Widgets Magazine
13
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബസിൽ നിന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ഇറക്കിവിട്ടു..ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു..


യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..


ആ അമ്മമനസ്സും ഒടുവിൽ ശാന്തമായി.. ആറു പതിറ്റാണ്ട് തന്റെ സ്വരം കൊണ്ട് സംഗീത ആസ്വാദകരെ വിസ്മയിപ്പിച്ച പ്രിയ ഗായികയ്ക്ക് രാജ്യം ഇന്ന് വിട നൽകും.. ഏക മകൻ മുരളി കൃഷ്ണയുടെ മരണശേഷം കടുത്ത വിഷമത്തിൽ കഴിഞ്ഞ ജീവിതം..


കേരളത്തിലെ സിപിഎം പിളര്‍പ്പിന്റെ വക്കില്‍.. കേരളത്തിലെ സിപിഎം കണ്ട ഏറ്റവും മോശം സംസ്ഥാന സെക്രട്ടറിയാണ് എംവി ഗോവിന്ദനെന്നുമാണ് വിമര്‍ശനം..


പിണറായിയുടെയും എം വി ഗോവിന്ദന്റെയും അന്തകരായി അദാനി ഗ്രൂപ്പ്..സി.പി.എമ്മിൽ പല വിഷയങ്ങളിലും അടുത്ത കാലത്തായി രൂപം കൊണ്ട ആഭ്യന്തര ഭിന്നതകളാണ് വിഴിഞ്ഞം വിവാദത്തിലൂടെ മറ നീക്കിയത്..

ഗ്ലിസറിനിട്ട് കഴുതക്കണ്ണീര് കരയുന്നു, ഉമ്മയ്ക്കുന്നു നാണംകെട്ടവള്‍" അന്തസ്സുണ്ടോ? ആരോഗ്യമന്ത്രിയെ കടുത്ത ഭാഷയിൽ വിമർശിച്ച് പ്രതിപക്ഷ നേതാക്കൾ, കെ.കെ ശൈലജ ടീച്ചര്‍ പരാതികള്‍ക്കിടവരുത്താതെ കൊണ്ടുന്നടന്ന വകുപ്പ് വീണാ ജോര്‍ജ്ജിന്റെ കയ്യില്‍ കിട്ടിയപ്പോള്‍ ദേ കിടക്കുന്നു.....

13 MAY 2023 03:56 PM IST
മലയാളി വാര്‍ത്ത

ഡോക്ടര്‍മാര്‍ക്കെതിരായ അക്രമം സംസ്ഥാനത്ത് പുതിയ കാര്യമല്ല. ഇതെല്ലാം അറിയാമായിരുന്നിട്ടും ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജും സര്‍ക്കാരും സുരക്ഷാനടപടികള്‍ സ്വീകരിച്ചില്ല. ഡോ. വന്ദന എന്ന ഹൗസ് സര്‍ജന്‍ രക്തസാക്ഷിയായ ശേഷമാണ് ഇരട്ടച്ചങ്കനെന്ന് സ്വയം മേനി പറയുന്ന മുഖ്യമന്ത്രി പിണറായി വിജയനും സംഘവും ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കാനായി ആശുപത്രി സംരക്ഷണ ഭേദഗതി ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ തീരുമാനിച്ചത്.

എന്തൊരു കഷ്ടം. മന്ത്രി വീണാ ജോര്‍ജ്ജ് യു.കെയില്‍ സ്വകാര്യ സന്ദര്‍ശനം നടത്തിയത് പിന്നീട് ഔദ്യോഗിക യാത്രയാക്കി ഉത്തരവിറക്കാന്‍ പെട്ടെന്ന് സര്‍ക്കാരിനായി. അവിടെ രക്ഷസാക്ഷിത്വം പോയിട്ട് ഒരു പ്രതിഷേധം പോലും ഉണ്ടായില്ല. തങ്ങള്‍ക്ക് വേണ്ട കാര്യങ്ങളെല്ലാം മന്ത്രിമാരും സര്‍ക്കാരും കൃത്യമായി നടത്തുന്നുണ്ട്. സ്വകാര്യയാത്ര ഔദ്യോഗികമാക്കിയതോടെ വീണാ ജോര്‍ജ്ജിന്റെ യാത്ര ചെലവ് പൊതുഖജനാവില്‍ നിന്ന് ചെലവിടേണ്ടിവന്നു.

