വന്ദനദാസിന് പിന്നാലെ കത്തിമുനയില്‍ വനിത മജിസ്‌ട്രേറ്റും. അറിഞ്ഞില്ലെന്ന് പോലീസ്.

കേരളത്തില്‍ സിസ്റ്റത്തിന്റെ പിഴവ് യാഥാര്‍ത്ഥ്യമായി തുടരുമ്പോഴും മദ്യം, മയക്കുമരുന്ന് ഉപയോഗത്തില്‍ നിന്നും ഉണ്ടാകുന്ന സൈക്കോ സ്വഭാവങ്ങള്‍ കൊച്ചു കുട്ടികളില്‍ പോലും വലിയ അക്രമവാസനകളാണ് സൃഷ്ടിക്കപ്പെടുന്നതെന്ന യാഥാര്‍ത്ഥ്യം നാം മറന്നു കൂടാ. മുരളി തുമ്മാരുകുടിയുടെ ബോട്ട് ദുരന്തത്തിന്റെ പ്രവചനവും, ഡോ.സുല്‍ഫി നൂഹുവിന്റെ ഡോക്ടര്‍ കൊല്ലപ്പെടുമെന്ന പ്രവചനവും യാഥാര്‍ത്ഥ്യമായതു പോലെ കേരളത്തില്‍ നിയമ സംവിധാനത്തിന് നേരെയും കൊലക്കത്തികള്‍ ഉയര്‍ന്നു തുടങ്ങി. ഭരണ സംവിധാനത്തിന്റെ പാളിച്ചകളാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമെന്ന് ഉറക്കെ വിളിച്ചു പറഞ്ഞ ഹൈക്കോടതി ജഡ്ജിമാരെ അസുരന്‍മാര്‍ എന്നു വിളിച്ച് അധിക്ഷേപിക്കുന്ന തരത്തിലേയ്ക്ക് അധപതിച്ചിരിക്കുകയാണ് സിപിഎം നേതൃത്വം.
കേരള മനസാക്ഷിയെ ഞെട്ടിച്ച സംഭവത്തിന്റെ ആഘാതത്തില്‍ ഹൈക്കോടതി പോലും പ്രത്യേക സിറ്റിങ് നടത്തിയിരുന്നു. സിറ്റിംഗിന്റെ രണ്ടാം ദിവസം ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞത് അന്നേ ദിവസം തന്നെ സംഭവിച്ചു എന്നത് യാദൃശ്ചികമല്ല. കേരളത്തിന്റെ അവസ്ഥ തന്നെയാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. രോഗികളെ പരിശോധിക്കുന്ന ഡോക്ടര്‍മാരെ കുത്തിക്കൊല്ലാന്‍ ഒരുമടിയുമില്ലാതെ മാറിപ്പോയ കേരളത്തില്‍ കേസ് പരിഗണിക്കുന്ന മജിസട്രേറ്റുമാരെ പ്രതികള്‍ കുത്തിക്കൊല്ലുന്ന കാലം വിദൂരമല്ലെന്നായിരുന്നു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഇന്നലെ സിറ്റിംങ്ിനിടെ പറഞ്ഞത്. പറഞ്ഞ് വൈകുന്നേരമാകുമ്പോഴേയ്ക്കും തിരുവന്തപുരത്ത് അത് സംഭവിക്കുക തന്നെ ചെയ്തു. തിരുവന്തപുരം ജുവനൈല്‍ കോടതി ജഡ്ജിയുടെ വീട്ടിലാണ് സംഭവങ്ങള്‍ നടന്നത്.
ലഹരിമരുന്നിന് അടിമപ്പെട്ട 15 വയസ്സുകാരന്‍ കയ്യിലൊളിപ്പിച്ച കത്തികൊണ്ട് വനിതാ മജിസ്‌ട്രേട്ടിനെ കുത്താന്‍ ശ്രമിയ്കകുകയായിരുന്നു.. മജിസ്‌ട്രേട്ടിന്റെ വീട്ടില്‍ പൊലീസ് രാത്രിയില്‍ ഹാജരാക്കിയപ്പോഴാണു സംഭവം. ഒപ്പമുണ്ടായിരുന്ന അമ്മ തടഞ്ഞതോടെ കയ്യില്‍ കുത്തി സ്വയം മുറിവേല്‍പിച്ചു. ഈ സമയം ചേംബറിനു പുറത്തായിരുന്ന പൊലീസുകാര്‍ ബഹളം കേട്ട് ഓടിയെത്തി കുട്ടിയെ കീഴ്‌പ്പെടുത്തി. പിന്നീട് സമീപത്തെ ആശുപത്രിയിലെത്തിച്ചു. ജുവനൈല്‍ ഹോമിലേക്കു മാറ്റി. സംഭവം മജിസ്‌ട്രേട്ട് രേഖാമൂലം രാത്രി തന്നെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് മുഖേന ഹൈക്കോടതിയെ അറിയിച്ചു.
ബുധനാഴ്ച രാത്രി പത്തോടെയാണ് പതിനഞ്ചുകാരനെ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് എ.അനീസയുടെ മുന്‍പാകെ ഹാജരാക്കിയത്. ലഹരിക്ക് അടിമയായി വീട്ടില്‍ ബഹളമുണ്ടാക്കുന്നുവെന്ന വിവരം അമ്മയാണ് പൊലീസിനെ ഫോണില്‍ അറിയിച്ചത്. പൊലീസ് എത്തണമെന്നും മകനെ ജുവനൈല്‍ ഹോമിലാക്കണം എന്നും അമ്മ ആവശ്യപ്പെട്ടു. തുടര്‍ന്നു പൊലീസ് സംഘം വീട്ടിലെത്തി കുട്ടിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ ചുമതലയുള്ള പ്രിന്‍സിപ്പല്‍ മജിസ്‌ട്രേട്ടിന്റെ വീട്ടില്‍ ഹാജരാക്കുകയായിരുന്നു. അമ്മ മജിസ്‌ട്രേട്ടിനോടു സംസാരിക്കുമ്പോഴാണ് കുട്ടി അടിവസ്ത്രത്തില്‍ ഒളിപ്പിച്ചിരുന്ന കത്തിയെടുത്ത് മജിസ്‌ട്രേട്ടിനെ കുത്താന്‍ ശ്രമിച്ചത്.
