മന്ത്രി സജി ചെറിയാന്റെ വിദേശയാത്ര കേന്ദ്രം വിലക്കിയതോടെ യുഎസ് ക്യൂബ യാത്രയിൽ ആശങ്ക; കേന്ദ്രത്തിന്റെ അനുമതി കാത്ത് മന്ത്രിമാർ; കേന്ദ്രത്തിലേക്ക് ഉറ്റുനോക്കി കേരളം

മന്ത്രി സജി ചെറിയാന്റെ വിദേശയാത്ര കേന്ദ്രം വിലക്കിയ വിവരം നാം കഴിഞ്ഞ ദിവസം അറിഞ്ഞതാണ്. ആ യാത്ര വിലക്കുമായി ബന്ധപ്പെട്ടുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരികയാണ്. അതായത് വിമാനത്താവളത്തിൽ എത്തി അവസാന വിമാനവും പോയതിനുശേഷം കേന്ദ്രം അദ്ദേഹത്തിന് അനുമതി നൽകിയിരുന്നു. പക്ഷേ അവസാന വിമാനം പോയതുകൊണ്ട് മാത്രമാണ് അദ്ദേഹം യാത്ര റദ്ദാക്കിയത് എന്നതാണ് ഏറ്റവും പുതിയ വിവരം.
എന്തായാലും കേന്ദ്രം മന്ത്രിമാരുടെ വിദേശയാത്രയിൽ ഇത്തരത്തിലുള്ള വിലക്കുകൾ ഏർപ്പെടുത്തുന്നത് ആദ്യമായിട്ട് അല്ല . നേരത്തെ മുഖ്യമന്ത്രിയുടെയും മന്ത്രി റിയാസിന്റെയും മന്ത്രി പി രാജീവിന്റെയും വിദേശയാത്ര കേന്ദ്രം അനുമതി നിഷേധിച്ചിരുന്നു. ഇപ്പോൾ ഇതാ മന്ത്രി സജി ചെറിയാന്റെ യാത്ര കൂടെ കേന്ദ്രം വിലക്കിയിരിക്കുകയാണ്. തീർച്ചയായും ഇപ്പോൾ വല്ലാത്തൊരു ആശങ്ക ഉയരുന്നുണ്ട്, അതായത് നമ്മുടെ ഒരുകൂട്ടം മന്ത്രിമാർ ക്യൂബയും അമേരിക്കയും സന്ദർശിക്കുവാൻ ഇരിക്കുകയാണ്. ആ യാത്രയിൽ കേന്ദ്രം ഇടപെടുമോ കേന്ദ്രം അനുമതി നിഷേധിക്കുമോ യാത്ര പോകണ്ട എന്ന് പറയുമോ എന്നൊരു ആശങ്ക ഇതിനോടകം ഉയർന്നിട്ടുണ്ട്.
യുഎസ് ക്യൂബ യാത്രയിൽ എന്തെങ്കിലും വിലക്ക് കേന്ദ്രം ഏർപ്പെടുത്തുമോ എന്നാണ് ഇപ്പോൾ മുഖ്യനും കൂട്ടരും ഉറ്റു നോക്കുന്നത്. തീർച്ചയായിട്ടും കേന്ദ്രത്തിന്റെ അനുമതിയോടെ കൂടി തന്നെയായിരിക്കണം മന്ത്രിമാർ വിദേശത്ത് യാത്ര ചെയ്യേണ്ടത്. കേന്ദ്രത്തിന്റെ അനുമതിക്കായി കേരളം അപേക്ഷിച്ചിരിക്കുകയാണ്. എന്തായിരിക്കും കേന്ദ്രത്തിന്റെ ആ ഒരു മറുപടി അനുമതി നിഷേധിക്കുമോ അനുവാദം കൊടുക്കുമോഎന്നതൊക്കെ നമുക്ക് അറിയേണ്ടതായിട്ടുണ്ട് എന്നാലും മുഖ്യനും കൂട്ടരും കേന്ദ്രത്തിന്റെ ആ തീരുമാനത്തിനായി കാത്തിരിക്കുകയാണ്.
https://www.facebook.com/Malayalivartha

























