Widgets Magazine
13
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബസിൽ നിന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ഇറക്കിവിട്ടു..ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു..


യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..


ആ അമ്മമനസ്സും ഒടുവിൽ ശാന്തമായി.. ആറു പതിറ്റാണ്ട് തന്റെ സ്വരം കൊണ്ട് സംഗീത ആസ്വാദകരെ വിസ്മയിപ്പിച്ച പ്രിയ ഗായികയ്ക്ക് രാജ്യം ഇന്ന് വിട നൽകും.. ഏക മകൻ മുരളി കൃഷ്ണയുടെ മരണശേഷം കടുത്ത വിഷമത്തിൽ കഴിഞ്ഞ ജീവിതം..


കേരളത്തിലെ സിപിഎം പിളര്‍പ്പിന്റെ വക്കില്‍.. കേരളത്തിലെ സിപിഎം കണ്ട ഏറ്റവും മോശം സംസ്ഥാന സെക്രട്ടറിയാണ് എംവി ഗോവിന്ദനെന്നുമാണ് വിമര്‍ശനം..


പിണറായിയുടെയും എം വി ഗോവിന്ദന്റെയും അന്തകരായി അദാനി ഗ്രൂപ്പ്..സി.പി.എമ്മിൽ പല വിഷയങ്ങളിലും അടുത്ത കാലത്തായി രൂപം കൊണ്ട ആഭ്യന്തര ഭിന്നതകളാണ് വിഴിഞ്ഞം വിവാദത്തിലൂടെ മറ നീക്കിയത്..

താനൂര്‍ ബോട്ട് ദുരന്തത്തില്‍ രൂക്ഷ വിമര്‍ശമനവുമായി ഹൈക്കോടതി... ഇനിയൊരു ബോട്ടം ദുരന്തം ഉണ്ടാവില്ലെന്ന് ഉറപ്പ് വരുത്തണമെന്നും ഇക്കാര്യത്തില്‍ സര്‍ക്കാരിന് എന്ത് ചെയ്യാനാവുമെന്ന് അറിയിക്കണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍

12 MAY 2023 06:50 PM IST
മലയാളി വാര്‍ത്ത

താനൂര്‍ ബോട്ട് ദുരന്തം മുന്‍ നിര്‍ത്തി ഇനിയൊരു ബോട്ടം ദുരന്തം ഉണ്ടാവില്ലെന്ന് ഉറപ്പ് വരുത്തണമെന്നും ഇക്കാര്യത്തില്‍ സര്‍ക്കാരിന് എന്ത് ചെയ്യാനാവുമെന്ന് അറിയിക്കണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍. കേരളത്തില്‍ ആകെ എത്ര ബോട്ടുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ടെന്ന് ചോദിച്ച കോടതി, ഇവയെല്ലാം പരിശോധിക്കാന്‍ സമയമെടുത്തേക്കാം. അത് നടക്കട്ടെ.

എന്നാല്‍ അനുവദനീയമായതില്‍ കൂടുതല്‍ ആളുകളെ കയറ്റി സര്‍വ്വീസ് നടത്തരുതെന്ന കൃത്യമായ നിര്‍ദേശം നല്‍കണമെന്ന് നിര്‍ദേശിച്ചു. ഈ ബോട്ടുകള്‍ക്കെല്ലാം ഇന്‍ഷൂറന്‍സ് ഉണ്ടോയെന്നും അത് നിര്‍ബന്ധമല്ലേയെന്നും കോടതി ചോദിച്ചു. ഹൈക്കോടതി സ്വമേധയാ കേസെടുത്തതിലും നടത്തുന്ന പരാമര്‍ശങ്ങളിലും കടുത്ത സൈബര്‍ ആക്രമണമാണ് നേരിടേണ്ടി വരുന്നതെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. കേസ് ജസ്റ്റിസ് സോഫി തോമസ്, ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ എന്നിവരുടെ ഡിവിഷന്‍ ബെഞ്ചാണ് പരിഗണിക്കുന്നത്.

ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഒരു സാധാരണ പൗരനെന്ന നിലയില്‍, ഇനിയൊരു ബോട്ടം ദുരന്തം ഉണ്ടാവില്ലെന്ന് ഉറപ്പ് വരുത്തണമെന്നും ഇക്കാര്യത്തില്‍ സര്‍ക്കാരിന് എന്ത് ചെയ്യാനാവുമെന്ന് അറിയിക്കണമെന്നും ആവശ്യപ്പെട്ടു. കേസ് കഴിഞ്ഞ തവണ പരിഗണിച്ചപ്പോള്‍ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടറോട് കോടതി നിര്‍ദേശിച്ചിരുന്നു. അന്ന് മുഴുവന്‍ പ്രതികളേയും അറസ്റ്റ് ചെയ്‌തെന്നും കോടതിയെ അറിയിച്ചു.

