കഴിഞ്ഞ ഒരാഴ്ചയായി തമിഴ്‌നാട് വനമേഖലയില്‍ത്തന്നെ... മേഘമലയിലേക്ക് സഞ്ചാരികള്‍ക്കുള്ള നിരോധനം തുടരുന്നു... അരിക്കൊമ്പന്‍ പെരിയാറിലേക്കു മടങ്ങാനുള്ള സാധ്യത മങ്ങിയതായി വിദഗ്ധര്‍....

അരിക്കൊമ്പന്‍ പെരിയാറിലേക്കു മടങ്ങാനുള്ള സാധ്യത മങ്ങിയതായി വിദഗ്ധര്‍. കഴിഞ്ഞ ഒരാഴ്ചയായി തമിഴ്‌നാട് വനമേഖലയില്‍ത്തന്നെയാണ് ആന ചുറ്റിത്തിരിയുന്നത്. മേഘമലയിലെ കറുപ്പസ്വാമി എന്നയാളുടെ ഉടമസ്ഥതയിലുള്ള എസ്റ്റേറ്റിനു സമീപത്തെ വനമേഖലയിലാണ് ആന രണ്ടു ദിവസമായി നിലയുറപ്പിച്ചിരിക്കുന്നത്.
അതിന് മുന്‍പ് മറ്റൊരു എസ്റ്റേറ്റിലൂടെ ആന സഞ്ചരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ആന ആരോഗ്യവാനാണ് എന്നാണ് തമിഴ്‌നാട് വനംവകുപ്പ് നല്‍കുന്ന വിവരം. കറുപ്പസ്വാമിയുടെ ഉടമസ്ഥതയിലുള്ള എസ്റ്റേറ്റിന്റെ 500 മീറ്റര്‍ ചുറ്റളവിലാണ് കഴിഞ്ഞ ദിവസങ്ങളിലായി ആന ചുറ്റിത്തിരിഞ്ഞ് നടക്കുന്നത്.
ഈ എസ്റ്റേറ്റിലെ തൊഴിലാളികള്‍ക്കു താമസിക്കാന്‍ നിര്‍മിച്ചിരുന്ന കെട്ടിടം ആന ഇടിച്ചു തകര്‍ത്തെന്ന് എസ്റ്റേറ്റിലെ കാവല്‍ക്കാരനായ കാര്‍ത്തിക് പറഞ്ഞു. എന്നാല്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഇത് സ്ഥിരീകരിച്ചിട്ടില്ല.
ചിന്നക്കനാലിലെപ്പോലെ ഇവിടെ ആക്രമണങ്ങള്‍ നടത്തുന്നില്ല എന്നാണ് തമിഴ്‌നാട് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ആനയുടെ സ്വഭാവത്തെക്കുറിച്ച് ഒരാഴ്ച കൂടി നിരീക്ഷണം നടത്തിയതിനു ശേഷമായിരിക്കും അടുത്ത തീരുമാനം എടുക്കുക. ആന ഈ ഭാഗത്തു തുടരുന്നതിനാല്‍ മേഘമലയിലേക്ക് സഞ്ചാരികള്‍ക്കുള്ള നിരോധനം തുടരുന്നു.
https://www.facebook.com/Malayalivartha
























