Widgets Magazine
13
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബസിൽ നിന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ഇറക്കിവിട്ടു..ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു..


യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..


ആ അമ്മമനസ്സും ഒടുവിൽ ശാന്തമായി.. ആറു പതിറ്റാണ്ട് തന്റെ സ്വരം കൊണ്ട് സംഗീത ആസ്വാദകരെ വിസ്മയിപ്പിച്ച പ്രിയ ഗായികയ്ക്ക് രാജ്യം ഇന്ന് വിട നൽകും.. ഏക മകൻ മുരളി കൃഷ്ണയുടെ മരണശേഷം കടുത്ത വിഷമത്തിൽ കഴിഞ്ഞ ജീവിതം..


കേരളത്തിലെ സിപിഎം പിളര്‍പ്പിന്റെ വക്കില്‍.. കേരളത്തിലെ സിപിഎം കണ്ട ഏറ്റവും മോശം സംസ്ഥാന സെക്രട്ടറിയാണ് എംവി ഗോവിന്ദനെന്നുമാണ് വിമര്‍ശനം..


പിണറായിയുടെയും എം വി ഗോവിന്ദന്റെയും അന്തകരായി അദാനി ഗ്രൂപ്പ്..സി.പി.എമ്മിൽ പല വിഷയങ്ങളിലും അടുത്ത കാലത്തായി രൂപം കൊണ്ട ആഭ്യന്തര ഭിന്നതകളാണ് വിഴിഞ്ഞം വിവാദത്തിലൂടെ മറ നീക്കിയത്..

രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഡോക്ടര്‍മാര്‍ക്കും ആശുപത്രികള്‍ക്കെതിരെയും അക്രമം നടത്താനുള്ള ഒത്താശയായിട്ടാണ് എംഎല്‍എയുടെ വാക്കുകളെ വ്യാഖ്യാനിച്ചിരിക്കുന്നത്. ഡോക്ടര്‍മാര്‍ പൊതുവില്‍ കുഴപ്പക്കാരാണെന്ന പൊതുധാരണ പരത്താന്‍ സിപിഎം ശ്രമം നടത്തി കൊണ്ടിരിക്കുയാണ്.

12 MAY 2023 08:13 PM IST
മലയാളി വാര്‍ത്ത

കേരളം മുഴുവന്‍ തേങ്ങലടക്കാന്‍ പാടുപെടുകയാണ് ഡോ.വന്ദനദാസിന്റെ ദാരുണ മരണത്തെയോര്‍ത്ത്. ആതുരസേവന രംഗത്ത് ജോലി ചെയ്യുന്നവരാകട്ടെ എതെങ്കിലും ഒരു ഡോക്ടര്‍ മരിച്ചു എന്നല്ല തങ്ങള്‍ക്ക് തന്നെ ഇതു സംഭവിച്ചു എന്ന അര്‍ത്ഥിത്തില്‍ ദുഖം കടിച്ചമര്‍ത്തിയാണ് ജോലി ചെയ്യുന്നത്. അതിനേക്കാളേറെ. തികഞ്ഞ  അനാസ്ഥയ്‌ക്കെതിരെ ശക്തമായ പ്രതഷേധവും ഉള്ളിലൊതുക്കിയാണ് ആതുര സേവന രംഗത്തെ ഓരോ ജീവനക്കാരനും ജോലിയ്‌ക്കെത്തുന്നത്. ഈ അവസരത്തിലാണ് പാലക്കാട് ജില്ലയിലെ കോങ്ങാട് എംഎല്‍എ കെ.ശാന്തകുമാരി ഡോക്ടര്‍മാര്‍ക്കെതിരെ തിരിഞ്ഞിരിക്കുന്നത്.

ഡോ.വന്ദനദാസിന്റെ മരണത്തെ തുടര്‍ന്ന് രണ്ടു ദിവസമായി ഡോക്ടര്‍മാര്‍ സമരത്തിലാണ്. ഡോക്ടര്‍മാരുടെ സമരം ഒത്തു തീര്‍പ്പാക്കനായി മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച ചെയ്യുന്നതിനിടെയിലാണ് ഇടത് വനിത എംഎല്‍എ ഡോക്ടര്‍മാര്‍ക്കെതിരെ തിരിഞ്ഞിരിക്കുന്നത്. ബുധനാഴ്ച രാത്രി എട്ടേകാലോടെയാണ് സംഭവങ്ങള്‍ തുടങ്ങുന്നത്. കോങ്ങാട് എംഎല്‍എ കെ.ശാന്തകുമാരി തന്റെ ഭര്‍ത്താവിന് പനിബാധിച്ച് പാലക്കാട് ജില്ല ആശുപത്രിയിലെത്തിയപ്പോള്‍ തന്നെ അത്യാഹിത വിഭാഗത്തില്‍ വലിയ തിരക്കായിരുന്നു. ഒപി പ്രവര്‍ത്തിക്കാത്തതിനാല്‍ ഒപിയിലെത്തേണ്ട രോഗികളും അത്യാഹിത വിഭാഗത്തിലാണ് എത്തിയിരുന്നത്.

