കുട്ടിക്കുറ്റവാളി മജിസ്‌ട്രേട്ടിന് മുന്നില്‍ ആത്മഹത്യാ ശ്രമം നടത്തി .... ഭിന്നശേഷിക്കാരിയെ ദേഹോപദ്രവം ഏല്‍പ്പിച്ച കേസില്‍ ജുവനൈല്‍ ഹോമില്‍ റിമാന്റ് ചെയ്യവേയാണ് 15 കാരന്‍ മാതാവിന്റെ ആക്രമിക്കാനും ബ്ലേഡ് കൊണ്ട് സ്വയം പരിക്കേല്‍പ്പിക്കാനും ശ്രമിച്ചത്

കുട്ടിക്കുറ്റവാളി ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് (ജെ ജെ ബി) ചെയര്‍ പേഴ്‌സണായ തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്‌ട്രേട്ടിന് മുന്നില്‍ ആത്മഹത്യാ ശ്രമം നടത്തി. ഭിന്നശേഷിക്കാരിയെ ദേഹോപദ്രവം ഏല്‍പ്പിച്ച കേസില്‍ പൂജപ്പുര ജുവനൈല്‍ ഹോമിലേക്ക് 15 കാരനെ റിമാന്റ് ചെയ്യവേയാണ് 15 കാരന്‍ സ്വന്തം മാതാവിന്റെ ആക്രമിക്കാനും ബ്ലേഡ് കൊണ്ട് സ്വയം പരിക്കേല്‍പ്പിക്കാനും ശ്രമിച്ചത്.
(ജെ ജെ ബി ) ചുമതലയുള്ള രണ്ടാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന്റെ വസതിയില്‍ രാത്രി പൊലീസ് ഹാജരാക്കുമ്പോഴായിരുന്നു സംഭവം നടന്നത്. കുട്ടിക്ക് ഒപ്പമുണ്ടായിരുന്ന അമ്മ തന്നെ കുത്താനുള്ള ശ്രമം തടഞ്ഞതോടെ സ്വയം മുറിവേല്‍പ്പിക്കാനും 15 കാരന്‍ ശ്രമിച്ചു. ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിയെ ഉപദ്രവിച്ചതിനാണ് വലിയതുറ പൊലിസ് 15 കാരനെ അറസ്റ്റ് ചെയ്തത്.
അറസ്റ്റ് ചെയ്ത പതിനഞ്ചുകാരനെ അമ്മയ്‌ക്കൊപ്പമാണ് പൊലീസ് ജഡ്ജിന് മുന്നിലെത്തിച്ചത്. ബുധനാഴ്ച രാത്രി പത്ത് മണിയോടെയാണ് കൌമാരക്കാരനെ പൊലീസ് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ ചുമതലയുള്ള പ്രിന്‍സിപ്പല്‍ മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കിയത്. ഒബ്‌സര്‍വേഷന്‍ ഹോമിലേക്ക്‌റിമാന്‍ഡ് ചെയ്തപ്പോള്‍ വസ്ത്രത്തില്‍ ഒളിപ്പിച്ച സര്‍ജിക്കല്‍ ബ്ലെയ്ഡ് കൊണ്ടായിരുന്നു പതിനഞ്ചുകാരന്റെ പരാക്രമം.
വലിയതുറ സ്വദേശിയായ പതിനഞ്ചുകാരന്റെ അമ്മ തന്നെയാണ് മകന്റെ ശല്യം മൂലം പൊലീസിനെ വിളിച്ച് വരുത്തി മകനെ ജുവനൈല്‍ ഹോമിലാക്കണമെന്ന് അപേക്ഷിച്ചത്. അമ്മ മജിസ്‌ട്രേറ്റായ എ അനീസയോട് സംസാരിക്കുമ്‌ബോഴായിരുന്നു പതിനഞ്ചുകാരന്‍ വസ്ത്രത്തില്‍ ഒളിപ്പിച്ച സര്‍ജിക്കല്‍ ബ്ലെയിഡ് എടുത്ത് മുറിവേല്‍പ്പിക്കാന്‍ ശ്രമിച്ചത്. പൊലീസുകാര്‍ ബഹളം കേട്ടെത്തി കുട്ടിയെ കീഴ്‌പ്പെടുത്തുകയായിരുന്നു.
ആശുപത്രിയിലെത്തിച്ച ശേഷം പതിനഞ്ചുകാരനെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി. അക്രമ സംഭവത്തേക്കുറിച്ച് മജിസ്‌ട്രേറ്റ് രേഖാമൂലം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് വഴി ഹൈക്കോടതിയിലേക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു..
"
https://www.facebook.com/Malayalivartha
























