അരുമാനൂരില്‍ ക്ഷേത്രത്തില്‍ നിന്ന് വാളും ശൂലവും മോഷ്ടിച്ച പ്രതി പിടിയില്‍....

അരുമാനൂരില്‍ ക്ഷേത്രത്തില്‍ നിന്ന് വാളും ശൂലവും മോഷ്ടിച്ച പ്രതി പിടിയില്‍. അരുമാനൂര്‍ കൊല്ലപഴിഞ്ഞി ബൈജു ഭവനില്‍ ജോതിഷ് എന്ന 34കാരനെയാണ് പൂവാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. അരുമാനൂരിലുള്ള പഞ്ചമി ക്ഷേത്രത്തിലാണ് ഇയാള്‍ കവര്‍ച്ച നടത്തിയത്.
കഴിഞ്ഞമാസം 27 നാണ് മോഷണം നടന്നത്. ക്ഷേത്രത്തിന്റെ മുന്‍വാതില്‍ പൊളിച്ച് അകത്ത് കടന്ന പ്രതി ക്ഷേത്രത്തിനുള്ളില്‍ സൂക്ഷിച്ചിരുന്ന ഇരുമ്പ് വാളും ശൂലവും മോഷ്ടിച്ച് കടക്കുകയായിരുന്നു. ക്ഷേത്രഭാരവാഹികള്‍ നല്‍കിയ പരാതിയില്‍ കേസെടുത്ത് അന്വേഷണം നടന്ന് വരുന്നതിടെയാണ് പ്രതി പിടിയിലായത്.
പൂവാര്‍ എസ് എച്ച് ഒ എസ് ബി പ്രവീണ്‍, എസ് ഐ തിങ്കള്‍ ഗോപകുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡിലാക്കി.
"
https://www.facebook.com/Malayalivartha
