എംഎല്‍എ ശാന്തകുമാരി ഭര്‍ത്താവുമായി അത്യാഹിത വിഭാഗത്തിലെത്തിയപ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിത ഡോക്ടര്‍ നെറ്റിയില്‍ കൈവെച്ച് പരിശോധിച്ച ശേഷം നല്ല പനിയുണ്ട് ഇന്‍ജക്ഷന്‍ എടുക്കണം എന്നു നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ തെര്‍മോമീറ്റര്‍ ഇല്ലാത പനി നിര്‍ണ്ണയിച്ചതില്‍ പ്രകോപിതയായ എംഎല്‍എ ഡോക്ടറോട് തട്ടിക്കയറി. നഴ്‌സ് തെര്‍മോമീറ്റര്‍ എടുക്കാന്‍ പോയിരിക്കുന്നു എന്നു ഡോക്ടര്‍ പറഞ്ഞെങ്കിലും എംഎല്‍ എ തട്ടിക്കയറുകയായിരുന്നു. ചുമ്മാതല്ല നിങ്ങളുടെ ഈ മനോഭാവം കൊണ്ടാണ് കുത്തിക്കൊല്ലുന്നതെന്ന് എംഎല്‍എ പറഞ്ഞത് ഡ്യൂട്ടിയിലുണ്ടായിരുന്ന വനിത ഡോക്ടര്‍മാര്‍ കേള്‍ക്കാനിടയായി. നിങ്ങള്‍ തലപ്പൊട്ടി വരുന്നവരെ മാത്രമേ പരിശോധിച്ചാല്‍ മതിയല്ലോ, എംഎല്‍എ ആയിട്ടും എനിക്ക് പരിഗണന നല്കിയില്ലെന്നും എംഎല്‍എ പറഞ്ഞതായും ഡോക്ടര്‍മാര്‍ ഡി എം ഒയ്ക്കും പരാതി നല്കിയ  പരാതിയില്‍ പറയുന്നു.

നിങ്ങള്‍ എംഎല്‍എ ആയിരിക്കാം , ഇവിടെ ഒരുപാട് രോഗികളുണ്ട് അവരെയെല്ലാം പരിശോധിക്കാനുണ്ട് എന്ന് ഡോക്ടര്‍മാര്‍ കയര്‍ത്തെന്ന് എംഎല്‍എയും പറയുന്നു.  മര്യാദയ്ക്ക് രോഗികളോട് പെരുമാറണമെന്ന നിര്‍ദ്ദേശം മാത്രമാണ് നല്കിയതെന്നും അവര്‍ പറയുന്നു. ശാന്തകുമാരി എംഎല്‍എയും ഡിഎംഒ യ്ക്ക് പരാതി നല്കിയിരിക്കുകയാണ്. ഇന്നലെ മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം സമരം പിന്‍വലിച്ചതിന് പിന്നാലെയാണ് എംഎല്‍എ ഡോക്ടര്‍മാരെ കുതിരകയറിയ വിഷയം പരാതിയായെത്തിയത്. ഡോക്ടര്‍മാരെ അപമാനിച്ചിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കാമെന്നും ശാന്തകുമാരി പറയുന്നുണ്ട്. സര്‍ക്കാര്‍ ആശുപത്രിയില്‍ മതിയായ ചികിത്സകിട്ടിയില്ലെന്ന കാരണത്താല്‍ ശാന്തകുമാരി ഭര്‍ത്താവിനെ ഇന്നു രാവിലെ സ്വാകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഡോ.വന്ദനദാസിന്റെ മരണം സര്‍ക്കാര്‍ ക്ഷണിച്ചു വരുത്തിയ ദുരന്തമാണെന്ന് എല്ലാ മേഖലകളിലും നിന്നും വിമര്‍ശനം ഉയര്‍ന്നു വന്നിട്ടുണ്ട്. കഴിഞ്ഞ കാല്‍നൂറ്റാണ്ടായി ഡോക്ടര്‍മാരുടെ സംഘടനകള്‍ ആവശ്യപ്പെടുന്നത് ആശുപത്രി സംരക്ഷണ നിയമത്തിന് വേണ്ടിയാണ് . ഇക്കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന അവസാനത്തെ സമരത്തിലും സര്‍ക്കാര്‍ ആശുപത്രി സംരക്ഷണ നിയമം ഉറപ്പു ന്‌ല്കിയിരുന്നു. അതിനു ശേഷം ഡോക്ടര്‍മാര്‍ക്കും ആശുപത്രി ജീവനക്കാര്‍ക്കുമെതിരെ പത്തിലധികം അക്രമങ്ങള്‍ നടന്നിട്ടുണ്ട്. എട്ടുമാസം ഗര്‍ഭിണിയായ ഡോക്ടറെ ചവിട്ടി വീഴ്ത്താന്‍ ശ്രമിച്ച സംഭവവുമുണ്ടായിട്ടുണ്ട്. ഫോര്‍ട്ട് ആശുപത്രിയില്‍ രോഗിയും സഹോദരനും നടത്തിയത് ഒരു മണിക്കൂറോളം നീണ്ടു നിന്ന ആക്രമമാണ്. മെഡിക്കല്‍ കോളെജുകളില്‍ രാത്രികാല ഡ്യൂട്ടി നിര്‍വ്വഹിക്കുന്ന പിജി വ്ദ്യാര്‍ത്ഥികള്‍ക്കെതിരെയുള്ള അക്രമങ്ങളും വര്‍ദ്ധിച്ചിരിക്കുകയാണ്.

