ഡോ. വന്ദനയുടെ കൊലപാതകം... പ്രതിക്കെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് എ.വി. ഗോവിന്ദന്‍

ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട ഡോ. വന്ദനയുടെ വീട് സി.പി.എം സംസ്ഥാന സെക്രട്ടറി എം,വി. ഗോവിന്ദന്‍ സന്ദര്‍ശിച്ചു. പ്രതിക്കെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് എ.വി. ഗോവിന്ദന്‍ പറഞ്ഞു. ജനകീയ പ്രതിരോധ ജാഥയുടെ ഘട്ടത്തില്‍ തന്നെ ഡോക്ടര്‍മാര്‍ ആശുപത്രി സംരക്ഷണ നിയമം വേണമെന്ന് ആവശ്യപ്പെട്ടിരുന്നതായി അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ അതിന് കഴിഞ്ഞില്ല. ഗ്ലിസറിന്‍ പരാമര്‍ശം പ്രതിപക്ഷത്തിന്റെ ഗവണ്‍മെന്റ് വിരുദ്ധ പ്രചാരവേലയാണെന്നും അതിനോട് പ്രതികരിക്കാനില്ലെന്നും എം,വി. ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
വന്ദനയുടെ മൃതദേഹം കോട്ടയത്തെ വീട്ടില്‍ എത്തിച്ചപ്പോള്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയ മന്ത്രി കരഞ്ഞത് ഗ്ലിസറിന്‍ ഉപയോഗിച്ചാണെന്ന് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആരോപിച്ചിരുന്നു. ഇതാണ് കഴുതക്കണ്ണീര്‍ എന്നും തിരുവഞ്ചൂര്‍ പരിഹസിച്ചു. അതേസമയം ഡോ. വന്ദനാ ദാസ് കുത്തേറ്റുമരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പി ജി വിദ്യാര്‍ത്ഥികള്‍, ഹൗസ് സര്‍ജന്‍മാര്‍ എന്നിവര്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ പഠിച്ച് പരിഹരിക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ കമ്മിറ്റി രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പി ജി വിദ്യാര്‍ത്ഥികളും ഹൗസ് സര്‍ജന്‍മാരുമായി നടത്തിയ ചര്‍ച്ചയിലാണ് ആരോഗ്യ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയത്.' സുരക്ഷാ ഓഡിറ്റ് പൂര്‍ത്തിയാകുന്നതുവരെ ഹൗസ് സര്‍ജന്‍മാര്‍ക്ക് രാത്രി ഡ്യൂട്ടി ഒഴിവാക്കുക, ആഴ്ചയില്‍ ഒരു ദിവസത്തെ അവധി കൃത്യമായി അനുവദിക്കുക തുടങ്ങിയ കാര്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചു.
https://www.facebook.com/Malayalivartha

























