നികുതി പണം കൊണ്ട് ശമ്പളം വാങ്ങി ആഹാരം കഴിച്ച് വായ് നോക്കി ഇരിക്കുന്നു; അതിർത്തിയിലെ തമിഴ്നാടിന്റെ കടന്നു കയറ്റം തടയാൻ ഒന്നും ചെയ്യുന്നില്ല; വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ മുൻ മന്ത്രി എം എം മണി

മുൻ മന്ത്രി എം എം മണി നടത്തിയ പല പ്രസ്താവനകളും വിവാദമായത് നാം അറിഞ്ഞിട്ടുണ്ട്. 1,2,3 ആയാലും സമരക്കാരെ പറ്റി പറഞ്ഞ വാക്കുകളുമൊക്കെ വളരെ വിവാദമായതാണ്. ഇപ്പോൾ ഇതാ വനം വകുപ്പ് ഉദ്യോഗസ്‌ഥർക്കെതിരെ മുന്‍ മന്ത്രി എം എം മണി രംഗത്ത് വന്നിരിക്കുകയാണ്. .നാടിനോട് കൂറില്ലാത്തവർ ആണ് വനം വകുപ്പ് ഉദ്യോഗസ്ഥർ എന്നാണ് അദ്ദേഹം വിമർശിച്ചിരിക്കുന്നത് .നികുതി പണം കൊണ്ട് ശമ്പളം വാങ്ങി ആഹാരം കഴിച്ച് വായ് നോക്കി ഇരിക്കുന്നുവെന്നാണ് അദ്ദേഹത്തിന്റെ വിമർശനം.
അതിർത്തിയിലെ തമിഴ്നാടിന്റെ കടന്നു കയറ്റം തടയാൻ ഒന്നും ചെയ്യുന്നില്ല എന്നും അദ്ദേഹം പരാതിപ്പെട്ടു .ഇക്കാര്യത്തിൽ തമിഴ്നാട് ഉദ്യോഗസ്‌ഥരെ കണ്ടു പഠിക്കണം .കാശു കിട്ടുന്നിടത്തു നിന്നും വാങ്ങാൻ മാത്രം ആണ് താല്പര്യം .അതിർത്തിയിലെ ഉദ്യോഗസ്‌ഥരെ മുഴവൻ മാറ്റണമെന്നും എം എം മണി ആവശ്യം ശക്തമാക്കിയിരിക്കുകയാണ്. ഇടുക്കിയിലെ കമ്പംമെട്ട് സംയോജിത ചെക്ക് പോസ്റ്റ് ഉദ്ഘാടന വേദിയിലായിരുന്നു ഇത്തരത്തിൽ വിവാദ പരാമർശം അദ്ദേഹം നടത്തിയത്.
അതേസമയം , ഏറ്റവും ഒടുവിലായി അദ്ദേഹം നടത്തിയ അരിക്കൊമ്പനെ കുറിച്ചുള്ള ഒരു പ്രസ്താവന വലിയ വിവാദമായിരുന്നു അരിക്കൊമ്പനെ മയക്കുവെടിവച്ച് പിടികൂടി പറമ്പിക്കുളം വനമേഖലയിലേക്ക് മാറ്റണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇത് സ്വാഗതം ചെയ്യുന്നുവെന്ന് പറഞ്ഞ അദ്ദേഹം, ഇനിയിപ്പോ പറമ്പിക്കുളത്തും ചുറ്റപാടുമുള്ളവർ അനുഭവിക്കട്ടെയെന്ന വിചിത്ര പ്രതികരണമാണ് ഉന്നയിച്ചത് വളരെ വിവാദമായിരുന്നു
https://www.facebook.com/Malayalivartha

