കെ.കെ ശൈലജ ടീച്ചര്‍ പരാതികള്‍ക്കിടവരുത്താതെ കൊണ്ടുന്നടന്ന വകുപ്പ് വീണാ ജോര്‍ജ്ജിന്റെ കയ്യില്‍ കിട്ടിയപ്പോള്‍ ഏറെ പ്രതീക്ഷയായിരുന്നു ജനങ്ങള്‍ക്കുണ്ടായിരുന്നത്. കാരണം മാധ്യമപ്രവര്‍ത്തയാണല്ലോ മന്ത്രിയായത്. അതിന്റെ ഗുണം എന്തായാലും ലഭിക്കും. പക്ഷെ, ഒന്നും സംഭവിച്ചില്ല. വീഴ്ചകളുണ്ടായെങ്കിലും ഗുരുതരമല്ലായിരുന്നു. എന്നാല്‍ ആശുപത്രികളിലെ സുരക്ഷ സംബന്ധിച്ച് വലിയ വീഴ്ചയാണ് ഉണ്ടായത്. അതിന്റെ ഇരയാണ് ഡോ. വന്ദന.

അവരെ കൊലയ്ക്ക് കൊടുത്തിട്ട് വീട്ടില്‍ പോയി കരഞ്ഞിട്ടോ, മാതാവിനെ കെട്ടിപ്പിടിച്ചിട്ടോ കാര്യമില്ല ആരോഗ്യമന്ത്രി. ഇത്തരത്തിലൊരു മോശമായ സാഹചര്യം ഉണ്ടാകാതിരിക്കാനുള്ള നടപടി സ്വീകരിക്കണമായിരുന്നു. അതാണ് ഒരു മന്ത്രിയെന്ന നിലയില്‍ ചെയ്യേണ്ടിയിരുന്നത്. അത് ചെയ്യാത്തത് കൊണ്ടാണ് ഗ്ലിസറിനിട്ടാണ് കരഞ്ഞതെന്നും കഴുതക്കണ്ണീരാണെന്നും കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പരിഹസിച്ചത്. സ്വന്തം വകുപ്പിന് കീഴിലുള്ളവര്‍ക്ക് സംരക്ഷണം കൊടുക്കാനാകുന്നില്ലെങ്കില്‍ ആ കസേരയില്‍ തുടരാന്‍ വീണാ ജോര്‍ജ്ജിന് ധാര്‍മികമായ അവകാശമില്ല. അതുകൊണ്ടാണ് കോട്ടയം ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് നാണംകെട്ടവളേ എന്ന കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത്.

ഒരു യുവ ഡോക്ടറെ കൊലയ്ക്ക് കൊടുത്തിട്ട് മൃതദേഹത്തില്‍ ഉമ്മവെച്ചിട്ടോ, കെട്ടിപ്പിടിച്ചിട്ടോ യാതൊരു അര്‍ത്ഥവുമില്ല ആരോഗ്യമന്ത്രി. നിങ്ങള്‍ സമ്പൂര്‍ണ പരാജയമാണെന്ന് നിങ്ങള്‍ തന്നെ ഉറച്ച് പറയുന്നതിന് തുല്യമാണത്. ആരോഗ്യപ്രവര്‍ത്തകരെയും ആശുപത്രികളടക്കമുള്ള സ്ഥാപനങ്ങളെയും സംരക്ഷിക്കുന്നതിനുള്ള നിയമം 2012ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ് പാസ്സായത്. ഡോക്ടര്‍മാരെ രോഗികളും കൂട്ടിരുപ്പുകാരും ആക്രമിക്കുന്നതും ആശുപത്രി സ്വത്തുക്കള്‍ക്ക് നാശം ഉണ്ടാകുന്നത് ഒഴിവാക്കാനുമായിരുന്നു അത്.

അതിന് ശേഷം എത്രയോ തവണ പലതരത്തിലുള്ള ആക്രമണങ്ങളുണ്ടായി. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ആക്രമണങ്ങളുടെ എണ്ണം കൂടുകയും സ്വഭാവം മാറുകയും ചെയ്തു. ഡോക്ടറുടെ കൈ തല്ലിയൊടിച്ച സംഭവം തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലുണ്ടായി. അത് മാത്രം പരിഗണിച്ച് സുരക്ഷ ഒരുക്കാമായിരുന്നു. മാധ്യമപ്രവര്‍ത്തകയും വനിതയുമായ ആരോഗ്യമന്ത്രി അപ്പോഴൊന്നും ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ല.

മന്ത്രിയെന്ന നിലയില്‍ വീണാ ജോര്‍ജ്ജിന്റെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്നൊന്നും കരുതുന്നില്ല. ഏത് സിസ്റ്റത്തിലും വീഴ്ചകളുണ്ടാവും അത് മനുഷ്യസഹജമാണ്. എന്നാല്‍ വീഴ്ചകളുണ്ടാകുമ്പോള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണം. വീണ്ടും ഉണ്ടാകാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. അതാണ് ഒരു ജനപ്രതിനിധി അല്ലെങ്കില്‍ മന്ത്രി അതുമല്ലെങ്കില്‍ ഉദ്യോഗസ്ഥന്‍ ചെയ്യേണ്ടത്. അങ്ങനെ ചെയ്യാതിരുന്നത് കൊണ്ടാണ് ആരോഗ്യമന്ത്രി ഇന്ന് ക്രൂരമായവിമര്‍ശനങ്ങളും അധിക്ഷേപങ്ങളും കേള്‍ക്കേണ്ടിവരുന്നത്.

