Widgets Magazine
13
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബസിൽ നിന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ഇറക്കിവിട്ടു..ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു..


യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..


ആ അമ്മമനസ്സും ഒടുവിൽ ശാന്തമായി.. ആറു പതിറ്റാണ്ട് തന്റെ സ്വരം കൊണ്ട് സംഗീത ആസ്വാദകരെ വിസ്മയിപ്പിച്ച പ്രിയ ഗായികയ്ക്ക് രാജ്യം ഇന്ന് വിട നൽകും.. ഏക മകൻ മുരളി കൃഷ്ണയുടെ മരണശേഷം കടുത്ത വിഷമത്തിൽ കഴിഞ്ഞ ജീവിതം..


കേരളത്തിലെ സിപിഎം പിളര്‍പ്പിന്റെ വക്കില്‍.. കേരളത്തിലെ സിപിഎം കണ്ട ഏറ്റവും മോശം സംസ്ഥാന സെക്രട്ടറിയാണ് എംവി ഗോവിന്ദനെന്നുമാണ് വിമര്‍ശനം..


പിണറായിയുടെയും എം വി ഗോവിന്ദന്റെയും അന്തകരായി അദാനി ഗ്രൂപ്പ്..സി.പി.എമ്മിൽ പല വിഷയങ്ങളിലും അടുത്ത കാലത്തായി രൂപം കൊണ്ട ആഭ്യന്തര ഭിന്നതകളാണ് വിഴിഞ്ഞം വിവാദത്തിലൂടെ മറ നീക്കിയത്..

എല്ലാ കുറ്റവും പോലീസിന്റെ തലയില്‍ കെട്ടിവെക്കാനാകുമോ?;വെടിവെച്ച് കൂടായിരുന്നോ അവനെയെന്ന് ഇന്ന് ചോദിക്കും നാളെ ഇതുണ്ടാകില്ല,കോടതിയും കൈമലര്‍ത്തുമായിരുന്നില്ലേ,ജനം ഇന്ന് പറയുന്നതല്ല നാളെ പറയുന്നത്,സമസ്ത മേഖലകളിലും മാറ്റം വരണം

13 MAY 2023 08:17 PM IST
മലയാളി വാര്‍ത്ത

ഡോക്ടര്‍ വന്ദനയുടെ മരണത്തില്‍ ഇനിയും ചര്‍ച്ചകള്‍ അവസാനിച്ചിട്ടില്ല. എല്ലാ പഴിയും കേട്ട് തലകുനിച്ച് നില്‍ക്കുകയാണ് കേരള പോലീസ്. എന്നാല്‍ തെറ്റ് അവരുടെ ബാഗത്ത് മാത്രമാണോ. ഈ നിയമ വ്യവസ്ഥയുടേയും ഭരണാധികാരികളുടേയും മനുഷ്യവകാശ പ്രവര്‍ത്തകരുടേയും മാധ്യമങ്ങളുടേയും പിഴവുകള്‍ കൂടി ചൂണ്ടി കാണിക്കണ്ടെ. എല്ലാം പോലീസിന്റെ തലയില്‍ വെച്ചുകെട്ടി കൈകഴുകാന്‍ ആര്‍ക്കുമാകില്ല. ഞാന്‍ പോലീസിനെ ന്യായീകരിക്കുന്നു എന്ന തോന്നല്‍ വേണ്ട. പോലീസിന്റെ നെറികേടുകളെ എല്ലാക്കാലത്തും ഞാന്‍ എതിര്‍ക്കും. ഇനി ഞാന്‍ പറയുന്ന കാര്യങ്ങളില്‍ എന്തെങ്കിലും വസ്തുത ഉണ്ട് എന്ന് നിങ്ങള്‍ക്ക് തോന്നിയാല്‍ സമ്മതിക്കുക. അല്ലായെന്നാണെങ്കില്‍ എന്നെ തീര്‍ച്ചയായും നിങ്ങല്‍ക്ക് വിമര്‍ശിക്കാം.

