പത്ത് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 64 കാരന് 25 വര്‍ഷം കഠിന തടവും ഏഴു ലക്ഷം രൂപ പിഴയും

പത്ത് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 64 കാരന് 25 വര്‍ഷം കഠിന തടവും ഏഴു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. വെങ്ങളം കാട്ടിലെ പീടിക തൊണ്ടയില്‍ വീട്ടില്‍ എ.പി ജയനെയാണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജി ടി.പി. അനില്‍ ശിക്ഷിച്ചത്. 2018 ല്‍ ആണ് കേസിനാസ്പദമായ സംഭവം നടന്നത്.
പ്രതിയുടെ വീട്ടില്‍ വച്ചാണ് ബാലികയെ ലൈംഗികമായി പീഡിപ്പിച്ചത്. ഇതിന് പുറമേ വിവരം പുറത്തു പറഞ്ഞാല്‍ കൊന്നുകളയും എന്ന് ബാലികയെ ഭീഷണിപ്പെടുത്തുകയും ചെയ്തു പ്രതി. എന്നാല്‍ കുട്ടി പിന്നീട് അച്ഛനോട് കാര്യം പറയുകയും പിതാവ് വിവരം പോലീസില്‍ അറിയിക്കുകയുമായിരുന്നു. കൊയിലാണ്ടി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് സര്‍ക്കില്‍ ഇന്‍സ്‌പെക്ടര്‍ കെ.ഉണ്ണികൃഷ്ണന്‍ ആണ് അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ.പി. ജെതിനാണ് കോടതിയില്‍ ഹാജരായത്.
https://www.facebook.com/Malayalivartha

























