Widgets Magazine
13
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബസിൽ നിന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ഇറക്കിവിട്ടു..ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു..


യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..


ആ അമ്മമനസ്സും ഒടുവിൽ ശാന്തമായി.. ആറു പതിറ്റാണ്ട് തന്റെ സ്വരം കൊണ്ട് സംഗീത ആസ്വാദകരെ വിസ്മയിപ്പിച്ച പ്രിയ ഗായികയ്ക്ക് രാജ്യം ഇന്ന് വിട നൽകും.. ഏക മകൻ മുരളി കൃഷ്ണയുടെ മരണശേഷം കടുത്ത വിഷമത്തിൽ കഴിഞ്ഞ ജീവിതം..


കേരളത്തിലെ സിപിഎം പിളര്‍പ്പിന്റെ വക്കില്‍.. കേരളത്തിലെ സിപിഎം കണ്ട ഏറ്റവും മോശം സംസ്ഥാന സെക്രട്ടറിയാണ് എംവി ഗോവിന്ദനെന്നുമാണ് വിമര്‍ശനം..


പിണറായിയുടെയും എം വി ഗോവിന്ദന്റെയും അന്തകരായി അദാനി ഗ്രൂപ്പ്..സി.പി.എമ്മിൽ പല വിഷയങ്ങളിലും അടുത്ത കാലത്തായി രൂപം കൊണ്ട ആഭ്യന്തര ഭിന്നതകളാണ് വിഴിഞ്ഞം വിവാദത്തിലൂടെ മറ നീക്കിയത്..

കുട്ടി ഡോക്ടര്‍മാര്‍ കാലുമാറി... കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ സീനിയര്‍ ഡോക്ടര്‍ക്കെതിരെ നടപടി വേണമെന്ന് ചര്‍ച്ചയ്ക്കിടെ ആരോഗ്യ വകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ട് ജൂനിയര്‍ ഡോക്ടര്‍മാര്‍; ഐഎംഎ, കെജിഎംഒഎ സംഘടനകള്‍ക്ക് കനത്ത തിരിച്ചടി; ക്രൂരതകള്‍ പുറത്തേക്ക്

13 MAY 2023 09:43 AM IST
മലയാളി വാര്‍ത്ത

താലൂക്ക് ആശുപത്രിയിലെ ഹൗസ് സര്‍ജന്‍ ഡോ. വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തില്‍ ട്വിസ്റ്റ്. സംഭവത്തില്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ക്കെതിരെ നടപടി വേണമെന്ന് ജൂനിയര്‍ ഡോക്ടര്‍മാര്‍. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജുമായുള്ള പിജി വിദ്യാര്‍ത്ഥികള്‍ ഹൗസ് സര്‍ജന്‍മാര്‍ എന്നിവരുടെ സംഘടനാ പ്രതിനിധികളുമായുള്ള ചര്‍ച്ചയിലാണ് അവര്‍ തന്നെ മന്ത്രിയോട് ആവശ്യപ്പെട്ടത്.

പുറമേ ഒന്നിച്ച് സമരം ചെയ്തിട്ട് ജൂനിയര്‍ ഡോക്ടര്‍മാര്‍ സീനിയര്‍ ഡോക്ടര്‍ക്കെതിരെ രംഗത്ത് വന്നത് മന്ത്രിയെ കൂടാതെ സകല ഡോക്ടര്‍മാരേയും ഞെട്ടിച്ചു. അവര്‍ നടപടി വേണമെന്ന് തന്നെ വീണ്ടും ആവശ്യപ്പെട്ടു. തുടര്‍ന്ന് മന്ത്രി തുടര്‍നടപടികള്‍ സ്വീകരിച്ചു. അതേസമയം കെജിഎംഒയെ സംബന്ധിച്ച് ഇത് വലിയ നാണക്കേടായി. അന്വേഷണത്തോടെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ കൂടുതല്‍ കഥകള്‍ പുറത്ത് വരും.

അതേസമയം താലൂക്ക് ആശുപത്രിയിലെ ഹൗസ് സര്‍ജന്‍ ഡോ. വന്ദന ദാസ് കൊല്ലപ്പെട്ട ദിവസത്തെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. കേസില്‍ നിര്‍ണായക തെളിവായ ക്യാമറ ദൃശ്യങ്ങള്‍ ആശുപത്രി അധികൃതര്‍ കോടതിക്കു കൈമാറി.

