ലൈഫ് മിഷൻ കോഴക്കേസിൽ ഇഡിക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു; പതിനേഴിനുള്ളിൽ ആ മറുപടി കൊടുക്കണം; ഇ ഡിയുടെ നിർണായക പ്രതികരണം എന്താണ്? ഉറ്റുനോക്കി സുപ്രീംകോടതി

ഇനി 4 ദിവസം കൂടെ. ഇ ഡിയുടെ ആ നിർണായക പ്രതികരണം എന്താണ്? ഉറ്റുനോക്കി സുപ്രീംകോടതി. ലൈഫ് മിഷൻ കോഴക്കേസിൽ ഇഡിക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നു.. ജാമ്യം തേടി എം ശിവശങ്കർ സമർപ്പിച്ച ഹർജിയിലായിരുന്നു സുപ്രീംകോടതി ഇഡിക്കെതിരെ ഇത്തരത്തിലൊരു നീക്കം നടത്തിയത്.
ജസ്റ്റിസ് വി.രാമസുബ്രഹ്മണ്യം,ജസ്റ്റിസ് പങ്കജ് മിത്തൽ എന്നിവിടരങ്ങിയ ബെഞ്ചിന്‍റെയായിരുന്നു നടപടി. ഇഡിയുടെ സ്റ്റാൻഡിംഗ് കൌൺസൽ വഴി നോട്ടീസ് കൈമാറാനാണ് സുപ്രീം കോടതി നിർദ്ദേശം കൊടുത്തത് , . ഈ മാസം പതിനേഴിനുള്ളിൽ നോട്ടീസിന് മറുപടി നൽകണമെന്ന് കോടതി കർശന നിർദ്ദേശം കൊടുത്തിരിക്കുന്നത് . ഇന്ന് പതിമ്മൂന്നാം തീയതിയായിരിക്കുകയാണ്. എന്താണ് ഇ ഡിയുടെ മറുപടിയെന്നു ഉറ്റുനോക്കുകയാണ് ഏവരും . എപ്പോഴായിരിക്കും സുപ്രീംകോടതിയുടെ ഈ നോട്ടീസിൽ മറുപടി നൽകുക എന്നതും ശ്രദ്ധേയമായ കാര്യമാണ്.
അതേസമയം ജാമ്യത്തിനായി അതിതീവ്ര ശ്രമത്തിലാണ് ശിവശങ്കർ. സുപ്രീം കോടതി അവധിക്കാലത്തിന് പിരിയുന്നതിന് മുൻപ് കേസ് പരിഗണിച്ച് ഇടക്കാല ജാമ്യം നൽകണമെന്ന് ശിവശങ്കറിനായി ഹാജരായ മുതിർന്ന വക്കീൽ ജയദീപ് ഗുപ്ത കോടതിയെ അറിയിച്ചിരിക്കുകയാണ് .
തുടർന്ന് ഈ മാസം പതിനേഴിന് തന്നെ കേസ് പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കിയിരുന്നു . ജാമ്യഹർജിയിൽ പറയുന്ന പ്രധാന കാര്യം , ലൈഫ് മിഷൻ കേസ് രാഷ്ട്രീയലക്ഷ്യത്തോടെ എടുത്തതാണെന്നാണ് . മാത്രമല്ല ജാമ്യം നിഷേധിച്ച് ഹൈക്കോടതി ഉത്തരവ് പുറത്തിറക്കിയതിന് പിന്നാലെ തന്നെ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് കുറ്റപ്പത്രം സമർപ്പിച്ചുവെന്നും ജാമ്യഹർജിയിൽ പറയുന്നുണ്ട് .
https://www.facebook.com/Malayalivartha
