സംഭവം നടന്ന അന്ന് രാവിലെ കൊട്ടാരക്കര താലൂക്കാശുപത്രിയിലെത്തിയ മന്ത്രി ഏതോ ഡോക്ടര്‍ പറഞ്ഞ കാര്യം അതുപോലെ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വിളമ്പിയത് കൊണ്ടാണ് വിവാദം ഉണ്ടായത്. അതിന് പകരം സുരക്ഷയൊരുക്കേണ്ട പോലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായെന്നും അക്രമിയുടെ കയ്യില്‍ നിന്ന് രക്ഷപെടാന്‍ ഡോക്ടര്‍ വന്ദനയ്ക്കായില്ലെന്നും പ്രതികരിച്ചിരുന്നെങ്കില്‍ ജനങ്ങളും പ്രതിപക്ഷവും മന്ത്രിയെ ഇങ്ങിനെ വേട്ടയാടില്ലായിരുന്നു. ഏതോ ഡോക്ടര്‍ പറഞ്ഞത് അത് പോലെ പറയേണ്ടത് മന്ത്രിയുടെ പണിയല്ല.

അതിലെ നെല്ലും പതിരും തിരിച്ചറിഞ്ഞ് യുക്തിയോടെ പ്രതികരിക്കണമായിരുന്നു. സംസ്ഥാനത്തെ മെഡിക്കല്‍ കോളജ് മുതല്‍ താഴോട്ടുള്ള ആശുപത്രികളില്‍ ഹൗസ് സര്‍ജന്‍മാരാണ് അത്യാഹിതവിഭാഗത്തിലും മറ്റും ജോലി ചെയ്യുന്നത്. രാത്രികാലങ്ങളില്‍ ഇവര്‍ മാത്രമേ ഉള്ളൂ. ഇവര്‍ക്ക് കൃത്യമായി സ്‌റ്റൈപെന്റ് പോലും കൊടുക്കാറില്ല. പലപ്പോഴും അതിനായി തെരുവിലിറങ്ങിയിട്ടുണ്ട്.

ആരോഗ്യകേരളം നമ്പര്‍ വണ്‍, കേരളാ മോഡല്‍ നമ്പര്‍ വണ്‍ എന്നൊക്കെ മന്ത്രി വീണാ ജോര്‍ജ്ജും മുഖ്യമന്ത്രി പിണറായി വിജയനും അവകാശപ്പെടുന്നത് ഈ ഹൗസ് സര്‍ജന്‍മാര്‍ ഊണും ഉറക്കവും ഉപേക്ഷിച്ച് പണിയെടുത്തതിന്റെ ഫലമാണ്. അപ്പോള്‍ അവരുടെ സംരക്ഷണം ഉറപ്പാക്കേണ്ടത് നിങ്ങളുടെ വലിയ ഉത്തരവാദിത്തമായിരുന്നു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതലിങ്ങോട്ടുള്ള ആശുപത്രികളില്‍ എല്ലാ സൗകര്യങ്ങളും ഉണ്ടെന്നും എല്‍.ഡി.എഫ് സര്‍ക്കാര്‍ അവകാശപ്പെടുന്നു. എന്നാല്‍ ഡോക്ടര്‍ വന്ദനയ്ക്ക് കുത്തേറ്റ ശേഷം അവരുടെ ജീവന്‍നിലനിര്‍ത്തുന്നതിനുള്ള പ്രാഥമിക സൗകര്യംപോലും കൊട്ടാരക്കര താലൂക്കാശുപത്രിയിലില്ലായിരുന്നു.

മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച ശേഷമാണ് അവരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. താലൂക്ക് ആശുപത്രിയിലെ അവസ്ഥ ഇങ്ങിനെയാണ്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ്ഹൗസില്‍ അടുത്തിടെ ലിഫ്റ്റ്, നീന്തല്‍കുളം, കന്നുകാലിത്തൊഴുത്ത് തുടങ്ങിയ സംവിധാനങ്ങള്‍ ലക്ഷങ്ങള്‍ മുട്കകിയാണ് ഒരുക്കിയത്. അതിനൊക്കെ പണമുണ്ട്.

