്രീക്ക് വേണ്ട ചികിത്സ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ നല്‍കാതിരുന്നതിനെ തുടര്‍ന്നായിരുന്നു ഇത്. ഇതിനും ഒരു കൊല്ലം മുമ്പ് തലവൂരിലെ ആയൂര്‍വേദ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കെതിരെയും ഇദ്ദേഹം മോശം പരാമര്‍ശം നടത്തിയിരുന്നു. എം.എല്‍.എ ആശൂപത്രിയില്‍ മിന്നല്‍ പരിശോധന നടത്തിയപ്പോള്‍ പരിസരം വൃത്തിഹീനമായിരുന്നു. ഇത് അദ്ദേഹത്തെ ചൊടിപ്പിച്ചിരുന്നു. പിന്നീട് ഇവിടുത്തെ കെട്ടിടത്തിന്റെ ഉദ്ഘാടന വേളയില്‍ മന്ത്രി വീണാ ജോര്‍ജിന്റെ സാനിധ്യത്തിലാണ് ഡോക്ടര്‍മാര്‍ക്കെതിരെ പരുഷമായ വാക്കുകള്‍ ഉപയോഗിച്ചത്. അതിനെ തള്ളിപ്പറയാന്‍ മന്ത്രിയോ, മുഖ്യമന്ത്രിയോ തയ്യാറായില്ല.

 

ഡോക്ടര്‍മാരും ന്‌ഴ്‌സുമാരും അടക്കമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ രാപ്പകലില്ലാതെ ജോലി എടുക്കുന്നത് കൊണ്ടാണ് കേരളം ആരോഗ്യമേഖലയില്‍ ഒന്നാമതായത്. അതിന്റെ വലിയ ഫ്‌ളക്‌സ് ഉണ്ടാക്കി, മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും ഫോട്ടോയും വെച്ച് കേരളമാകെ വച്ചിരിക്കുന്നത്. അതായത് ഇതിന്റെയെല്ലാം നേട്ടം കൊയ്യുകയും വീഴ്ചയുണ്ടാകുമ്പോള്‍ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുക്കാതിരിക്കുകയും ചെയ്യുന്നു. കേരളാ ഹൈക്കോടതി ഡോ. വന്ദനയുടെ കുടുംബത്തോട് മാപ്പ് പറഞ്ഞു. ആ മര്യാദ പോലും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായില്ല. ഡോ. വന്ദനയെ രക്ഷിക്കുന്നതിന് പകരം പോലീസ് എന്തെടുക്കുകയായിരുന്നു എന്ന കോടതിയുടെ ചോദ്യം വളരെ പ്രസക്തമാണ്. ആഭ്യന്തരവകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രിയാണ് അതിന് മറുപടി പറയേണ്ടത്. ഡോ. വന്ദനയുടെ സഹപ്രവര്‍ത്തകര്‍ പറയുന്നത് ആശുപത്രി സെക്യൂരിറ്റി ഉള്‍പ്പെടെ ഓടിയൊളിച്ചെന്നാണ്. അപ്പോള്‍ ഈ സര്‍ക്കാര്‍ ആര്‍ക്ക് വേണ്ടിയാണ് ഭരിക്കുന്നത്? എന്തിന് വേണ്ടിയാണ് ഭരിക്കുന്നത്? പോലീസിന്റെ ഭാഗത്തുനിന്നുള്ള വീഴ്ച ചൂണ്ടിക്കാട്ടാന്‍ ആരോഗ്യമന്ത്രിക്കോ, ഭരിക്കുന്ന പാര്‍ട്ടിക്കോ കഴിഞ്ഞില്ല. എല്ലാവരും അവരവരുടെ കസേരയില്‍ അള്ളിപ്പിടിച്ചിരിക്കാനുള്ള ശ്രമത്തിലാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജാനകിയമ്മയ്ക്ക് കണ്ണീരോടെ വിട  (6 hours ago)

ചേര്‍ത്തലയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു  (7 hours ago)

അന്ത്യകർമങ്ങൾ നിർവഹിച്ച് പേരക്കുട്ടി, സ്വരമാധുരിയുടെ മഞ്ഞണിപ്പൂനിലാവ് ഇനി ഓർമയിൽ, എസ്. ജാനകിക്ക് വിട  (9 hours ago)

അമേരിക്കയുമായുള്ള യുദ്ധത്തിൽ ഗൾഫ് മേഖലയെ ലക്ഷ്യം വയ്ക്കുന്നതിൽ ഇറാനെതിരെ പ്രതിഷേധം കടുപ്പിച്ച് ഒമാൻ  (9 hours ago)

കരഞ്ഞ് കലങ്ങി രാജകുടുബത്തിന്റെ ആ അറിയിപ്പ്..! 4 ദിവസം ദുഃഖാചരണം..! പൊട്ടിക്കരഞ്ഞ് പ്രവാസികൾ..!  (9 hours ago)

താൻ പോടോ അവിടുന്ന്.. താൻ കൈരളിയിൽ വരുംമുമ്പ് വർഗീയവാദി അല്ലായിരുന്നോ,കൈരളി റിപ്പോർട്ടറെ പൊട്ടിച്ച് സുധാകരൻ  (9 hours ago)

വിമാനത്തിന്റെ എന്‍ജിന്റെ ഇടിച്ച് ജനൽ തകർന്നു..! യാത്രക്കാരനെ പുറത്തേക്ക് വലിച്ചെടുത്തു...!!ഞെട്ടി വിറച്ച് യാത്രക്കാർ ,പിന്നാലെ സംഭവിച്ചത്..!  (9 hours ago)

നാല് ദിവസമായി ഫോണുകൾ സ്വിച്ച് ഓഫ്,വീട്ടില്‍ നിന്ന് പോയ പിക്കപ്പ് വാ=നിൽ പലതും ഒളിപ്പിച്ചു അച്ഛനെയും അമ്മയേയും തട്ടി..?  (9 hours ago)

ഇന്ത്യൻ ഭൂപടത്തെ തൊടുന്നോടാ? ഇത് ഇന്ത്യയുടെ മാപ്പ് അല്ല..! പൊട്ടിത്തെറിച്ച് പുലിക്കുട്ടി..! സെമിനാറിനിടെ സംഭവിച്ചത്..!"  (9 hours ago)

വെള്ളമാണെന്നു കരുതി ആസിഡ് കുടിച്ച യുവതി ഗുരുതരാവസ്ഥയില്‍  (10 hours ago)

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി  (10 hours ago)

'വിവേകിന് ഒരു ചുക്കുമറിയില്ല മേഡം കമലയും രവീന്ദ്രനും കൊടും വിഷം' ശിവശങ്കറിന് പിണറായിയോട് അഡിക്ഷൻ..! വീണയെ വലിച്ച് കീറി ദേ സ്വപ്ന വീണ്ടും  (10 hours ago)

എം.സി റോഡില്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകളും കാറും കൂടിയിടിച്ച് അപകടം  (10 hours ago)

യുവതിക്ക് മുന്നില്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയ ഫ്‌ലിപ്കാര്‍ട്ട് ജീവനക്കാരന്‍ അറസ്റ്റില്‍  (10 hours ago)

"സുകുമാരൻ നായരുടെ നെഞ്ചത്ത് ചവിട്ടി നട്ടെല്ലുള്ള നായന്മാർ ഡൽഹിയിൽ ഒന്നിച്ചു..! സുരേഷ് ഗോപി ഓങ്ങിവെച്ച ദിവസം..!"  (10 hours ago)

Malayali Vartha Recommends