കണ്ണൂര്‍ കൂത്തുപറമ്പ് മെരുവമ്പായിയില്‍ ടവേര കാര്‍ കലുങ്കിനിടിച്ച് മറിഞ്ഞ് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

കണ്ണൂര്‍ കൂത്തുപറമ്പ് മെരുവമ്പായിയില്‍ ടവേര കാര്‍ കലുങ്കിനിടിച്ച് മറിഞ്ഞ് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. മട്ടന്നൂര്‍ ഉരുവച്ചാല്‍ മഞ്ചേരി പൊയില്‍ അരവിന്ദാക്ഷന്‍ (65), ചെറുമകന്‍ എട്ട് വയസുകാരനായ ഷാരോണ്‍ എന്നിവരാണ് മരിച്ചത്.
പരുക്കേറ്റ എട്ട് പേരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും മട്ടന്നൂരിലേക്ക് മടങ്ങുന്നതിനിടയിലായിരുന്നു അപകടം നടന്നത്.
അതേസമയം, കോഴിക്കോട് താമരശ്ശേരി തച്ചംപൊയിലില്‍ നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ കടയിലേക്ക് ഇടിച്ചുകയറി. നാല് സ്‌കൂട്ടറുകളിലും കാറിലും ഇടിച്ചായിരുന്നു പിക്കപ്പ് കടയിലേക്ക് ഇടിച്ചുകയറിയത്.
റോഡരികില്‍ നില്‍ക്കുകയായിരുന്ന ഒരാള്‍ക്ക് പരിക്കേറ്റു. തച്ചംപൊയില്‍ നെരോംപാറമ്മല്‍ വിജയനാണ് പരിക്കേറ്റത്. ഇയാളുടെ നില ഗുരുതരമല്ല.
"
https://www.facebook.com/Malayalivartha
