നിര്‍ഭയത്തോടെ ജോലി ചെയ്യാനുള്ള സാഹചര്യത്തിനാണ് ഡോക്ടര്‍മാര്‍ തെരുവിലിറങ്ങുന്നതെന്ന് കാര്യം പലതവണ സംഘടനകള്‍ തന്നെ ബോധ്യപ്പെടുത്തിയിട്ടുള്ളത്. അടുത്ത ബുധനാഴ്ച ക്യാബിനറ്റ് യോഗത്തില്‍ ആശുപത്രി സംരക്ഷണ നിയമത്തിന്റെ ഓര്‍ഡിനന്‍സ് അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു ന്‌ല്കിയിട്ടുണ്ട്. കേരളം മുഴുവന്‍ വന്ദനയുടെ വീട്ടിലെത്തിയിരുന്നു. ഏകമകളെ നഷ്ടപ്പെട്ട മാതാപിതാക്കളുടെ ദുഖത്തില്‍ കേരളം പങ്കുചേര്‍ന്നു എന്നുള്ളതാണ് വാസ്തവം. വന്ദനയ്ക്ക് നേരെ നടന്ന അക്രമത്തില്‍ സര്‍ക്കാര്‍ സംവിധാനത്തിന്റെ ഗുരുതരമായ വീഴ്ചയുണ്ടെന്ന് ഹൈക്കോടതി തന്നെയും പറഞ്ഞിരുന്നു. താനൂര്‍ ബോട്ട് ദുരന്തത്തിലും സിസ്റ്റത്തിന്റെ പരാജയം ഹൈക്കോടതി എടുത്തു പറഞ്ഞിരുന്നു. കേരളത്തില്‍ ഇത്തരം സംഭവങ്ങള്‍ തുടര്‍ച്ചയായി ആവര്‍ത്തിക്കുന്നതിന് പിന്നിലെ തകരാര്‍ കണ്ടെത്തി പരിഹരിക്കേണ്ട സര്‍ക്കാരും സിപിഎമ്മും തെറ്റു ചൂണ്ടിക്കാണിക്കുന്നവരുടെ വായടപ്പിക്കാനാണ് ശ്രമിച്ചു കൊണ്ടിരിക്കുന്നത്.

