Widgets Magazine
13
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബസിൽ നിന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ഇറക്കിവിട്ടു..ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു..


യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..


ആ അമ്മമനസ്സും ഒടുവിൽ ശാന്തമായി.. ആറു പതിറ്റാണ്ട് തന്റെ സ്വരം കൊണ്ട് സംഗീത ആസ്വാദകരെ വിസ്മയിപ്പിച്ച പ്രിയ ഗായികയ്ക്ക് രാജ്യം ഇന്ന് വിട നൽകും.. ഏക മകൻ മുരളി കൃഷ്ണയുടെ മരണശേഷം കടുത്ത വിഷമത്തിൽ കഴിഞ്ഞ ജീവിതം..


കേരളത്തിലെ സിപിഎം പിളര്‍പ്പിന്റെ വക്കില്‍.. കേരളത്തിലെ സിപിഎം കണ്ട ഏറ്റവും മോശം സംസ്ഥാന സെക്രട്ടറിയാണ് എംവി ഗോവിന്ദനെന്നുമാണ് വിമര്‍ശനം..


പിണറായിയുടെയും എം വി ഗോവിന്ദന്റെയും അന്തകരായി അദാനി ഗ്രൂപ്പ്..സി.പി.എമ്മിൽ പല വിഷയങ്ങളിലും അടുത്ത കാലത്തായി രൂപം കൊണ്ട ആഭ്യന്തര ഭിന്നതകളാണ് വിഴിഞ്ഞം വിവാദത്തിലൂടെ മറ നീക്കിയത്..

മജിസസ്‌ടേറ്റുമാരെ പ്രതികള്‍ കത്തിയെടുത്ത് കുത്തുന്ന കാലം വിദൂരമല്ലെന്ന വാദം ശരിവെയ്ക്കുന്നതായിരുന്നു ഇന്നലത്തെ സംഭവം. കുഞ്ഞുപ്രായത്തിലെ കുട്ടികള്‍ ലഹരിയക്ക് അടിമയാകുന്നത് കണ്ടെത്തി പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന പരിപാടികളൊന്നും വിജയം കണ്ടിട്ടില്ലെന്നാണ് സംഭവങ്ങള്‍ തെളിയിക്കുന്നത്

12 MAY 2023 02:27 PM IST
മലയാളി വാര്‍ത്ത

കേരളത്തിലെ ചില പ്രമുഖ വ്യക്തിത്വത്ത്വങ്ങളുടെ പ്രചനങ്ങള്‍ അടുത്തിടെ യാഥാര്‍ത്ഥ്യമായി കൊണ്ടിരിക്കുന്ന ദുരന്തങ്ങളുടെ വേദനിയിലൂടെയാണ് കേരളം കടന്നു പോകുന്നത്. എല്ലാ ദുരന്തങ്ങളും ആവര്‍ത്തിക്കാതിരിക്കാന്‍ നിയമത്തിന്റെ സംരക്ഷണം നല്കുന്ന ഹൈക്കോടതിയും അടുത്തിടെ ചില സംഭവങ്ങള്‍ പ്രവചിച്ചിരുന്നു. അതും യാഥാര്‍ത്ഥ്യമായിക്കൊണ്ടിരിക്കുകയാണ്. ഇതെല്ലാം സിസ്റ്റത്തിന്റെ പിഴവെന്ന ഓമനപ്പേരിട്ട് വിളിക്കുകയാണ്. സിസ്റ്റത്തിന്റെ പിഴവ് യാഥാര്‍ത്ഥ്യമായി തുടരുമ്പോഴും മദ്യം, മയക്കുമരുന്ന് ഉപയോഗത്തില്‍ നിന്നും ഉണ്ടാകുന്ന സൈക്കോ സ്വഭാവങ്ങള്‍ കൊച്ചു കുട്ടികളില്‍ പോലും വലിയ അക്രമവാസനകളാണ് സൃഷ്ടിക്കപ്പെടുന്നതെന്ന യാഥാര്‍ത്ഥ്യം നാം മറന്നു കൂടാ. ആശുപത്രിക്കുള്ളില്‍ എത്തിച്ച സന്ദീപെന്ന സ്‌കൂള്‍ അധ്യാപകന്‍ ഡോ.വന്ദനദാസിനെ കുത്തി പരിക്കേല്‍പ്പിക്കുകയല്ല.ചാകുന്നതുവരെ കുത്തി അയ്യാളുടെ ആരോടോയുള്ള പ്രതികാരം നിഷ്‌കളങ്കയായ ആ പെണ്‍കുട്ടിയോട് തീര്‍ക്കുകയായിരുന്നു.

