മൂന്ന് വഷങ്ങള്‍ക്ക് മുമ്പ് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ പത്ത് വയസുള്ള കുട്ടിയെ വീണ്ടും പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി: 27കാരന്‍ പിടിയില്‍

മൂന്ന് വഷങ്ങള്‍ക്ക് മുമ്പ് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കുട്ടിയെ വീണ്ടും പീഡനത്തിനിരയാക്കിയ പ്രതി പിടിയിൽ. പത്ത് വയസുള്ള കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന പരാതിയില്‍ മൊതക്കര വാളിപ്ലാക്കില്‍ ജിതിന്‍ (27) ആണ് അറസ്റ്റിലായത്. ഒരു മാസം മുമ്പാണ് ഇതേ കുട്ടിയെ വീണ്ടും ജിതിന്‍ പീഡിപ്പിച്ചത്.
തുടര്‍ന്ന് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട് ജിതിനെ പോക്‌സോ നിമയപ്രകാരം അസറ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പനമരം പൊലീസ് ഇന്‍സ്‌പെക്ടര്‍ വി. സിജിത്ത്, സി.പി.ഒ.മാരായ കെ. ഷിഹാബ്, സി. വിനായകന്‍, എം. ജയേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
https://www.facebook.com/Malayalivartha

