നിങ്ങള്‍ സംസ്ഥാനത്തെ ബോട്ടുകളെക്കുറിച്ച് ബോധവാന്മാരല്ലേ. അമിത ഭാരം കയറ്റി ബോട്ടുകള്‍ സര്‍വ്വീസ് നടത്തുന്നുവെന്നത് ഞെട്ടിപ്പിക്കുന്നതാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഞാന്‍ വൈകാരികമായി തളര്‍ന്നിരിക്കുകയാണ്. ഞങ്ങള്‍ക്ക് കുട്ടികളെ നഷ്ടപ്പെട്ടു. പോലീസ് അന്വേഷണം നടക്കെട്ട, അതില്‍ ഇടപെടുന്നില്ല. ഇതുവരേയും സഹിഷ്ണുത പാലിച്ചു. ലക്ഷണ രേഖ ഇതിനകം മറികടന്നു. ഇക്കാര്യത്തില്‍ നിശബ്ദരാക്കാനാകില്ല.' ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.'ബന്ധപ്പെട്ടവര്‍ ക്യത്യനിര്‍വഹണത്തില്‍ വീഴ്ച്ച വരുത്തുമ്പോള്‍ മാത്രമാണ് ഇടപെടുന്നത്. മൈക്രോ മാനേജ്‌മെന്റ് ചെയ്യാനല്ല ഞങ്ങള്‍ ഇവിടെ വന്നത്. ചെയ്യേണ്ട പണിയില്‍ പരാജയപ്പെടുമ്പോള്‍ മാത്രമാണ് ഞങ്ങള്‍ ഇടപെടുന്നത്. രാജ്യത്തെ മികച്ച പൊലീസ് സേനയാണ് നമ്മുടേത്. അത് നിലനിര്‍ത്തേണ്ടതുണ്ട്. ബോട്ടുകളില്‍ അമിതമായി ആളുകളെ കയറ്റുന്നതാണ് പ്രശ്‌നം. ഗുരുത്വാകര്‍ഷണ കേന്ദ്രം എന്താണെന്ന് ഈ കൊച്ചുകുട്ടികള്‍ക്കും സ്ത്രീകള്‍ക്കും അറിയാമോ? ഒരു കുടുംബത്തിന് 11 പേര്‍ നഷ്ടപ്പെട്ടതായി അറിഞ്ഞു. ഭരണഘടനയോടും ജനങ്ങളോടും ഞങ്ങള്‍ക്ക് ധാര്‍മ്മികതയുണ്ട്.' എന്നും കോടതി വിമര്‍ശിച്ചു.

'32 വര്‍ഷമായി ഞാന്‍ കോടതി നടപടികളുടെ ഭാഗമായി പ്രവര്‍ത്തിച്ചുവരികയാണ്. അടുത്തയാഴ്ച്ച കേസ് ചീഫ് ജസ്റ്റിസിന് മുമ്പിലേക്ക് എത്തുന്നതിനിടെ മറ്റൊരു ദുരന്തം കൂടി ഉണ്ടാവാന്‍ ആഗ്രഹിക്കുന്നില്ല. കോടതി ജനങ്ങള്‍ക്കൊപ്പം നില്‍ക്കുമ്പോള്‍ അതിനെ സര്‍ക്കാര്‍ വിരുദ്ധമെന്ന് വ്യാഖ്യാനിക്കുന്നു. വിഷയത്തില്‍ സ്വമേധയാ കേസെടുത്തിനാല്‍ കോടതിയും ആക്രമണങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വിധേയമാവുകയാണ്.' ജസ്റ്റിസ് ദേവന്‍രാമചന്ദ്രന്‍ പറഞ്ഞു. അതിനിടെ കേരളത്തില്‍ സംഭവിച്ച മിക്ക ബോട്ട് അപകടങ്ങളുടേയും കാരണം അമിതമായി ആളുകളെ കയറ്റിയതാണെന്നും കോടതി വിമര്‍ശിച്ചു. ഇത് തടയാന്‍ എന്താണ് ചെയ്തതെന്ന് കോടതി ആരാഞ്ഞപ്പോള്‍ ജില്ലാ കളക്ടര്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മറുപടി നല്‍കി. എന്നാല്‍, കളക്ടര്‍ എന്നത് ഒരു ജില്ലയുടെ പ്രതിനിധിയാണ്. മിക്കവാറും എല്ലാ ജലാശയങ്ങളിലും ഇപ്പോള്‍ ബോട്ടുകളുണ്ട്. മികച്ച, സുരക്ഷിതമായ ടൂറിസമാണ് നമ്മള്‍ ആഗ്രഹിക്കുന്നതെന്ന് കോടതി വ്യക്തമാക്കി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജാനകിയമ്മയ്ക്ക് കണ്ണീരോടെ വിട  (5 hours ago)