കേരള മനസാക്ഷിയെ ഞെട്ടിച്ച സംഭവത്തിന്റെ ആഘാതത്തില്‍ ഹൈക്കോടതി പോലും പ്രത്യേക സിറ്റിങ് നടത്തിയിരുന്നു. സിറ്റിംഗിന്റെ രണ്ടാം ദിവസം ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞത് അന്നേ ദിവസം തന്നെ സംഭവിച്ചു എന്നത് യാദൃശ്ചികമല്ല. കേരളത്തിന്റെ അവസ്ഥ തന്നെയാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. രോഗികളെ പരിശോധിക്കുന്ന ഡോക്ടര്‍മാരെ കുത്തിക്കൊല്ലാന്‍ ഒരുമടിയുമില്ലാതെ മാറിപ്പോയ കേരളത്തില്‍ കേസ് പരിഗണിക്കുന്ന മജിസട്രേറ്റുമാരെ പ്രതികള്‍ കുത്തിക്കൊല്ലുന്ന കാലം വിദൂരമല്ലെന്നായിരുന്നു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഇന്നലെ സിറ്റിംങ്ിനിടെ പറഞ്ഞത്. പറഞ്ഞ് വൈകുന്നേരമാകുമ്പോഴേയ്ക്കും തിരുവന്തപുരത്ത് അത് സംഭവിക്കുക തന്നെ ചെയ്തു. തിരുവന്തപുരം ജുവനൈല്‍ കോടതി ജഡ്ജിയുടെ വീട്ടിലാണ് സംഭവങ്ങള്‍ നടന്നത്.

ലഹരിമരുന്നിന് അടിമപ്പെട്ട 15 വയസ്സുകാരന്‍ കയ്യിലൊളിപ്പിച്ച കത്തികൊണ്ട് വനിതാ മജിസ്‌ട്രേട്ടിനെ കുത്താന്‍ ശ്രമിയ്കകുകയായിരുന്നു.. മജിസ്‌ട്രേട്ടിന്റെ വീട്ടില്‍ പൊലീസ് രാത്രിയില്‍ ഹാജരാക്കിയപ്പോഴാണു സംഭവം. ഒപ്പമുണ്ടായിരുന്ന അമ്മ തടഞ്ഞതോടെ കയ്യില്‍ കുത്തി സ്വയം മുറിവേല്‍പിച്ചു. ഈ സമയം ചേംബറിനു പുറത്തായിരുന്ന പൊലീസുകാര്‍ ബഹളം കേട്ട് ഓടിയെത്തി കുട്ടിയെ കീഴ്‌പ്പെടുത്തി. പിന്നീട് സമീപത്തെ ആശുപത്രിയിലെത്തിച്ചു. ജുവനൈല്‍ ഹോമിലേക്കു മാറ്റി. സംഭവം മജിസ്‌ട്രേട്ട് രേഖാമൂലം രാത്രി തന്നെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് മുഖേന ഹൈക്കോടതിയെ അറിയിച്ചു.

ബുധനാഴ്ച രാത്രി പത്തോടെയാണ് പതിനഞ്ചുകാരനെ ജുഡീഷ്യല്‍ ഒന്നാം ക്ലാസ്  മജിസ്‌ട്രേട്ട് എ.അനീസയുടെ മുന്‍പാകെ ഹാജരാക്കിയത്. ലഹരിക്ക് അടിമയായി വീട്ടില്‍ ബഹളമുണ്ടാക്കുന്നുവെന്ന വിവരം അമ്മയാണ് പൊലീസിനെ ഫോണില്‍ അറിയിച്ചത്. പൊലീസ് എത്തണമെന്നും മകനെ ജുവനൈല്‍ ഹോമിലാക്കണം എന്നും അമ്മ ആവശ്യപ്പെട്ടു. തുടര്‍ന്നു പൊലീസ് സംഘം വീട്ടിലെത്തി കുട്ടിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ ചുമതലയുള്ള പ്രിന്‍സിപ്പല്‍ മജിസ്‌ട്രേട്ടിന്റെ വീട്ടില്‍ ഹാജരാക്കുകയായിരുന്നു. അമ്മ മജിസ്‌ട്രേട്ടിനോടു സംസാരിക്കുമ്പോഴാണ് കുട്ടി അടിവസ്ത്രത്തില്‍ ഒളിപ്പിച്ചിരുന്ന കത്തിയെടുത്ത് മജിസ്‌ട്രേട്ടിനെ കുത്താന്‍ ശ്രമിച്ചത്.

