അപ്രതീക്ഷിത ദുരന്തം.... പാറശ്ശാല ഇഞ്ചിവിളയില്‍ പിക്കപ്പ് വാനും ട്രാവലറും കൂട്ടിയിടിച്ച് അപകടത്തില്‍ എറണാകുളം കോതമംഗലം സ്വദേശിയായ പന്ത്രണ്ടു വയസ്സുകാരന്‍ മരിച്ചു.... 11 പേര്‍ പരുക്കേറ്റ് ആശുപത്രിയില്‍, ഇന്ന് പുലര്‍ച്ചെയാണ് സംഭവം

ദുരന്തമെത്തിയത് അപ്രതീക്ഷിതമായി.... പാറശ്ശാല ഇഞ്ചിവിളയില്‍ പിക്കപ്പ് വാനും ട്രാവലറും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ 12 വയസുകാരന്‍ എറണാകുളം കോതമംഗലം സ്വദേശി ആരോമല്‍ മരിച്ചു. 11പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിക്കാണ് അപകടമുണ്ടായത്.
എറണാകുളത്ത് നിന്നും കന്യാകുമാരിയിലേക്ക് വിനോദസഞ്ചാരികളുമായി പോയ ട്രാവലറും കന്യാകുമാരിയില്‍ നിന്ന് മീന്‍ കയറ്റി വന്ന പിക്കപ്പ് വാനുമാണ് കൂട്ടിയിടിച്ചത്. മീന്‍ കയറ്റിവന്ന വാഹനം അമിതവേഗതയില്‍ ട്രാവലറില്‍ ഇടിക്കുകയായിരുന്നെന്നാണ് വിവരം. പിക്കപ്പ് വാന്‍ ഡ്രൈവര്‍ രാഹുലിനെ പാറശാല പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ സഹായി കിങ്‌സണും കസ്റ്റഡിയിലാണ്.
പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരോമലിന്റെ മൃതദേഹം പാറശ്ശാല താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ .
https://www.facebook.com/Malayalivartha

