ആരോഗ്യമന്ത്രിയുടെ സ്വകാര്യവിദേശ യാത്ര പിന്നീട് ഔദ്യോഗികമാക്കുകയും അതുവഴി മന്ത്രിയുടെ കീശ ഭദ്രമാക്കി ഖജനാവില്‍ നിന്ന് പണം കൊടുക്കാനും കഴിയും. പാവപ്പെട്ട ജനങ്ങളുടെ ജീവന്‍സംരക്ഷിക്കേണ്ട സര്‍ക്കാര്‍ ആശുപത്രികളില്‍ മെച്ചപ്പെട്ട സംവിധാനം ഒരുക്കാന്‍ കഴിയുന്നില്ല. അതുകൊണ്ടാണ് ഭൂരിപക്ഷം പേരും പറയുന്നത്, ആരോഗ്യമന്ത്രി പത്തനംതിട്ടയ്ക്ക് വണ്ടികയറണമെന്ന്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജാനകിയമ്മയ്ക്ക് കണ്ണീരോടെ വിട  (3 hours ago)

ചേര്‍ത്തലയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു  (4 hours ago)

അന്ത്യകർമങ്ങൾ നിർവഹിച്ച് പേരക്കുട്ടി, സ്വരമാധുരിയുടെ മഞ്ഞണിപ്പൂനിലാവ് ഇനി ഓർമയിൽ, എസ്. ജാനകിക്ക് വിട  (6 hours ago)

അമേരിക്കയുമായുള്ള യുദ്ധത്തിൽ ഗൾഫ് മേഖലയെ ലക്ഷ്യം വയ്ക്കുന്നതിൽ ഇറാനെതിരെ പ്രതിഷേധം കടുപ്പിച്ച് ഒമാൻ  (6 hours ago)

കരഞ്ഞ് കലങ്ങി രാജകുടുബത്തിന്റെ ആ അറിയിപ്പ്..! 4 ദിവസം ദുഃഖാചരണം..! പൊട്ടിക്കരഞ്ഞ് പ്രവാസികൾ..!  (6 hours ago)

താൻ പോടോ അവിടുന്ന്.. താൻ കൈരളിയിൽ വരുംമുമ്പ് വർഗീയവാദി അല്ലായിരുന്നോ,കൈരളി റിപ്പോർട്ടറെ പൊട്ടിച്ച് സുധാകരൻ  (6 hours ago)

വിമാനത്തിന്റെ എന്‍ജിന്റെ ഇടിച്ച് ജനൽ തകർന്നു..! യാത്രക്കാരനെ പുറത്തേക്ക് വലിച്ചെടുത്തു...!!ഞെട്ടി വിറച്ച് യാത്രക്കാർ ,പിന്നാലെ സംഭവിച്ചത്..!  (6 hours ago)

നാല് ദിവസമായി ഫോണുകൾ സ്വിച്ച് ഓഫ്,വീട്ടില്‍ നിന്ന് പോയ പിക്കപ്പ് വാ=നിൽ പലതും ഒളിപ്പിച്ചു അച്ഛനെയും അമ്മയേയും തട്ടി..?  (6 hours ago)

ഇന്ത്യൻ ഭൂപടത്തെ തൊടുന്നോടാ? ഇത് ഇന്ത്യയുടെ മാപ്പ് അല്ല..! പൊട്ടിത്തെറിച്ച് പുലിക്കുട്ടി..! സെമിനാറിനിടെ സംഭവിച്ചത്..!"  (6 hours ago)

വെള്ളമാണെന്നു കരുതി ആസിഡ് കുടിച്ച യുവതി ഗുരുതരാവസ്ഥയില്‍  (6 hours ago)

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി  (7 hours ago)

'വിവേകിന് ഒരു ചുക്കുമറിയില്ല മേഡം കമലയും രവീന്ദ്രനും കൊടും വിഷം' ശിവശങ്കറിന് പിണറായിയോട് അഡിക്ഷൻ..! വീണയെ വലിച്ച് കീറി ദേ സ്വപ്ന വീണ്ടും  (7 hours ago)

എം.സി റോഡില്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകളും കാറും കൂടിയിടിച്ച് അപകടം  (7 hours ago)

യുവതിക്ക് മുന്നില്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയ ഫ്‌ലിപ്കാര്‍ട്ട് ജീവനക്കാരന്‍ അറസ്റ്റില്‍  (7 hours ago)

"സുകുമാരൻ നായരുടെ നെഞ്ചത്ത് ചവിട്ടി നട്ടെല്ലുള്ള നായന്മാർ ഡൽഹിയിൽ ഒന്നിച്ചു..! സുരേഷ് ഗോപി ഓങ്ങിവെച്ച ദിവസം..!"  (7 hours ago)

Malayali Vartha Recommends