ഇത്തരമൊരു സംഭവം ശ്രദ്ധയില്‍പെട്ടിട്ടില്ലെണ് രാത്രി വൈകിയും ് സിറ്റി പൊലീസ് പറഞ്ഞത്. തിരുവനന്തപുരം, കൊച്ചി ജുവനൈല്‍ കോടതികളിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ലഹരിമരുന്നു കേസുകള്‍ പരിഗണനയ്ക്കു വരുന്നത്. മജിസസ്‌ടേറ്റുമാരെ പ്രതികള്‍ കത്തിയെടുത്ത് കുത്തുന്ന കാലം വിദൂരമല്ലെന്ന വാദം ശരിവെയ്ക്കുന്നതായിരുന്നു ഇന്നലത്തെ സംഭവം. കുഞ്ഞുപ്രായത്തിലെ കുട്ടികള്‍ ലഹരിയക്ക് അടിമയാകുന്നത് കണ്ടെത്തി പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന പരിപാടികളൊന്നും വിജയം കണ്ടിട്ടില്ലെന്നാണ് സംഭവങ്ങള്‍ തെളിയിക്കുന്നത്. സര്‍ക്കാര്‍ തന്നെ മദ്യം കുടുപ്പിച്ച് ലാഭമുണ്ടാക്കുന്ന മുതലാളിയുടെ നിലയിലേയ്ക്ക് തരംതാണിരിക്കുന്ന കേരളത്തില്‍ മദ്യത്തെയു മയക്കുമരുന്നിനെയും തടയാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പര്യാപ്തമല്ലെന്ന വിലിയിരുത്തലാണ് പുറത്തു വരുന്നത്.

കൊട്ടാരക്കര ആശുപത്രിയില്‍ അക്രമിയില്‍നിന്നു രക്ഷപ്പെടാന്‍ മറ്റുള്ളവര്‍ മുറിയില്‍ കയറി വാതിലടച്ചപ്പോള്‍ ഡോ. വന്ദന ദാസ് ഏകയായി പോയതാണ് കടുത്ത ആക്രമണത്തിനിരയാകാന്‍ കാരണമെന്നു പൊലീസ് ഹൈക്കോടതിയില്‍ അറിയിച്ചതിന് പിന്നാലെയാണ് കോടതി മജിസ്‌ട്രേറ്റുമാരുടെ സുരക്ഷയിലും സംശയം പ്രകടിപ്പിച്ചത്.  ഡോ. വന്ദന അക്രമിയെ കണ്ടു ഭയന്നു മരവിച്ചുപോയ അവസ്ഥയിലായി. കൂടെയുണ്ടായിരുന്ന എല്ലാവരും മുറിക്കകത്തുകയറി വാതിലടച്ചു. ആംബുലന്‍സ് ഡ്രൈവര്‍ രാജേഷ് വിളിച്ചുവെങ്കിലും വന്ദന മുറിയില്‍ കയറിയില്ല. അവിടെ കുടുങ്ങിപ്പോയി. അക്രമി അപ്പോഴേക്ക് അടുത്തെത്തി ആക്രമിച്ചു. വനന്ദ താഴെ വീണു. പിന്നിലാണ് കുത്തിയതെന്നാണ് പോലീസ് മേധാവികള്‍ ഹൈക്കോടതിയെ അറിയിച്ചത്.  