തിക്കും തിരക്കും കാരണം സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നു തിരിയാന്‍ പോലുമിടമില്ലാത്ത സാഹചര്യമാണ്. ഒപിയില്‍ എത്ര രോഗികളെ ഒരു ഡോക്ടര്‍മാര്‍ പരിശോധിക്കണമെന്ന കണക്കില്ല. വരുന്ന രോഗികളെയെല്ലാം പരിശോധിക്കാന്‍ കഴിയാതെ വന്നാലും പരിശോധന അല്പം താമസിച്ചാലും പഴിയും അടിയും ഡോക്ടര്‍ക്ക് തന്നെ കിട്ടും. സര്‍ക്കാര്‍ സംവിധാനങ്ങളും അടി കിട്ടിയ ഡോക്ടര്‍ക്കെതിരെ തിരിയും. അത്തരത്തിലൊരു സമീപനമാണ് ഇന്നലെ കോങ്ങാട് എംഎല്‍എ യില്‍ നിന്നുമുണ്ടായത്. ഡോക്ടര്‍മാര്‍ കുഴപ്പക്കാരെന്ന മുന്‍വിധിയോടെയാണ് എംഎല്‍എ പറഞ്ഞതെന്നു വ്യക്തം. സര്‍ക്കാരിനെതിരെ ഡോക്ടര്‍മാര്‍ നടത്തുന്ന സമരത്തിലും സിപിഎം എംഎല്‍എയ്ക്ക് വിരോധമുണ്ടായിരുന്നെന്ന് വ്യക്തമാണ്. രണ്ടു ദിവസമായി ഡോക്ടര്‍മാര്‍ നടത്തുന്നത് ഒരു സമരം എന്നതിനപ്പുറം സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധ കത്തിക്കലായിരുന്നു.

ഈ പ്രതിഷേധത്തെ പൊതുസമൂഹവും ഏറ്റെടുത്തത് സിപിഎം കേന്ദ്രങ്ങള്‍ക്കു വലിയ തലവേദനയായിരുന്നു. പൊട്ടിത്തെറിക്കുന്ന യുവ ഡോക്ടര്‍മാര്‍, മന്ത്രി വീണയുടെ എക്‌സ്പീരിയന്‍സ് പരാമര്‍ശത്തിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണുണ്ടാക്കിയത്. ഇത്തരത്തില്‍ സര്‍ക്കാരിനെതിരെ നടക്കുന്ന ആക്രമണങ്ങളില്‍ പ്രകോപനമുള്ളതു കൊണ്ടാണ് എംഎല്‍എ ഡോക്ടര്‍മാര്‍ മരിക്കേണ്ടവര്‍ തന്നെയെന്ന അര്‍ത്ഥത്തില്‍ സംസാരിച്ചതെന്ന വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. എനതായാലും ഡോക്ടര്‍മാര്‍ നടത്തിയ സമരം സിപിഎം ശത്രുതയുടെ രൂപത്തിലാണ് കൈകാര്യം ചെയ്യുന്നതെന്നും വ്യക്തമാണ്. കൂട്ടത്തിലൊരാള്‍ കൊല്ലപ്പെട്ടതിന് സാഹചര്യം ഒരുക്കിയത് സര്‍ക്കാര്‍ എന്നു തന്നെയാണ് അവര്‍ വിശ്വസിക്കുന്നതും പ്രചരിപ്പിക്കുന്നതും.

എംഎല്‍എ പൊതുസമൂഹത്തിന്റെ വികാരം മാനിക്കാതെ സ്വന്തം പാര്‍്ട്ടിയുടെ നയത്തെ അംഗീകരിക്കാനാണ് ശ്രമിച്ചത്. എങ്കിലും ആശുപത്രിയിലുണ്ടായിരുന്ന ഒരാളു പോലും എംഎല്‍എ പി്ന്തുണയ്ക്കാന്‍ തയ്യാറായില്ലെന്നതും ശ്രദ്ധേയമാണ്. രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഡോക്ടര്‍മാര്‍ക്കും ആശുപത്രികള്‍ക്കെതിരെയും അക്രമം നടത്താനുള്ള ഒത്താശയായിട്ടാണ് എംഎല്‍എയുടെ വാക്കുകളെ വ്യാഖ്യാനിച്ചിരിക്കുന്നത്. ഡോക്ടര്‍മാര്‍ പൊതുവില്‍ കുഴപ്പക്കാരാണെന്ന പൊതുധാരണ പരത്താന്‍ സിപിഎം ശ്രമം നടത്തി കൊണ്ടിരിക്കുയാണ്.