ഇത്തരമൊരു സംഭവം ശ്രദ്ധയില്‍പെട്ടിട്ടില്ലെണ് രാത്രി വൈകിയും ് സിറ്റി പൊലീസ് പറഞ്ഞത്. തിരുവനന്തപുരം, കൊച്ചി ജുവനൈല്‍ കോടതികളിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ലഹരിമരുന്നു കേസുകള്‍ പരിഗണനയ്ക്കു വരുന്നത്. മജിസസ്‌ടേറ്റുമാരെ പ്രതികള്‍ കത്തിയെടുത്ത് കുത്തുന്ന കാലം വിദൂരമല്ലെന്ന വാദം ശരിവെയ്ക്കുന്നതായിരുന്നു ഇന്നലത്തെ സംഭവം. കുഞ്ഞുപ്രായത്തിലെ കുട്ടികള്‍ ലഹരിയക്ക് അടിമയാകുന്നത് കണ്ടെത്തി പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന പരിപാടികളൊന്നും വിജയം കണ്ടിട്ടില്ലെന്നാണ് സംഭവങ്ങള്‍ തെളിയിക്കുന്നത്. സര്‍ക്കാര്‍ തന്നെ മദ്യം കുടുപ്പിച്ച് ലാഭമുണ്ടാക്കുന്ന മുതലാളിയുടെ നിലയിലേയ്ക്ക് തരംതാണിരിക്കുന്ന കേരളത്തില്‍ മദ്യത്തെയു മയക്കുമരുന്നിനെയും തടയാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പര്യാപ്തമല്ലെന്ന വിലിയിരുത്തലാണ് പുറത്തു വരുന്നത്.
ഞങ്ങള്‍ മരിച്ചാലും ആ പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിക്കണമായിരുന്നു, അതിനു കഴിഞ്ഞില്ല. പൊലീസിന്റെ പക്കല്‍ ആയുധങ്ങളുണ്ടായിരുന്നില്ല. പ്രതിയെ കീഴടക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്നു പൊലീസുകാര്‍ക്കും പരുക്കേറ്റു. പക്ഷേ, ആ കുട്ടിയെ രക്ഷിക്കാനായില്ലെന്നാണ് ഡിജിപി അനില്‍കാന്തും, എഡിജിപി എം.ആര്‍.അജിത്കുമാറും കോടതിയില്‍ പറഞ്ഞത്. സ്വയം തോല്‍വി സമ്മതിച്ചെങ്കിലും വന്ദനയുടെ ജീവന്‍ നഷ്ടമായില്ലേയെന്നതിന് ഉത്തരവാദി ഭരണസംവിധാനത്തിലെ പിഴവാണെന്നും കോടതി ഓര്‍മ്മിപ്പിച്ചു. കയ്യിലൊരു മുളവടി പോലുമില്ലാതെ ഡ്യൂട്ടി ചെയ്യുന്ന പോലീസുകാരാണ് സംസ്ഥാനത്ത് ക്രമസമാധാനം പാലിക്കുന്നത്. കേരളത്തില്‍ ഒരു ആഭ്യന്തരമന്ത്രിയുണ്ടോയെന്ന ചേദ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. വാഹനപരിശോധനയിലും പെറ്റിപിരിക്കുന്നതിലും മാത്രം പോലീസ് ഡ്യൂട്ടി ഒതുക്കുമ്പോള്‍ ഇവിടെ മയക്കുമരുന്ന് മാഫിയ തഴച്ചു വളരുകയാണ്.
സംവിധാനത്തിന്റെ പൂര്‍ണ പരാജയമാണ് കൊട്ടാരക്കരയില്‍ ഡോ. വന്ദന ദാസ് കൊല്ലപ്പെട്ടതിന്റെ കാരണമെന്നു ഹൈക്കോടതിയുടെ വിമര്‍ശനം പൊതുസമൂഹം അംഗീകരിക്കുന്ന തരത്തിലുള്ളതായിരുന്നു. ആശുപത്രികള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും 24 മണിക്കൂറും സംരക്ഷണം ഉറപ്പാക്കേണ്ട മൗലികമായ ഉത്തരവാദിത്തം സംസ്ഥാന പൊലീസ് മേധാവിക്കാണെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റിസ് ഡോ.കൗസര്‍ എടപ്പഗത്ത് എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയിരുന്നു.
ഡോക്ടര്‍ വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തില്‍ സ്‌പെഷല്‍ സിറ്റിങ് നടത്തി ഇടപെട്ടതിനു ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനെ വ്യക്തിപരമായി അധിക്ഷേപിച്ചു കൊണ്ട് സിപിഎം സൈബര്‍ സഖാക്കള്‍ രംഗത്തു വന്നിട്ടുണ്ട്. ഹൈക്കോടതിയിലെ അസുരന്‍ എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. ഭരണത്തിന്റെ വീഴ്ചകളാണ് കേരളത്തില്‍ അതിദാരുണ സംഭവങ്ങളുണ്ടാകാനെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഒന്നിലേറെ തവണ പറഞ്ഞിട്ടുണ്ട്.
https://www.facebook.com/Malayalivartha

