'പേടിച്ചരണ്ട ആ കുട്ടി നിന്നുപോയപ്പോള്‍ സഹായിക്കേണ്ട ഉദ്യോഗസ്ഥര്‍ എവിടെപ്പോയി? ഓരോരുത്തരും ഓരോ വഴിക്ക് ഓടി- ഹൈക്കോടതിയില്‍ പ്രത്യേക സിറ്റിങ് നടത്തിയ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റിസ് ഡോ.കൗസര്‍ എടപ്പഗത്ത് എന്നിവര്‍,  നടപടികളില്‍ ഓണ്‍ലൈനായി പങ്കെടുത്ത ഡിജിപി അടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരോടു പറഞ്ഞു.  ഒറ്റപ്പെട്ടത് എന്നു പറഞ്ഞു തള്ളിക്കളയാവുന്ന സംഭവമല്ല ഇത്.  പൊലീസ് ഉദ്യോഗസ്ഥനു ജീവന്‍ നഷ്ടപ്പെട്ടാല്‍പ്പോലും  ഡോക്ടറെ ഇതുപോലെ ആക്രണത്തിന് വിട്ടുകൊടുക്കരുതായിരുന്നു. ഇത്തരം സന്ദര്‍ഭം ഡോക്ടര്‍മാര്‍ പ്രതീക്ഷിക്കുന്നില്ല. എന്നാല്‍ പൊലീസുകാര്‍ ഇക്കാര്യത്തില്‍ പരിശീലനം നേടിയവരാണ്. പക്ഷേ, ഇവിടെ എല്ലാവരും ഓടിപ്പോയി. എല്ലാവരും ഒളിക്കാന്‍ നോക്കി. ഡോക്ടര്‍മാരും മറ്റു ജീവനക്കാരും  മുറികളിലേക്കു രക്ഷപ്പെട്ടപ്പോള്‍ ആ പെണ്‍കുട്ടി സ്തബ്ധയായി നിന്നുപോയി എന്നാണ് കോടതി നിരീക്ഷിച്ചത്.  

: ഞങ്ങള്‍ മരിച്ചാലും ആ പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിക്കണമായിരുന്നു, അതിനു കഴിഞ്ഞില്ല. പൊലീസിന്റെ പക്കല്‍ ആയുധങ്ങളുണ്ടായിരുന്നില്ല. പ്രതിയെ കീഴടക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്നു പൊലീസുകാര്‍ക്കും പരുക്കേറ്റു. പക്ഷേ, ആ കുട്ടിയെ രക്ഷിക്കാനായില്ലെന്നാണ് ഡിജിപി അനില്‍കാന്തും, എഡിജിപി എം.ആര്‍.അജിത്കുമാറും കോടതിയില്‍ പറഞ്ഞത്. സ്വയം തോല്‍വി സമ്മതിച്ചെങ്കിലും വന്ദനയുടെ ജീവന്‍ നഷ്ടമായില്ലേയെന്നതിന് ഉത്തരവാദി ഭരണസംവിധാനത്തിലെ പിഴവാണെന്നും കോടതി ഓര്‍മ്മിപ്പിച്ചു.

സംവിധാനത്തിന്റെ പൂര്‍ണ പരാജയമാണ് കൊട്ടാരക്കരയില്‍ ഡോ. വന്ദന ദാസ് കൊല്ലപ്പെട്ടതിന്റെ കാരണമെന്നു ഹൈക്കോടതിയുടെ വിമര്‍ശനം പൊതുസമൂഹം അംഗീകരിക്കുന്ന തരത്തിലുള്ളതായിരുന്നു. ആശുപത്രികള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും 24 മണിക്കൂറും സംരക്ഷണം ഉറപ്പാക്കേണ്ട മൗലികമായ ഉത്തരവാദിത്തം സംസ്ഥാന പൊലീസ് മേധാവിക്കാണെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റിസ് ഡോ.കൗസര്‍ എടപ്പഗത്ത് എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയിരുന്നു.

പ്രതികളെ മജിസ്‌ട്രേട്ടിനു മുന്നില്‍ ഹാജരാക്കുമ്പോള്‍ പൊലീസ് പാലിക്കുന്ന അതേ പ്രോട്ടോക്കോള്‍ പ്രതികളെയോ അല്ലാത്തവരെയോ വൈദ്യ പരിശോധനയ്ക്ക് ഹാജരാക്കുമ്പോള്‍ പാലിക്കണം. ഒരു ഗ്രേഡ് എസ്‌ഐയുടെ സാന്നിധ്യത്തില്‍ മാത്രമാണ് അക്രമിയെ ഡോക്ടറുടെ മുന്നിലെത്തിച്ചത്. 55 വയസ്സിലേറെ പ്രായമുള്ള ഹോം ഗാര്‍ഡാണ് റൂമിനു പുറത്തു കാവല്‍ നിന്നത്. രാത്രി സമയത്തു വടിയും പിടിച്ചു നിന്നയാളെ കണ്ടിട്ട് പൊലീസ് എന്തുകൊണ്ട് അയാളെക്കുറിച്ച് ചോദിച്ചറിഞ്ഞില്ല. ലാഘവത്തോടെയാണു പൊലീസ് പെരുമാറിയത് - കോടതി വ്യക്തമാക്കി.

