കള്ളനെ പിടിക്കേണ്ടവർ തന്നെ കള്ളനായാൽ എങ്ങനെ ഇരിക്കും...അഞ്ചു കിലോ മാമ്പഴം വാങ്ങിയ പോലീസുകാരന്‍ പണം നല്‍കാതെ മുങ്ങി..ഇപ്പോൾ തെളിവില്ലെന്ന് പോലീസുകാർ...എസ്.പി റിപ്പോര്‍ട്ട് അംഗീകരിച്ചെങ്കിലും ,ആരോപണ വിധേയനായ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറെ പോത്തന്‍കോട് സ്റ്റേഷനില്‍ നിന്ന് ക്യാംപിലേക്ക് സ്ഥലംമാറ്റി....

കള്ളനെ പിടിക്കേണ്ടവർ തന്നെ കള്ളനായാൽ എങ്ങനെ ഇരിക്കും അതാണ് ഇപ്പോൾ കേരളത്തിലെ അവസ്ഥ..ഏറെ നാണക്കേടുണ്ടാക്കിയ ഒരു സംഭവമായിരുന്നു അടച്ചിട്ടിരുന്ന കടയുടെ മുൻപിൽ നിന്നും പോലീസ് ഉദ്യോഗസ്ഥൻ വണ്ടി നിർത്തി മാങ്ങാ മോഷ്ടിച്ചത്..തുടർന്ന് അതിൻറെ cctv ദൃശ്യങ്ങൾ എല്ലാം തന്നെ പുറത്തു വരികയും ആ പോലീസ് ഉദ്യോഗസ്ഥന്റെ തൊപ്പി തെറിക്കുന്ന രീതിയിലേക്ക് വരെ കാര്യങ്ങൾ എത്തിയിരുന്നു..അതിനു പിന്നാലെയാണ് മറ്റൊരു സംഭവം കൂടെ റിപ്പോർട്ട് ചെയ്തത് തിരുവനന്തപുരം പോത്തന്‍കോടാണ് പുതിയ സംഭവം. അഞ്ചു കിലോ മാമ്പഴം വാങ്ങിയ പോലീസുകാരന്‍ പണം നല്‍കാതെ മുങ്ങിയെന്നാണ് പരാതി. കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണര്‍ക്കും പോത്തന്‍കോട് സിഐയ്ക്കും നല്‍കാനെന്ന് പറഞ്ഞാണ് പോലീസുകാരന്‍ മാങ്ങ വാങ്ങിയത്. ഒരു കിലോ മാങ്ങയ്ക്ക് 160 രൂപയായിരുന്നു വില.എന്നാൽ പരാതി നൽകി അന്വേഷിച്ചപ്പോൾ ഇപ്പോൾ തെളിവുമില്ല ഒന്നുമില്ല..കടയുടമ ശശിയായി എന്ന് പറഞ്ഞാൽ മതിയല്ലോ..
മാങ്ങ വാങ്ങിയ ശേഷം പണം നൽകാതെ പോലീസുകാരൻ മുങ്ങിയ സംഭവത്തിൽ തെളിവില്ലെന്ന് അന്വേഷണ റിപ്പോർട്ട്. ഉന്നത പോലീസുകാരുടെ പേരിലാണ് തിരുവനന്തപുരം പോത്തൻകോട് പോലീസ് സ്റ്റേഷനിലെ ഒരു പോലീസുകാരന്‍ മാങ്ങ വാങ്ങിയ ശേഷം പണം നൽകാതെ കടയുടമയെ പറ്റിച്ചത്. പിന്നാലെ, കടയുടമ പരാതിയും നൽകിയിരുന്നു. എന്നാൽ, മാങ്ങാ വാങ്ങിയതിന് തെളിവില്ലെന്ന് പറഞ്ഞ് ആരോപണ വിധേയനായഉദ്യോഗസ്ഥനെ സംരക്ഷിക്കുന്ന അന്വേഷണ റിപ്പോർട്ടാണ് പുറത്തു വന്നിരിക്കുന്നത്.പരാതിക്ക് പിന്നാലെ ഉദ്യോഗസ്ഥനെ സ്റ്റേഷനില്‍ നിന്ന് ക്യാംപിലേക്ക് സ്ഥലംമാറ്റിയിരുന്നു. കഴക്കൂട്ടം എസിപിയുടെയും പോത്തന്‍കോട് ഇന്‍സ്പെക്ടറുടെയും പേരില്‍ മാങ്ങാ വാങ്ങിയിട്ട് പണം നല്‍കാതെ മുങ്ങിയെന്നാണ് കടയുടമ പരാതി നല്‍കിയത്. സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായ ഉദ്യോഗസ്ഥനാണ് 800 രൂപയുടെ മാങ്ങാ തട്ടിപ്പ് നടത്തിയതെന്നും കടയുടമ തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍, നെടുമങ്ങാട് ഡിവൈഎസ്പി നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടില്‍ സംഭവത്തിന് തെളിവില്ല എന്നാണ് പറയുന്നത്.ഏപ്രില്‍ 17-ന് വൈകിട്ട് 5 മണിക്ക് കാക്കി പാന്‍സും സാധ ഷര്‍ട്ടുമിട്ടാണ് പോലീസുകാരൻ മാങ്ങ വാങ്ങിയതെന്ന് കടയുടമ ആരോപിക്കുന്നു.
