Widgets Magazine
13
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബസിൽ നിന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ഇറക്കിവിട്ടു..ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു..


യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..


ആ അമ്മമനസ്സും ഒടുവിൽ ശാന്തമായി.. ആറു പതിറ്റാണ്ട് തന്റെ സ്വരം കൊണ്ട് സംഗീത ആസ്വാദകരെ വിസ്മയിപ്പിച്ച പ്രിയ ഗായികയ്ക്ക് രാജ്യം ഇന്ന് വിട നൽകും.. ഏക മകൻ മുരളി കൃഷ്ണയുടെ മരണശേഷം കടുത്ത വിഷമത്തിൽ കഴിഞ്ഞ ജീവിതം..


കേരളത്തിലെ സിപിഎം പിളര്‍പ്പിന്റെ വക്കില്‍.. കേരളത്തിലെ സിപിഎം കണ്ട ഏറ്റവും മോശം സംസ്ഥാന സെക്രട്ടറിയാണ് എംവി ഗോവിന്ദനെന്നുമാണ് വിമര്‍ശനം..


പിണറായിയുടെയും എം വി ഗോവിന്ദന്റെയും അന്തകരായി അദാനി ഗ്രൂപ്പ്..സി.പി.എമ്മിൽ പല വിഷയങ്ങളിലും അടുത്ത കാലത്തായി രൂപം കൊണ്ട ആഭ്യന്തര ഭിന്നതകളാണ് വിഴിഞ്ഞം വിവാദത്തിലൂടെ മറ നീക്കിയത്..

പഞ്ചറായി ബൊമ്മെ തന്ത്രം..ഒടുവിൽ ആ ചരിത്രവും ട്രെൻഡും തിരുത്താൻ സാക്ഷാൽ നരേന്ദ്ര മോദിക്കും സാധിച്ചില്ല....കന്നഡ മണ്ണിൽ ഉയരെ കാവിക്കൊടി പാറിച്ച് ഭരണത്തുടർച്ചയെന്ന സ്വപ്നം, യാഥാർഥ്യമാക്കാനുള്ള ബിജെപിയുടെ അടവുകളെല്ലാം പിഴച്ചു.....

13 MAY 2023 05:29 PM IST
മലയാളി വാര്‍ത്ത

ഒടുവിൽ ആ ചരിത്രവും ട്രെൻഡും തിരുത്താൻ സാക്ഷാൽ നരേന്ദ്ര മോദിക്കും സാധിച്ചില്ല. കന്നഡ മണ്ണിൽ ഉയരെ കാവിക്കൊടി പാറിച്ച് ഭരണത്തുടർച്ചയെന്ന സ്വപ്നം യാഥാർഥ്യമാക്കാനുള്ള ബിജെപിയുടെ അടവുകളെല്ലാം പിഴച്ചു. ഒടുവിൽ ലഭ്യമായ ഫലസൂചനകൾ പ്രകാരം കോൺഗ്രസ് കേവല ഭൂരിപക്ഷം മറികടന്നു. 224 അംഗ നിയമസഭയിൽ 113 സീറ്റാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്. ദക്ഷിണേന്ത്യയിൽ പാർട്ടിയുടെ ഏക രാഷ്ട്രീയ പരീക്ഷണശാലയായ കർണാടകയിൽ വീണ്ടും താമര വിരിയിച്ച് രാജ്യമാകെ ഓളമുണ്ടാക്കാമെന്ന മോഹമാണു പൊലിഞ്ഞ‌ത്. ഭരണവിരുദ്ധ വികാരവും അഴിമതി ആരോപണങ്ങളും ഉയർന്നാലും, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഭാവത്തിൽ ഉഴുതുമറിക്കുന്ന മണ്ണിൽ താമര വിരിയാതിരിക്കില്ലെന്ന പ്രതീക്ഷയ്ക്കു കൂടിയാണ് മങ്ങലേറ്റത്.കർണാടകയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിങ് (73.19%) ആയിരുന്നു ഇത്തവണ. പതിവിൽനിന്ന് വ്യത്യസ്തമായി ഒറ്റക്കെട്ടായിനിന്ന കോൺഗ്രസ് ശക്തമായ മത്സരമാണു കാഴ്ചവച്ചത്. എക്സിറ്റ്പോൾ പ്രവചനങ്ങളിൽ കോൺഗ്രസിനായിരുന്നു നേരിയ മുൻതൂക്കം.