കേസിന്റെ വിചാരണയ്ക്ക് സ്‌പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും ആശുപത്രികള്‍ക്കും ഡോക്ടര്‍മാര്‍ക്കും സംരക്ഷണം നല്‍കുന്നതിനുള്ള നിയമം ഭേദഗതി ചെയ്ത് മെഡിക്കല്‍ വിദ്യാര്‍ഥികളടക്കമുള്ളവരെ കൂടി ഉള്‍പ്പെടുത്തി ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ നിര്‍ദേശിക്കണമെന്നും ഐഎംഎയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു.
കോടതിയും സര്‍ക്കാരും സജീവമായി ഇടപെട്ട സാഹചര്യത്തില്‍ സമരം തുടരുന്നത് എന്തിനെന്ന് കോടതി ആരാഞ്ഞു. രാത്രി മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയുടെ ഭാഗമായി ഡോക്ടര്‍മാര്‍ സമരം പിന്‍വലിച്ചിരുന്നു. അടുത്ത മന്ത്രി സഭ സമ്മേളനത്തില്‍ ആശുപത്രി സംരക്ഷണ ഓര്‍ഡിനന്‍സ് കൊണ്ടു വരാമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്കിയിട്ടുണ്ട്.

  ഡോക്ടര്‍ വന്ദന ദാസ്  കൊല്ലപ്പെട്ട സംഭവത്തില്‍ സ്‌പെഷല്‍ സിറ്റിങ് നടത്തി ഇടപെട്ടതിനു ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനെ വ്യക്തിപരമായി അധിക്ഷേപിച്ചു കൊണ്ട് സിപിഎം സൈബര്‍ സഖാക്കള്‍ രംഗത്തു വന്നിട്ടുണ്ട്. ഹൈക്കോടതിയിലെ അസുരന്‍ എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. ഭരണത്തിന്റെ വീഴ്ചകളാണ് കേരളത്തില്‍ അതിദാരുണ സംഭവങ്ങളുണ്ടാകാനെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഒന്നിലേറെ തവണ പറഞ്ഞിട്ടുണ്ട്.
ജസ്റ്റിസിനെതിരെ ഫെയ്‌സ് ബുക് പോസ്റ്റുകള്‍ ഇട്ടവര്‍ക്ക് എതിരെ കോടതിയലക്ഷ്യ നടപടിയാവശ്യപ്പെട്ടു ചീഫ് ജസ്റ്റിസിനു പരാതി നല്കയിരിക്കുകയാണ്. ഹൈക്കോടതി സ്വമേധയാ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണു മരട് സ്വദേശി എന്‍. പ്രകാശിന്റെ പരാതി. ക്രിമിനല്‍ കോടതിയലക്ഷ്യക്കേസ് നല്‍കാന്‍ അനുമതി തേടി അഡ്വക്കറ്റ് ജനറലിനും സമാന പരാതി നല്‍കിയിട്ടുണ്ട്.

കോടതിയുടെ അന്തസ്സ് ഇടിച്ചു താഴ്ത്തുന്നതും നീതിനിര്‍വഹണ നടപടികളില്‍ ഇടപെടാന്‍ പര്യാപ്തവുമായ പരാമര്‍ശങ്ങളാണു പോസ്റ്റുകളില്‍ ഉള്ളതെന്നു പരാതിക്കാരന്‍ ചൂണ്ടിക്കാട്ടി. അക്കൗണ്ട് ഉടമകളായ കെ.പി. അരവിന്ദന്‍, അതുല്‍ കൃഷ്ണ എം.ആര്‍, ഗോപകുമാര്‍ മുകുന്ദന്‍, നെല്‍വിന്‍ ജിഒകെ എന്നിവരുടെ വിലാസം കണ്ടെത്താന്‍ കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ക്കു നിര്‍ദേശം നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

 ഡോക്ടര്‍ വന്ദന ദാസ് കുത്തേറ്റു മരിച്ച സംഭവത്തില്‍ ഡിവിഷന്‍ ബെഞ്ചിന്റെ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു സൈബറിടങ്ങളില്‍ പ്രചരിക്കുന്ന അഭിപ്രായ പ്രകടനങ്ങളില്‍ കാര്യമില്ലെന്നു ഹൈക്കോടതി.  കോടതിയെ 'സൈബര്‍ ബുള്ളിയിങ്' ചെയ്യുന്നതില്‍ ആഹ്ലാദമുള്ള ഒരു ചെറിയ വിഭാഗമുണ്ട്.
എന്നാല്‍ കോടതിയുടെ നിശ്ചയദാര്‍ഢ്യം ഇവര്‍ക്കു തകര്‍ക്കാനാവില്ല. കോടതിക്ക് ഇത് കൂടുതല്‍ ഓജസ്സാണു നല്‍കുന്നത്. കോടതി ആര്‍ക്കും എതിരല്ല. ഇത് ജനങ്ങള്‍ക്കു വേണ്ടിയാണ്. ആക്ടിങ് ചീഫ് ജസ്റ്റിസിന്റെ നിര്‍ദേശ പ്രകാരമാണ് വിഷയം പരിഗണിച്ചതെന്നും ഹൈക്കോടതി വ്യക്തമാക്കിയി്ട്ടുണ്ട്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജാനകിയമ്മയ്ക്ക് കണ്ണീരോടെ വിട  (6 hours ago)

