രാസലഹരി കൈവശം വച്ച കേസ് : ജാമ്യഹര്‍ജി കൂട്ടത്തോടെ കോടതി.തളളി

രാസലഹരി വസ്തുക്കളും മയക്ക് മരുന്നുകളും കൈവശം വച്ച വിവിധ കേസുകളിലെ പ്രതികളുടെ അഞ്ച് ജാമ്യ ഹര്‍ജികള്‍ കോടതി തളളി. ആറാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ. വിഷ്ണുവാണ് ഹര്‍ജികള്‍ കൂട്ടത്തോടെ തളളിയത്.
പുതു തലമുറയക്ക് ഹരമായിക്കൊണ്ടിരിക്കുന്ന രാസ ലഹരികള്‍ക്കും മയക്കുമരുന്നുകള്‍ക്കുമെതിരായ സര്‍ക്കാരിന്റെ പോരാട്ടത്തിന് കോടതികളുടെ സഹകരണം കൂടി ഇല്ലെങ്കില്‍ വിജയം കാണാനാകില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു
. മയക്ക് മരുന്ന് കൈവശം വയ്ക്കുന്ന പ്രതികള്‍ക്ക് ജാമ്യം ലഭിച്ചാല്‍ വീണ്ടും അവര്‍ ഇതേ കുറ്റത്തിന് പിടിയിലാകുന്ന സ്ഥിതി സംജാതമായിട്ടുണ്ട്. ഈ സ്ഥിതി വിശേഷം ഒഴിവാക്കാന്‍ പ്രതികള്‍ക്ക് ഇത്തരം കേസുകളിലെങ്കിലും ജാമ്യം നല്‍കരുതെന്ന് അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വാദിച്ചു. സര്‍ക്കാര്‍ വാദം പരിഗണിച്ച കോടതി അഞ്ച് കേസുകളിലും പ്രതികളുടെ ജാമ്യ ഹര്‍ജി തളളുകയായിരുന്നു.
130 ഗ്രാം എം. ഡി. എം.എ, നാല് ഗ്രാം ചരസ്, 190 ഗ്രാം എല്‍. എസ്. ഡി സ്റ്റാമ്പ് ഇവയുമായി പിടിയിലായ വെളളാര്‍ നെടുമം കിഴക്കേ വിളാകത്ത് വീട്ടില്‍ എസ്. എസ്. സെയ്ദാലി, 95 ഗ്രാം എം. ഡി. എം. എയുമായി പിടിയിലായ മുട്ടത്തറ സര്‍ക്കാര്‍ ആശുപത്രിക്ക് സമീപം പുതുവല്‍ വീട്ടില്‍ മുഹമ്മദ് ഹനീഫ, 94 ഗ്രാം എം. ഡി. എം. എയുമായി പിടിയിലായ ബീമാപളളി സ്വദേശി നാദിര്‍ഷാ, 18 ഗ്രാം എം. ഡി. എം. എയുമായി പിടിയിലായ നെടുമങ്ങാട് പൂവത്തൂര്‍ സ്വദേശി കമാല്‍ റാഷിദ് എന്ന മുഹമ്മദ് റാഷിദ്, മൂന്ന് ഗ്രാം എം. ഡി. എം. എയുമായി പിടിയിലായ കരിമഠം കോളനി സ്വദേശി സനൂജ് എന്നിവരുടെ ജാമ്യ ഹര്‍ജികളാണ് കോടതി തളളിയത്.
"
https://www.facebook.com/Malayalivartha
