ചേര്‍ത്തലയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു  (5 hours ago)

അന്ത്യകർമങ്ങൾ നിർവഹിച്ച് പേരക്കുട്ടി, സ്വരമാധുരിയുടെ മഞ്ഞണിപ്പൂനിലാവ് ഇനി ഓർമയിൽ, എസ്. ജാനകിക്ക് വിട  (7 hours ago)

അമേരിക്കയുമായുള്ള യുദ്ധത്തിൽ ഗൾഫ് മേഖലയെ ലക്ഷ്യം വയ്ക്കുന്നതിൽ ഇറാനെതിരെ പ്രതിഷേധം കടുപ്പിച്ച് ഒമാൻ  (7 hours ago)

കരഞ്ഞ് കലങ്ങി രാജകുടുബത്തിന്റെ ആ അറിയിപ്പ്..! 4 ദിവസം ദുഃഖാചരണം..! പൊട്ടിക്കരഞ്ഞ് പ്രവാസികൾ..!  (7 hours ago)

താൻ പോടോ അവിടുന്ന്.. താൻ കൈരളിയിൽ വരുംമുമ്പ് വർഗീയവാദി അല്ലായിരുന്നോ,കൈരളി റിപ്പോർട്ടറെ പൊട്ടിച്ച് സുധാകരൻ  (7 hours ago)

വിമാനത്തിന്റെ എന്‍ജിന്റെ ഇടിച്ച് ജനൽ തകർന്നു..! യാത്രക്കാരനെ പുറത്തേക്ക് വലിച്ചെടുത്തു...!!ഞെട്ടി വിറച്ച് യാത്രക്കാർ ,പിന്നാലെ സംഭവിച്ചത്..!  (7 hours ago)

നാല് ദിവസമായി ഫോണുകൾ സ്വിച്ച് ഓഫ്,വീട്ടില്‍ നിന്ന് പോയ പിക്കപ്പ് വാ=നിൽ പലതും ഒളിപ്പിച്ചു അച്ഛനെയും അമ്മയേയും തട്ടി..?  (8 hours ago)

ഇന്ത്യൻ ഭൂപടത്തെ തൊടുന്നോടാ? ഇത് ഇന്ത്യയുടെ മാപ്പ് അല്ല..! പൊട്ടിത്തെറിച്ച് പുലിക്കുട്ടി..! സെമിനാറിനിടെ സംഭവിച്ചത്..!"  (8 hours ago)

വെള്ളമാണെന്നു കരുതി ആസിഡ് കുടിച്ച യുവതി ഗുരുതരാവസ്ഥയില്‍  (8 hours ago)

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി  (8 hours ago)

'വിവേകിന് ഒരു ചുക്കുമറിയില്ല മേഡം കമലയും രവീന്ദ്രനും കൊടും വിഷം' ശിവശങ്കറിന് പിണറായിയോട് അഡിക്ഷൻ..! വീണയെ വലിച്ച് കീറി ദേ സ്വപ്ന വീണ്ടും  (8 hours ago)

എം.സി റോഡില്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകളും കാറും കൂടിയിടിച്ച് അപകടം  (8 hours ago)

യുവതിക്ക് മുന്നില്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയ ഫ്‌ലിപ്കാര്‍ട്ട് ജീവനക്കാരന്‍ അറസ്റ്റില്‍  (8 hours ago)

"സുകുമാരൻ നായരുടെ നെഞ്ചത്ത് ചവിട്ടി നട്ടെല്ലുള്ള നായന്മാർ ഡൽഹിയിൽ ഒന്നിച്ചു..! സുരേഷ് ഗോപി ഓങ്ങിവെച്ച ദിവസം..!"  (8 hours ago)

Malayali Vartha Recommends