ചേര്‍ത്തലയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു  (7 hours ago)

അന്ത്യകർമങ്ങൾ നിർവഹിച്ച് പേരക്കുട്ടി, സ്വരമാധുരിയുടെ മഞ്ഞണിപ്പൂനിലാവ് ഇനി ഓർമയിൽ, എസ്. ജാനകിക്ക് വിട  (9 hours ago)

അമേരിക്കയുമായുള്ള യുദ്ധത്തിൽ ഗൾഫ് മേഖലയെ ലക്ഷ്യം വയ്ക്കുന്നതിൽ ഇറാനെതിരെ പ്രതിഷേധം കടുപ്പിച്ച് ഒമാൻ  (9 hours ago)

കരഞ്ഞ് കലങ്ങി രാജകുടുബത്തിന്റെ ആ അറിയിപ്പ്..! 4 ദിവസം ദുഃഖാചരണം..! പൊട്ടിക്കരഞ്ഞ് പ്രവാസികൾ..!  (9 hours ago)

താൻ പോടോ അവിടുന്ന്.. താൻ കൈരളിയിൽ വരുംമുമ്പ് വർഗീയവാദി അല്ലായിരുന്നോ,കൈരളി റിപ്പോർട്ടറെ പൊട്ടിച്ച് സുധാകരൻ  (9 hours ago)

വിമാനത്തിന്റെ എന്‍ജിന്റെ ഇടിച്ച് ജനൽ തകർന്നു..! യാത്രക്കാരനെ പുറത്തേക്ക് വലിച്ചെടുത്തു...!!ഞെട്ടി വിറച്ച് യാത്രക്കാർ ,പിന്നാലെ സംഭവിച്ചത്..!  (9 hours ago)

നാല് ദിവസമായി ഫോണുകൾ സ്വിച്ച് ഓഫ്,വീട്ടില്‍ നിന്ന് പോയ പിക്കപ്പ് വാ=നിൽ പലതും ഒളിപ്പിച്ചു അച്ഛനെയും അമ്മയേയും തട്ടി..?  (9 hours ago)

ഇന്ത്യൻ ഭൂപടത്തെ തൊടുന്നോടാ? ഇത് ഇന്ത്യയുടെ മാപ്പ് അല്ല..! പൊട്ടിത്തെറിച്ച് പുലിക്കുട്ടി..! സെമിനാറിനിടെ സംഭവിച്ചത്..!"  (9 hours ago)

വെള്ളമാണെന്നു കരുതി ആസിഡ് കുടിച്ച യുവതി ഗുരുതരാവസ്ഥയില്‍  (9 hours ago)

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി  (9 hours ago)

'വിവേകിന് ഒരു ചുക്കുമറിയില്ല മേഡം കമലയും രവീന്ദ്രനും കൊടും വിഷം' ശിവശങ്കറിന് പിണറായിയോട് അഡിക്ഷൻ..! വീണയെ വലിച്ച് കീറി ദേ സ്വപ്ന വീണ്ടും  (10 hours ago)

എം.സി റോഡില്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകളും കാറും കൂടിയിടിച്ച് അപകടം  (10 hours ago)

യുവതിക്ക് മുന്നില്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയ ഫ്‌ലിപ്കാര്‍ട്ട് ജീവനക്കാരന്‍ അറസ്റ്റില്‍  (10 hours ago)

"സുകുമാരൻ നായരുടെ നെഞ്ചത്ത് ചവിട്ടി നട്ടെല്ലുള്ള നായന്മാർ ഡൽഹിയിൽ ഒന്നിച്ചു..! സുരേഷ് ഗോപി ഓങ്ങിവെച്ച ദിവസം..!"  (10 hours ago)

Malayali Vartha Recommends