തൂക്കുമന്ത്രിസഭയ്ക്കും സാധ്യത പറഞ്ഞിരുന്നു. എണ്ണംപറഞ്ഞ കരുത്തരായ നേതാക്കൾ അതൃപ്തിയോടെ കളം മാറിയതും ബിജെപിക്കു തിരിച്ചടിയായി. മോദിയുടെ ജനകീയതയും സർക്കാർ പദ്ധതികളും അനുകൂല വോട്ടായി മാറുമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അവകാശവാദവും ഏശിയില്ല.കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി ബാസവരാജ് ബൊമ്മൈ, മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ, കെ പി സി സി അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍. എച്ച്ഡി കുമാരസ്വാമി എന്നിവര്‍ക്ക് ജയം. വരുണ മണ്ഡലത്തില്‍ നിന്ന് മത്സരിച്ച സിദ്ധരാമയ്യ ബി ജെ പിയുടെ വി സോമണ്ണയെ ആണ് പരാജയപ്പെടുത്തിയത്. കനകപുര മണ്ഡലത്തില്‍ മത്സരിച്ചാണ് ഡികെ ശിവകുമാര്‍ കര്‍ണാടക നിയമസഭയിലേക്ക് എത്തുന്നത്.അതേസമയം ബി ജെ പി തിരഞ്ഞെടുപ്പില്‍ പിന്നോട്ട് പോയെങ്കിലും ബാസവരാജ് ബൊമ്മൈ മെച്ചപ്പെട്ട ഭൂരിപക്ഷത്തിലാണ് വിജയം പിടിച്ചെടുത്തത്. ഷിഗ്ഗാവ് മണ്ഡലത്തില്‍ നിന്ന് ഇത് നാലാം തവണയാണ് ബാസവരാജ് ബൊമ്മെ ജയിക്കുന്നത്. ചന്നപട്ടണത്തില്‍ ആദ്യം പിന്നിലായിരുന്ന എച്ച് ഡി കുമാരസ്വാമിയും അവസാന നിമിഷം വിജയിച്ചുകയറി.

 

ഹുബ്ബള്ളി ധര്‍വാഡ് മണ്ഡലത്തില്‍ മുന്‍ മുഖ്യമന്ത്രി ജഗ്ദീഷ് ഷെട്ടാറിന് തോല്‍വി ഏറ്റുവാങ്ങി.പക്ഷെ ബൊമ്മെ തന്ത്രം മറ്റു സ്ഥലങ്ങളിൽ പാളിയ കാഴ്ചയാണ് കണ്ടത്..തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് ജഗ്ദീഷ് ഷെട്ടാര്‍ ബി ജെ പി വിട്ട് കോണ്‍ഗ്രസില്‍ എത്തിയത്. ബെല്ലാരി മണ്ഡലത്തില്‍ ശ്രീരാമലുവും തോല്‍വി വഴങ്ങി. ചാമരാജനഗറില്‍ ബി ജെ പിയെ പരാജയപ്പെടുത്തി കോണ്‍ഗ്രസിന്റെ സി പുട്ടരംഗഷെട്ടി വിജയിച്ചു. മാംഗ്ലൂരില്‍ കോണ്‍ഗ്രസിന്റെ യുടി ഖാദര്‍ ആണ് ജയിച്ചത്. ഗാന്ധിനഗറില്‍ കോണ്‍ഗ്രസിന്റെ ദിനേഷ് ഗുണ്ടുറാവുവും വിജയിച്ചു.2014ൽ മോദി പ്രധാനമന്ത്രിയായശേഷം, 5 വർഷം കൂടുമ്പോൾ ഭരണം മാറുന്ന ട്രെൻഡ് രാജ്യത്ത് അവസാനിക്കുകയാണ് എന്നായിരുന്നു അമിത് ഷായുടെ വാക്കുകൾ. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പുർ, അസം, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളിലെ വിജയം ഉദാഹരണമായി ചൂണ്ടിക്കാട്ടി. കർണാടകയിൽ ഭൂരിപക്ഷത്തിന് ആവശ്യമായ 113 സീറ്റിലും അധികമായി 15 മണ്ഡലത്തിൽക്കൂടി ജയിക്കുമെന്ന ആത്മവിശ്വാസവും പ്രകടിപ്പിച്ചു.

