സന്ദീപിനെ ജയിലിൽ ഇട്ട് തിന്നു കൊഴുപ്പിക്കാൻ അല്ല ഞങ്ങൾ ആവശ്യപ്പെടുന്നത്; നാളെ ഒരു ഡോക്ടർ ഇതുപോലെ ആക്രമിക്കപ്പെട്ടാൽ ഇങ്ങനെ സംഭവിക്കും എന്ന് തെളിയിക്കുന്ന തരത്തിൽ ഒരു ശിക്ഷ തന്നെ സന്ദീപിന് നൽകണം; വന്ദനയെ പരിചയമില്ലാത്ത ഒരാൾ, നിന്നെ കൊല്ലുമെടി എന്ന് പറഞ്ഞ് അലറി വിളിച്ചെങ്കിൽ അത് സമൂഹം നൽകിയ ധൈര്യത്തിന്റെ പുറത്ത് മാത്രമാണ്; പൊട്ടിത്തെറിച്ച് വന്ദനയുടെ സഹപ്രവർത്തകർ

ഡോക്ടർ വന്ദനയുടെ മരണത്തിൽ പ്രതിഷേധം അടങ്ങുന്നില്ല. നീതി കിട്ടണമെന്നാവശ്യവുമായി വീണ്ടും രംഗത്ത് വന്നിരിക്കുകയാണ് സഹപ്രവർത്തകർ. നീണ്ടുനിൽക്കുന്ന നിയമനടപടികളല്ല വേണ്ടതെന്നും എത്രയും പെട്ടെന്ന് വിധി വരേണ്ടതുണ്ടെന്നും അവർ പറഞ്ഞു. പിണറായി പോലീസിനെതിരെ അതിരൂക്ഷമായ പ്രതികരണമാണ് അദ്ദേഹം നടത്തിയിരിക്കുന്നത്. അവരുടെ വാക്കുകൾ ഇങ്ങനെ;
സന്ദീപിനെ ജയിലിൽ ഇട്ട് തിന്നു കൊഴുപ്പിക്കാൻ അല്ല ഞങ്ങൾ ആവശ്യപ്പെടുന്നത്. നാളെ ഒരു ഡോക്ടർ ഇതുപോലെ ആക്രമിക്കപ്പെട്ടാൽ ഇങ്ങനെ സംഭവിക്കും എന്ന് തെളിയിക്കുന്ന തരത്തിൽ ഒരു ശിക്ഷ തന്നെ സന്ദീപിന് നൽകണം. വന്ദനയെ പരിചയമില്ലാത്ത ഒരാൾ, നിന്നെ കൊല്ലുമെടി എന്ന് പറഞ്ഞ് അലറി വിളിച്ചെങ്കിൽ അത് സമൂഹം നൽകിയ ധൈര്യത്തിന്റെ പുറത്തു മാത്രമാണ്.
'നാളെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതോടെ ഈ വാർത്ത തള്ളപ്പെടും. വീണ്ടും ഒരു ഡോക്ടർ വന്ദന കൂടി ഉണ്ടാകും. ശിക്ഷിക്കപ്പെടാതെ സന്ദീപ് പുറത്തിറങ്ങും. ഇതാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഇത് മാറ്റപ്പെടേണ്ട ഒന്നാണ്. ഡോ. വന്ദനയ്ക്കുള്ള നീതി എവിടെ? എത്രയും വേഗം റിപ്പോർട്ട് സമർപ്പിച്ച് പ്രതിക്ക് കിട്ടാവുന്നതിൽവെച്ച് ഏറ്റവും കൂടിയ ശിക്ഷ വാങ്ങിക്കൊടുക്കണം.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുമായി കെ.ജി.എം.ഒ.എ. നടത്തിയ ചർച്ചയിൽ പല നിർദേശങ്ങളും അംഗീകരിച്ചിരുന്നു. എന്നാൽ, ഇതൊക്കെ പ്രാബല്യത്തിൽ വരാൻ എത്രകാലം എടുക്കും. അതുവരെ ഡോക്ടർമാരുടെ ജീവന് യാതൊരു വിലയും ഇല്ലേ?. കാലാകാലങ്ങൾ നീണ്ട വിചാരണയല്ല വേണ്ടത്. എത്രയും പെട്ടെന്ന് തന്നെ വിധി വരേണ്ടതുണ്ട്', സഹപ്രവർത്തകർ മാധ്യമങ്ങളോട് പറഞ്ഞു.
https://www.facebook.com/Malayalivartha

