പ്രതി ജി. സന്ദീപിന്റെ കുത്തേറ്റ ഡോ.വന്ദനയെ രക്ഷിച്ച് ആശുപത്രിയുടെ പുറത്തേക്കു കൊണ്ടുപോകാനുള്ള സഹപ്രവര്‍ത്തകന്‍ ഡോ. മുഹമ്മദ് ഷിബിന്റെ ശ്രമത്തിനിടെ വന്ദന കുഴഞ്ഞു വീഴുന്നതായി സിസിടിവി ദൃശ്യങ്ങളിലുണ്ട്. ഷിബിനും മറ്റുള്ളവരും ഏറെ പ്രയാസപ്പെട്ടാണു വന്ദനയെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോകാന്‍ പൊലീസ് ജീപ്പിലേക്കു കയറ്റിയത്.

10നു പുലര്‍ച്ചെ 4.30 മുതല്‍ അര മണിക്കൂറോളം താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ സന്ദീപിന്റെ അക്രമമായിരുന്നു. കാഷ്വല്‍റ്റിയുടെ വരാന്തയിലും അതിനു പുറത്തുള്ളതുമായ രണ്ടു സിസിടിവിയിലെ ദൃശ്യങ്ങളിലാണു സന്ദീപിന്റെയും പൊലീസിന്റെയും സാന്നിധ്യമുള്ളത്.

പുലര്‍ച്ചെ 4.30നു വൈദ്യപരിശോധനയ്ക്കായി സന്ദീപ് കാഷ്വല്‍റ്റിയിലേക്കു നടന്നു കയറി. 4.40ന് ആക്രമണങ്ങളുടെ തുടക്കം. കുത്തേറ്റ് ആശുപത്രിക്കു പുറത്തേക്കോടുന്ന ഹോം ഗാര്‍ഡ് അലക്‌സ്‌കുട്ടി. പിന്നാലെ കുത്തേറ്റ പൊലീസ് ഉദ്യോഗസ്ഥന്‍ മണിലാല്‍. അകത്തു നടന്നതൊന്നും വ്യക്തമല്ല. ഗുരുതരമായി പരുക്കേറ്റ ഡോ. വന്ദനയുടെ കയ്യില്‍ പിടിച്ചു ഡോ. ഷിബിന്‍ പുറത്തേക്കോടുന്നതാണ് അടുത്ത ദൃശ്യം. ആശുപത്രി പടിക്കല്‍ ഡോ.വന്ദന കുഴഞ്ഞു വീഴുന്നു. ക്ഷണനേരത്തിനുള്ളില്‍ പൊലീസ് ജീപ്പില്‍ കയറ്റി ഡോ. വന്ദനയെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടു പോകുന്നു.

തുടര്‍ന്ന്, ചോരപുരണ്ട കത്രികയുമായി അടഞ്ഞു കിടക്കുന്ന ആശുപത്രി കവാടത്തിലൂടെ സന്ദീപ് നിരീക്ഷിക്കുന്നു. കത്രികയിലെ ചോര പൈപ്പ് വെള്ളത്തില്‍ കഴുകിക്കളയുന്നു. പിന്നീടു കത്രിക ഉപേക്ഷിക്കുന്നു. ഉടന്‍ തന്നെ ആംബുലന്‍സ് ഡ്രൈവര്‍ രാജേഷ് സന്ദീപിനെ പിറകില്‍ നിന്നു കീഴ്‌പ്പെടുത്തുന്നു. പിന്നീടു പൊലീസും അവിടെയുണ്ടായിരുന്നവരും ചേര്‍ന്നു തറയിലിട്ടു കൈകള്‍ പിന്നിലേക്കാക്കി ബന്ധിക്കുന്നു.

5.00 മണിയോടെ സന്ദീപിനെ ഭയന്നു മുറിയിലൊളിച്ച ജീവനക്കാരി ഫോണില്‍ ആരെയോ വിളിച്ചു സംസാരിക്കുന്നുണ്ട്. ആശുപത്രി സൂപ്രണ്ട് ഡോ. കെ.ആര്‍. സുനില്‍കുമാറിനെയാണു വിളിച്ചതെന്നാണ് വിവരം. തൊട്ടുപിന്നാലെ രണ്ടു ജീപ്പുകളില്‍ കൂടുതല്‍ പൊലീസ് എത്തുന്നു.