വന്ദനയെ ആക്രമിക്കുമ്പോള്‍ എന്ത് നോക്കി നില്‍ക്കുകയായിരുന്നു പ്രതിയെ വെടിവെച്ച് കൊല്ലാമായിരുന്നില്ലെ. അല്ലെങ്കില്‍ സ്‌പോട്ടില്‍ തൂക്കി കൊല്ലാമായിരുന്നില്ലേ. ഈ കമന്റുകളാണ് സോഷ്യല്‍മീഡിയയില്‍ നിറഞ്ഞത്. എന്നാല്‍ ആ സ്‌പോട്ടില്‍ കൊന്നിരുന്നെങ്കിസോ മനുഷ്യാവകാശ സംഘടനകള്‍ ഇളകിയേനേ. അയാള്‍ ലഹരിക്ക് അടിയാണ് അയാളല്ല ലഹരിയാണ് അയാളെക്കൊണ്ട് അത് ചെയ്യിച്ചത്. അയാള്‍ക്ക് ആവശ്യം ചികിത്സയാണ്. തോക്കെടുക്കാന്‍ ആരാണ് പോലീസിന് അധികാരം നല്‍കിയത് തുടങ്ങി നൂറായിരം ചോദ്യങ്ങള്‍. പിന്നെ തോക്കെന്തിനാണ് കാണാനാണോ കൊണ്ട് നടക്കുന്നേയെന്ന് ചോദിച്ച കോടതി അയാളെ കൊന്നിരുന്നുവെങ്കില്‍ ഇതായിരിക്കുമോ പറയുക. എത്രയോ കേസുകളില്‍ കോടതി ചോദിക്കുന്നത് നമ്മള്‍ കേട്ടിട്ടുണ്ട് പ്രതിയുടെ ദേഹത്ത് കൈ വെക്കാന്‍ പോലീസിന് ആരാണ് അധികാരം തന്നതെന്ന്. അല്ല കൊടുംകൃമിനലുകളെ ഓണ്‍ ദ സ്‌പോട്ടില്‍ തീര്‍ക്കുന്നതാണ് കോടതിയുടേയും നിയമം എങ്കില്‍ ഡല്‍ഹിയിലെ നിര്‍ഭയയ്ക്ക് പിറ്റേദിവസം നീതി കിട്ടിയേനേ. കേരളത്തിലെ ഗോവിന്ദച്ചാമി ജയിലില്‍ തിന്ന് കൊഴുത്ത് കഴിയില്ലായിരുന്നു. വന്ദനയുടെ കേസിലും നീതി കിട്ടാന്‍ എത്രനാള്‍ കാത്തിരിക്കണം. അപ്പോള്‍ നമ്മുടെ കാലഹരണപ്പെട്ട നിയമങ്ങള്‍ കൂടി മാറിയാല്‍ മാത്രമേ മാറ്റങ്ങള്‍ ഉണ്ടാകൂ.

ഒരു കഥ പറയട്ടെ...2022 ജനുവരിയില്‍ നടന്ന സംഭവമാണ്. മംഗലാപുരത്ത് നിന്ന് തിരുവനന്തപുരം വരെ പോകുന്ന മാവേലി എക്‌സ്പ്രസ്സ് രാത്രി എട്ട് മണിയോടെ തലശേരി സ്റ്റേഷന്‍ വിടുന്നു.. ആ സമയം സ്ത്രീകള്‍ കൂടുതലുള്ള റിസേര്‍വ്ഡ് കോച്ചിലേയ്ക്ക് സ്റ്റേഷന്‍ വിട്ട പാടെ ഒറ്റ നോട്ടത്തില്‍ തന്നെ ക്രിമിനല്‍ ലുക്ക് ഉള്ള ഒരാള്‍ കടന്ന് വരുന്നു.. വന്ന പാടെ സ്ത്രീകളെ ഉപദ്രവിക്കാനും സ്വന്തം നഗ്‌നത പ്രദര്‍ശനം ആരംഭിക്കാനുമായി തുടങ്ങി,,മദ്യപിച്ചിട്ടുണ്ടായിരുന്ന അയാള്‍ സ്ത്രീകളോട് വളരെ മോശമായ രീതിയില്‍ പെരുമാറാന്‍ തുടങ്ങി.. ഇത് ചോദ്യം ചെയ്യാനും തടയാനും കമ്പാര്‍ട്ട്‌മെന്റില്‍ വിരലില്‍ എണ്ണാവുന്ന ഇത് കണ്ടു നിന്ന കോന്തന്‍മാര്‍ക്കും നട്ടെല്ലിന് ഉറപ്പില്ലാതെ പോയി.. ഷൊര്‍ണൂരിലെ സൗമ്യ വധ കേസ്, ഗോവിന്ദ ചാമി തുടങ്ങിയ മുഖങ്ങള്‍ മനസിലൂടെ മിന്നി മറഞ് ഭയന്ന പെണ്‍കുട്ടികളും TTE യും ഉടനെ തന്നെ ആര്‍പിഎഫ്‌നെയും കേരള പോലീസിനെയും വിവരമറിയിക്കുന്നു.. ട്രെയിന്‍ വടകര എത്തിയ പാടെ കോച്ചിലെക്ക് ഓടിയെത്തിയ കേരള പോലീസ് ഉദ്യോഗസ്ഥന്‍ എഎസ്‌ഐ പ്രമോദ് കണ്ടത് യാതൊരു കൂസലുമില്ലാതെ അപ്പോഴും ഉടു മുണ്ടുരിഞ്ഞു നില്‍ക്കുന്ന ക്രിമിനലിനെയാണ്.. നല്ല രീതിയില്‍ അയാളെ ട്രെയിനിന് പുറത്തെത്തിക്കാന്‍ ശ്രമിച്ചിട്ടും നടക്കാതെ വന്നപ്പോള്‍ അയാളുമായി മല്‍ പിടുത്തം നടത്തേണ്ടി വന്നു. എന്നിട്ടും ആ ക്രിമിനല്‍ വഴങ്ങിയില്ല.. ആ ഉദ്യോഗസ്ഥന്‍ ആ കുറ്റവാളിയെ ഒടുവില്‍ ചവുട്ടി വീഴ്ത്തി.. ആ ദൃശ്യം അത് വരെ ഇതൊക്കെ നോക്കി നിന്ന ഒരു ലോലന്‍ മൊബൈലില്‍ എടുത്ത് അപ്പോള്‍ തന്നെ മനോരമ ന്യൂസിലേയ്ക്കും ഏഷ്യനെറ്റിനും അയച്ചു.. കാരണം പിണറായി പോലീസിന്റെ ക്രൂരത എന്ന ഒരാഴ്ച കത്തി നില്‍ക്കുന്ന വിഷയത്തിന് സ്‌കോപ്പുണ്ട്. വീഡിയോ മത്സരിച് ചാനലുകള്‍ എയര്‍ ചെയ്തു..

