അരിക്കൊമ്പൻ മേഘമലയിൽ തന്നെ തുടരുന്നു; വനംവകുപ്പ് അണുവിട തെറ്റാതെ അരിക്കൊമ്പന്റെ നീക്കങ്ങൾ നിരീക്ഷിക്കുന്നുണ്ട്; ചിന്നക്കനാലിലെ പോലെ പുതിയ ഇടത്ത് അരിക്കൊമ്പൻ ആക്രമണങ്ങൾ ഉണ്ടാക്കുന്നില്ല

അരിക്കൊമ്പന് എന്ത് പറ്റി ? അരിക്കൊമ്പനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വരികയാണ്. ചിന്നക്കനാലിൽ നിന്നും മയക്കുവെടി വച്ച് പിടികൂടി പെരിയാർ കടുവ സങ്കേതത്തിൽ തുറന്നു വിട്ട കാട്ടാന അരിക്കൊമ്പൻ മേഘമലയിൽ തന്നെ തുടരുന്നുവെന്നാണ് കിട്ടുന്ന വിവരം. വനംവകുപ്പ് അണുവിട തെറ്റാതെ
അരിക്കൊമ്പന്റെ നീക്കങ്ങൾ നിരീക്ഷിക്കുന്നുണ്ട്. ഏറ്റവും ശ്രദ്ധേയമായ കാര്യം, ചിന്നക്കനാലിലെ പോലെ പുതിയ ഇടത്ത് അരിക്കൊമ്പൻ ആക്രമണങ്ങൾ ഉണ്ടാക്കുന്നില്ല എന്നതാണ്. അക്രമകാരിയാകാത്തതിനാൽ പെരിയാർ കടുവ സാങ്കേതത്തിലേക്ക് തല്‍ക്കാലം തുരത്തേണ്ടെന്ന തീരുമാനത്തിലാണ് ഇപ്പോൾ അധികൃതർ ഉള്ളത് .
മേഘമലയിലേക്ക് സഞ്ചാരികൾക്കുള്ള നിരോധനം തുടരുകയാണ്.നമുക്കറിയാം അരിക്കൊമ്പനെ , ചിന്നക്കനാലില്‍ ശല്യക്കാരനായിരുന്നതിനാലാണ് ഏപ്രില്‍ അവസാനത്തോടെ മയക്കുവെടി വച്ച് പിടികൂടി പെരിയാര്‍ കടുവാ സങ്കേതത്തിലേക്ക് തുറന്ന് വിട്ടത്. അരിക്കൊമ്പനെ പെരിയാര്‍ കടുവാ സങ്കേതത്തില്‍ തുറന്ന് വിട്ടത്, റേഡിയോ കോളര്‍ ഘടിപ്പിച്ച ശേഷമായിരുന്നു.
ആനയ്ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലെന്ന് ഉറപ്പാക്കിയിരുന്നു. മംഗളാദേവി ക്ഷേത്രത്തിന് സമീപം മേദകാനത്തിനും മുല്ലക്കുടിക്കും ഇടയിലുള്ള ഉൾക്കാട്ടിലായിരുന്നു ആനയെ തുറന്നു വിട്ടത്. തുറന്ന് വിട്ടതിന് പിന്നാലെ അരിക്കൊമ്പന്‍റെ സിഗ്നല്‍ കിട്ടാതെ വന്നത് വനംവകുപ്പിന് ആശങ്കയുണർത്തിയിരുന്നു .
പിന്നീട് തമിഴ്നാട് വനംവകുപ്പിന്‍റെ ഒരു സംഘം ഉള്‍കാട്ടിലെത്തി അരിക്കൊമ്പനെ കണ്ടു. കൊമ്പന്‍ ജനവാസ മേഖലയിലേക്ക് കടക്കാതിരിക്കാൻ വനം വകുപ്പ് നിരീക്ഷണം ശക്തമാക്കിയിരുന്നു . 40 പേരടങ്ങുന്ന സംഘത്തെ തമിഴ്നാട് വനംവകുപ്പ് അരിക്കൊമ്പനെ നിരീക്ഷണത്തിനായി നിയോഗിച്ചു . മേഖലയില്‍ ജനങ്ങൾക്ക് ജാഗ്രത നിർദ്ദേശവും നൽകി. രാത്രിയാത്ര ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്.
https://www.facebook.com/Malayalivartha

