അഞ്ചു മിനിട്ട് നേരം എംഎല്‍എയും ഡോക്ടര്‍മാരും കയര്‍ത്തു സംസാരിച്ചിട്ടും ആശുപത്രിയിലുണ്ടായിരുന്ന ആരും തന്നെ എംഎല്‍എ പിന്‍തുണയ്ക്കാന്‍ എത്തിയിരുന്നില്ല. കാരണം വലിയ അപകടങ്ങള്‍ പറ്റിയവരുമായി അത്യാഹിത വിഭാഗത്തില്‍ എത്തിവരായിരുന്നു അവരിലേറെയും. ജനങ്ങള്‍ എംഎല്‍എയ്ക്ക് എതിരാകുന്നു എന്നു മനസിലാക്കിയതോടെ അവര്‍ അവിടെ നിന്ന് സ്ഥലം വിടുകയായിരുന്നെന്ന വിവരങ്ങളും പുറത്തു വന്നിട്ടുണ്ട്. എന്തായാലും സിപിഎം എംഎല്‍എയുടെ ഭാഗത്തു നിന്നുണ്ടായത് ഡോക്ടര്‍ സമൂഹത്തെ മാത്രമല്ല ജീവത്യാഗം ചെയ്ത വന്ദനദാസിനോടും കുടുംബത്തിനോടുമുള്ള അവഹേളനമാണെന്നും വിലയിരുത്തപ്പെടുന്നുണ്ട്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജാനകിയമ്മയ്ക്ക് കണ്ണീരോടെ വിട  (5 hours ago)

ചേര്‍ത്തലയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു  (5 hours ago)

അന്ത്യകർമങ്ങൾ നിർവഹിച്ച് പേരക്കുട്ടി, സ്വരമാധുരിയുടെ മഞ്ഞണിപ്പൂനിലാവ് ഇനി ഓർമയിൽ, എസ്. ജാനകിക്ക് വിട  (7 hours ago)

അമേരിക്കയുമായുള്ള യുദ്ധത്തിൽ ഗൾഫ് മേഖലയെ ലക്ഷ്യം വയ്ക്കുന്നതിൽ ഇറാനെതിരെ പ്രതിഷേധം കടുപ്പിച്ച് ഒമാൻ  (7 hours ago)

കരഞ്ഞ് കലങ്ങി രാജകുടുബത്തിന്റെ ആ അറിയിപ്പ്..! 4 ദിവസം ദുഃഖാചരണം..! പൊട്ടിക്കരഞ്ഞ് പ്രവാസികൾ..!  (7 hours ago)

താൻ പോടോ അവിടുന്ന്.. താൻ കൈരളിയിൽ വരുംമുമ്പ് വർഗീയവാദി അല്ലായിരുന്നോ,കൈരളി റിപ്പോർട്ടറെ പൊട്ടിച്ച് സുധാകരൻ  (7 hours ago)

വിമാനത്തിന്റെ എന്‍ജിന്റെ ഇടിച്ച് ജനൽ തകർന്നു..! യാത്രക്കാരനെ പുറത്തേക്ക് വലിച്ചെടുത്തു...!!ഞെട്ടി വിറച്ച് യാത്രക്കാർ ,പിന്നാലെ സംഭവിച്ചത്..!  (8 hours ago)

നാല് ദിവസമായി ഫോണുകൾ സ്വിച്ച് ഓഫ്,വീട്ടില്‍ നിന്ന് പോയ പിക്കപ്പ് വാ=നിൽ പലതും ഒളിപ്പിച്ചു അച്ഛനെയും അമ്മയേയും തട്ടി..?  (8 hours ago)

ഇന്ത്യൻ ഭൂപടത്തെ തൊടുന്നോടാ? ഇത് ഇന്ത്യയുടെ മാപ്പ് അല്ല..! പൊട്ടിത്തെറിച്ച് പുലിക്കുട്ടി..! സെമിനാറിനിടെ സംഭവിച്ചത്..!"  (8 hours ago)

വെള്ളമാണെന്നു കരുതി ആസിഡ് കുടിച്ച യുവതി ഗുരുതരാവസ്ഥയില്‍  (8 hours ago)

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി  (8 hours ago)

'വിവേകിന് ഒരു ചുക്കുമറിയില്ല മേഡം കമലയും രവീന്ദ്രനും കൊടും വിഷം' ശിവശങ്കറിന് പിണറായിയോട് അഡിക്ഷൻ..! വീണയെ വലിച്ച് കീറി ദേ സ്വപ്ന വീണ്ടും  (8 hours ago)

എം.സി റോഡില്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകളും കാറും കൂടിയിടിച്ച് അപകടം  (8 hours ago)

യുവതിക്ക് മുന്നില്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയ ഫ്‌ലിപ്കാര്‍ട്ട് ജീവനക്കാരന്‍ അറസ്റ്റില്‍  (8 hours ago)

"സുകുമാരൻ നായരുടെ നെഞ്ചത്ത് ചവിട്ടി നട്ടെല്ലുള്ള നായന്മാർ ഡൽഹിയിൽ ഒന്നിച്ചു..! സുരേഷ് ഗോപി ഓങ്ങിവെച്ച ദിവസം..!"  (8 hours ago)

Malayali Vartha Recommends