സന്ദീപിനെ ഭയന്നു പുറത്തേക്കോടിയ പൊലീസുകാര്‍ പിന്നീടു ദൃശ്യത്തില്‍ എത്തുന്നതു ഡോ. വന്ദനയ്ക്കു കുത്തേറ്റതിനു ശേഷമാണ്. ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരന്‍ എന്തു ചെയ്യണമെന്നറിയാതെ നടക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

സന്ദീപിന്റെ കൈകള്‍ പിന്നിലേക്കാക്കി തോര്‍ത്ത് ഉപയോഗിച്ചു കെട്ടി. പിന്നീടാണ് പൊലീസ് സന്ദീപിനെ വിലങ്ങുവയ്ക്കുന്നത്. കൊട്ടാരക്കര പൊലീസ് എത്തിയാണ് കാഷ്വല്‍റ്റിയുടെ വാതില്‍ തുറന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജാനകിയമ്മയ്ക്ക് കണ്ണീരോടെ വിട  (3 hours ago)

ചേര്‍ത്തലയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു  (4 hours ago)

അന്ത്യകർമങ്ങൾ നിർവഹിച്ച് പേരക്കുട്ടി, സ്വരമാധുരിയുടെ മഞ്ഞണിപ്പൂനിലാവ് ഇനി ഓർമയിൽ, എസ്. ജാനകിക്ക് വിട  (6 hours ago)

അമേരിക്കയുമായുള്ള യുദ്ധത്തിൽ ഗൾഫ് മേഖലയെ ലക്ഷ്യം വയ്ക്കുന്നതിൽ ഇറാനെതിരെ പ്രതിഷേധം കടുപ്പിച്ച് ഒമാൻ  (6 hours ago)

കരഞ്ഞ് കലങ്ങി രാജകുടുബത്തിന്റെ ആ അറിയിപ്പ്..! 4 ദിവസം ദുഃഖാചരണം..! പൊട്ടിക്കരഞ്ഞ് പ്രവാസികൾ..!  (6 hours ago)

താൻ പോടോ അവിടുന്ന്.. താൻ കൈരളിയിൽ വരുംമുമ്പ് വർഗീയവാദി അല്ലായിരുന്നോ,കൈരളി റിപ്പോർട്ടറെ പൊട്ടിച്ച് സുധാകരൻ  (6 hours ago)

വിമാനത്തിന്റെ എന്‍ജിന്റെ ഇടിച്ച് ജനൽ തകർന്നു..! യാത്രക്കാരനെ പുറത്തേക്ക് വലിച്ചെടുത്തു...!!ഞെട്ടി വിറച്ച് യാത്രക്കാർ ,പിന്നാലെ സംഭവിച്ചത്..!  (6 hours ago)

നാല് ദിവസമായി ഫോണുകൾ സ്വിച്ച് ഓഫ്,വീട്ടില്‍ നിന്ന് പോയ പിക്കപ്പ് വാ=നിൽ പലതും ഒളിപ്പിച്ചു അച്ഛനെയും അമ്മയേയും തട്ടി..?  (6 hours ago)

ഇന്ത്യൻ ഭൂപടത്തെ തൊടുന്നോടാ? ഇത് ഇന്ത്യയുടെ മാപ്പ് അല്ല..! പൊട്ടിത്തെറിച്ച് പുലിക്കുട്ടി..! സെമിനാറിനിടെ സംഭവിച്ചത്..!"  (6 hours ago)

വെള്ളമാണെന്നു കരുതി ആസിഡ് കുടിച്ച യുവതി ഗുരുതരാവസ്ഥയില്‍  (6 hours ago)

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി  (6 hours ago)

'വിവേകിന് ഒരു ചുക്കുമറിയില്ല മേഡം കമലയും രവീന്ദ്രനും കൊടും വിഷം' ശിവശങ്കറിന് പിണറായിയോട് അഡിക്ഷൻ..! വീണയെ വലിച്ച് കീറി ദേ സ്വപ്ന വീണ്ടും  (7 hours ago)

എം.സി റോഡില്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകളും കാറും കൂടിയിടിച്ച് അപകടം  (7 hours ago)

യുവതിക്ക് മുന്നില്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയ ഫ്‌ലിപ്കാര്‍ട്ട് ജീവനക്കാരന്‍ അറസ്റ്റില്‍  (7 hours ago)

"സുകുമാരൻ നായരുടെ നെഞ്ചത്ത് ചവിട്ടി നട്ടെല്ലുള്ള നായന്മാർ ഡൽഹിയിൽ ഒന്നിച്ചു..! സുരേഷ് ഗോപി ഓങ്ങിവെച്ച ദിവസം..!"  (7 hours ago)

Malayali Vartha Recommends