 

20 സിറ്റിങ് എംഎൽഎമാരെ തഴഞ്ഞ് 82 പുതുമുഖങ്ങൾക്ക് അവസരം നൽകി ‘ഗുജറാത്ത് മാതൃക’ പരീക്ഷിച്ചതും പാളി. ബസവരാജ് ബൊമ്മെ സർക്കാരിനെതിരെയുള്ള 40% കമ്മിഷൻ ഉൾപ്പെടെയുള്ള അഴിമതി ആരോപണങ്ങളും ഭരണവിരുദ്ധ വികാരവും ചെറുക്കാനാണ് 37% പുതിയ മുഖങ്ങൾ എന്ന തന്ത്രം പയറ്റിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജാനകിയമ്മയ്ക്ക് കണ്ണീരോടെ വിട  (3 hours ago)

ചേര്‍ത്തലയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു  (4 hours ago)

അന്ത്യകർമങ്ങൾ നിർവഹിച്ച് പേരക്കുട്ടി, സ്വരമാധുരിയുടെ മഞ്ഞണിപ്പൂനിലാവ് ഇനി ഓർമയിൽ, എസ്. ജാനകിക്ക് വിട  (6 hours ago)

അമേരിക്കയുമായുള്ള യുദ്ധത്തിൽ ഗൾഫ് മേഖലയെ ലക്ഷ്യം വയ്ക്കുന്നതിൽ ഇറാനെതിരെ പ്രതിഷേധം കടുപ്പിച്ച് ഒമാൻ  (6 hours ago)

കരഞ്ഞ് കലങ്ങി രാജകുടുബത്തിന്റെ ആ അറിയിപ്പ്..! 4 ദിവസം ദുഃഖാചരണം..! പൊട്ടിക്കരഞ്ഞ് പ്രവാസികൾ..!  (6 hours ago)

താൻ പോടോ അവിടുന്ന്.. താൻ കൈരളിയിൽ വരുംമുമ്പ് വർഗീയവാദി അല്ലായിരുന്നോ,കൈരളി റിപ്പോർട്ടറെ പൊട്ടിച്ച് സുധാകരൻ  (6 hours ago)

വിമാനത്തിന്റെ എന്‍ജിന്റെ ഇടിച്ച് ജനൽ തകർന്നു..! യാത്രക്കാരനെ പുറത്തേക്ക് വലിച്ചെടുത്തു...!!ഞെട്ടി വിറച്ച് യാത്രക്കാർ ,പിന്നാലെ സംഭവിച്ചത്..!  (6 hours ago)

നാല് ദിവസമായി ഫോണുകൾ സ്വിച്ച് ഓഫ്,വീട്ടില്‍ നിന്ന് പോയ പിക്കപ്പ് വാ=നിൽ പലതും ഒളിപ്പിച്ചു അച്ഛനെയും അമ്മയേയും തട്ടി..?  (6 hours ago)

ഇന്ത്യൻ ഭൂപടത്തെ തൊടുന്നോടാ? ഇത് ഇന്ത്യയുടെ മാപ്പ് അല്ല..! പൊട്ടിത്തെറിച്ച് പുലിക്കുട്ടി..! സെമിനാറിനിടെ സംഭവിച്ചത്..!"  (6 hours ago)

വെള്ളമാണെന്നു കരുതി ആസിഡ് കുടിച്ച യുവതി ഗുരുതരാവസ്ഥയില്‍  (7 hours ago)

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി  (7 hours ago)

'വിവേകിന് ഒരു ചുക്കുമറിയില്ല മേഡം കമലയും രവീന്ദ്രനും കൊടും വിഷം' ശിവശങ്കറിന് പിണറായിയോട് അഡിക്ഷൻ..! വീണയെ വലിച്ച് കീറി ദേ സ്വപ്ന വീണ്ടും  (7 hours ago)

എം.സി റോഡില്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകളും കാറും കൂടിയിടിച്ച് അപകടം  (7 hours ago)

യുവതിക്ക് മുന്നില്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയ ഫ്‌ലിപ്കാര്‍ട്ട് ജീവനക്കാരന്‍ അറസ്റ്റില്‍  (7 hours ago)

"സുകുമാരൻ നായരുടെ നെഞ്ചത്ത് ചവിട്ടി നട്ടെല്ലുള്ള നായന്മാർ ഡൽഹിയിൽ ഒന്നിച്ചു..! സുരേഷ് ഗോപി ഓങ്ങിവെച്ച ദിവസം..!"  (7 hours ago)

Malayali Vartha Recommends