പിന്നീട് നടന്നത് ആ ഉദ്യോഗസ്ഥനെ തേജോവധം ചെയ്യലാണ്. ആ ഉദ്യോഗസ്ഥനെയും പോലീസിനെയും ദിവസങ്ങളോളം സമൂഹം കടിച്ചു കീറി. പ്രമോദ് എന്ന ആ പോലീസുകാരന്റെ അയാളുടെ രക്തത്തിനായി സ്റ്റുഡിയോ മുറികളില്‍ ആക്രോശമുയരുന്നു.. മനുഷ്യവകാശ സംഘടനകളുടെ കുത്തൊഴുക്ക്.. പ്രതിയെ ചവിട്ടാന്‍ ഇതെന്താ വെള്ളരിക്കപ്പട്ടണമോ'' എന്ന് ഹൈകോടതിയുടെ ചോദ്യം.. സത്യാവസ്ഥ മുഴുവന്‍ മനസിലാക്കിയിട്ടും സമൂഹത്തിന്റെ രോഷം ഭയന്ന് ആഭ്യന്തര വകുപ്പ് അന്നേ വരെയും ഏറ്റവും മികച്ച സര്‍വിസ് റെക്കോഡ് ഉണ്ടായിരുന്ന ആ പോലീസുകാരനെ സസ്‌പെന്‍ഡ് ചെയ്യാനുള്ള നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി.. ചെയുന്ന ജോലിയോട് കൂറും സത്യ സന്ധതയും ഉള്ള ഒരു വ്യക്തിക്ക് കിട്ടുന്ന സസ്‌പെന്‍ഷന്‍ പോലുള്ള നടപടിയും സര്‍വിസ് ബുക്കിലെ ചുവന്ന വരയും അയാള്‍ ഉള്ള കാലത്തോളം മറക്കാന്‍ പറ്റാത്ത വേദന തന്നെയാണ്... മേല്പറഞ്ഞതൊന്നും ഇല്ലാത്ത ആള്‍ക്കാര്‍ക്ക് എന്ത് കിട്ടിയാലും ഒരു പ്രശ്‌നവും ഇല്ല താനും.. തങ്ങളെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച ആ പോലീസുകാരന് വന്ന് പെട്ട ദുര്‍ഗതി കണ്ടു ഇരകളായ പെണ്‍കുട്ടികള്‍ നേരിട്ട് വന്ന് മീഡിയയോട് കാര്യങ്ങള്‍ പറഞ്ഞു.. പോലീസ് ആ കുറ്റവാളിയുടെ ട്രാക്ക് റെക്കോഡ് തെളിവുകള്‍ സഹിതം പുറത്ത് വിട്ടു.. പീഡനം, മോഷണം തുടങ്ങി നിരവധി കുറ്റകൃത്യങ്ങളുടെ പശ്ചാത്തലം ഉണ്ടായിരുന്ന പ്രതി.. പേര് ഷമീര്‍.. ജനങ്ങള്‍ ഇന്ന് പറയുന്നതല്ല നാളെ പറയുക.. അവരോടൊപ്പം ഓടുന്നത് പോലീസുകാരെ സംബന്ധിച്ച് അപകടകരവുമാണ്.. പൊതു സമൂഹം എന്ന പേരില്‍ വരുന്ന വിഭാഗത്തിന്റെ നിലപാടുകള്‍ ഒരിക്കലും സ്ഥിരതയുള്ളതല്ല.. ഗോവിന്ദ ചാമിയെ വെടി വെച്ച് കൂടായിരുന്നോ എന്ന് ചോദിക്കുന്നവര്‍ തന്നെ സമാന സാഹചര്യത്തില്‍ കണ്ട മറ്റൊരു പ്രതിയെ എന്തിന് ചവുട്ടി വീഴ്ത്തി എന്ന് ചോദിച്ചു പോലീസുകാരനെ വേട്ടയാടും.. അതാണ് ലോകം..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജാനകിയമ്മയ്ക്ക് കണ്ണീരോടെ വിട  (3 hours ago)