എന്നാല്‍, ആരോപണ വിധേയനായ ഉദ്യോഗസ്ഥന്‍ ആ സമയം സ്റ്റേഷനില്‍ തന്നെയുണ്ടായിരുന്നു എന്നുള്ളതിന് തെളിവുണ്ടെന്ന് റിപ്പോർട്ടിൽ പോലീസും പറയുന്നു. ഇതിന് സിസിടിവി ദൃശ്യങ്ങളിലും മൊബൈല്‍ ടവര്‍ ലൊക്കേഷനും തെളിവായി ഉണ്ടെന്നും റൂറല്‍എസ്.പി ഡി.ശില്‍പയ്‌ക്ക് നൽകിയ റിപ്പോര്‍ട്ടിൽ ഡിവൈഎസ്പി ചൂണ്ടിക്കാണിക്കുന്നു.എസ്.പി റിപ്പോര്‍ട്ട് അംഗീകരിച്ചെങ്കിലും ആരോപണ വിധേയനായ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറെ പോത്തന്‍കോട് സ്റ്റേഷനില്‍ നിന്ന് ക്യാംപിലേക്ക് സ്ഥലംമാറ്റി. തുടര്‍ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.
ഉന്നത ഉദ്യോഗസ്ഥര്‍ ഗൂഗിള്‍പേ വഴി പണം നല്‍കുമെന്ന് പറഞ്ഞായിരുന്നു രണ്ട് കവറില്‍ മാങ്ങയുമായി പോയത്. പോത്തന്‍കോട് സിഐയും എസ്‌ഐയും കടയില്‍ സ്ഥിരമായി വരുന്നതിനാല്‍ കടക്കാരന് സംശയവും തോന്നിയില്ല. ഒരു മാസമായിട്ടും പണം ലഭിക്കാതായതോടെ കഴിഞ്ഞ ദിവസം കടയിലെത്തിയ സിഐയോട് കടയുടമ വിവരം പറഞ്ഞു. അപ്പോഴാണ് കബളിപ്പിക്കപ്പെട്ട കാര്യം തിരിച്ചറിഞ്ഞത്.വില്‍പനക്കാരന്റെ പരാതിയില്‍ നടത്തിയ തിരിച്ചറിയല്‍ പരേഡില്‍ പരാതിക്കാരന്‍ പോലീസുകാരനെ തിരിച്ചറിഞ്ഞു. വിശദമായ അന്വേഷണത്തിനു ശേഷം നടപടി സ്വീകരിക്കാമെന്ന നിലപാടിലാണ് പോലീസ് അന്ന് പോയത്..പക്ഷെ അന്വേഷിച്ചു വന്നപ്പോൾ യാതൊരു വിധ തെളിവുകളുമില്ല ഒന്നുമില്ല..പിന്നെ ഈ കടയിൽ വന്നു കബളിപ്പിച്ച് മാങ്ങാ വാങ്ങി പോയത് ആരാ..? പോലീസ് എന്തിനാണ് ഇത്തരത്തിൽ ഒരു കള്ളത്തരത്തിന് കൂട്ടു നിൽക്കുന്നത്...ഇവരെ പോലെയുള്ള ഉദ്യോഗസ്ഥരെ സംരക്ഷിച്ചിട്ട് നാടിന് എന്ത് കിട്ടാൻ ആണ്...ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണം അവരാകരണം പോലീസുകാർ എന്നൊക്കെ വെറും വാചകങ്ങളിൽ മാത്രം ഒതുങ്ങുകയാണ്...
https://www.facebook.com/Malayalivartha

























