മകള്‍ വന്ദനയുടെ മരണത്തില്‍ സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിക്കും ഉത്തരവാദിത്വം ഉണ്ടെന്ന് അച്ഛന്‍ കെ.കെ. മോഹന്‍ദാസ്

ചികിത്സയ്ക്ക് എത്തിയ രോഗിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട മകള്‍ വന്ദനയുടെ മരണത്തില്‍ സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിക്കും ഉത്തരവാദിത്വം ഉണ്ടെന്ന് അച്ഛന്‍ കെ.കെ. മോഹന്‍ദാസ്. കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ കൊല്ലപ്പെട്ട ഹൗസ് സര്‍ജന്‍ ഡോ. വന്ദന ദാസിന്റെ മാതാപിതാക്കളെ കാണാന്‍ വിട്ടിലെത്തിയ സി.പി.എം കേന്ദ്രകമ്മിറ്റി അംഗവും മുന്‍ ആരോഗ്യമന്ത്രിയുമായ കെ.കെ. ശൈലജയോടായിരുന്നു മോഹന്‍ദാസിന്റെ പ്രതികരണം. അതിവൈകാരികമായിട്ടായിരുന്നു ശൈലജയോട് മോഹന്‍ദാസ് പ്രതികരിച്ചത്.
ഭരിക്കുന്ന പാര്‍ട്ടിക്കും മകളുടെ മരണത്തില്‍ ഉത്തരവാദിത്വമുണ്ട്. ചിലര്‍ പറയുന്നത് ആവശ്യമില്ലാത്ത കാര്യമാണ്. പലതും സഹിക്കാന്‍ ഞങ്ങള്‍ക്ക് ആകുന്നില്ല. ഒരു കസേര എടുത്ത് അക്രമിയെ അടിക്കാമായിരുന്നില്ലേ, എന്തിനാണ് ഈ പൊലീസ് സംവിധാനം പ്രവര്‍ത്തിക്കുന്നത്. അമ്മയുടെ ആഗ്രഹമായിരുന്നു വന്ദനയെ ഡോക്ടറാക്കുകയെന്നത്. മൂന്നുമാസം കൂടിക്കഴിഞ്ഞാല്‍ വന്ദന തിരിച്ചു വീട്ടില്‍ എത്തിയേനെയെന്നും മോഹന്‍ദാസ് പറഞ്ഞു.
https://www.facebook.com/Malayalivartha
