ചേര്‍ത്തലയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു  (4 hours ago)

അന്ത്യകർമങ്ങൾ നിർവഹിച്ച് പേരക്കുട്ടി, സ്വരമാധുരിയുടെ മഞ്ഞണിപ്പൂനിലാവ് ഇനി ഓർമയിൽ, എസ്. ജാനകിക്ക് വിട  (6 hours ago)

അമേരിക്കയുമായുള്ള യുദ്ധത്തിൽ ഗൾഫ് മേഖലയെ ലക്ഷ്യം വയ്ക്കുന്നതിൽ ഇറാനെതിരെ പ്രതിഷേധം കടുപ്പിച്ച് ഒമാൻ  (6 hours ago)

കരഞ്ഞ് കലങ്ങി രാജകുടുബത്തിന്റെ ആ അറിയിപ്പ്..! 4 ദിവസം ദുഃഖാചരണം..! പൊട്ടിക്കരഞ്ഞ് പ്രവാസികൾ..!  (6 hours ago)

താൻ പോടോ അവിടുന്ന്.. താൻ കൈരളിയിൽ വരുംമുമ്പ് വർഗീയവാദി അല്ലായിരുന്നോ,കൈരളി റിപ്പോർട്ടറെ പൊട്ടിച്ച് സുധാകരൻ  (6 hours ago)

വിമാനത്തിന്റെ എന്‍ജിന്റെ ഇടിച്ച് ജനൽ തകർന്നു..! യാത്രക്കാരനെ പുറത്തേക്ക് വലിച്ചെടുത്തു...!!ഞെട്ടി വിറച്ച് യാത്രക്കാർ ,പിന്നാലെ സംഭവിച്ചത്..!  (6 hours ago)

നാല് ദിവസമായി ഫോണുകൾ സ്വിച്ച് ഓഫ്,വീട്ടില്‍ നിന്ന് പോയ പിക്കപ്പ് വാ=നിൽ പലതും ഒളിപ്പിച്ചു അച്ഛനെയും അമ്മയേയും തട്ടി..?  (6 hours ago)

ഇന്ത്യൻ ഭൂപടത്തെ തൊടുന്നോടാ? ഇത് ഇന്ത്യയുടെ മാപ്പ് അല്ല..! പൊട്ടിത്തെറിച്ച് പുലിക്കുട്ടി..! സെമിനാറിനിടെ സംഭവിച്ചത്..!"  (7 hours ago)

വെള്ളമാണെന്നു കരുതി ആസിഡ് കുടിച്ച യുവതി ഗുരുതരാവസ്ഥയില്‍  (7 hours ago)

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി  (7 hours ago)

'വിവേകിന് ഒരു ചുക്കുമറിയില്ല മേഡം കമലയും രവീന്ദ്രനും കൊടും വിഷം' ശിവശങ്കറിന് പിണറായിയോട് അഡിക്ഷൻ..! വീണയെ വലിച്ച് കീറി ദേ സ്വപ്ന വീണ്ടും  (7 hours ago)

എം.സി റോഡില്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകളും കാറും കൂടിയിടിച്ച് അപകടം  (7 hours ago)

യുവതിക്ക് മുന്നില്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയ ഫ്‌ലിപ്കാര്‍ട്ട് ജീവനക്കാരന്‍ അറസ്റ്റില്‍  (7 hours ago)

"സുകുമാരൻ നായരുടെ നെഞ്ചത്ത് ചവിട്ടി നട്ടെല്ലുള്ള നായന്മാർ ഡൽഹിയിൽ ഒന്നിച്ചു..! സുരേഷ് ഗോപി ഓങ്ങിവെച്ച ദിവസം..!"  (7 hours ago)

Malayali Vartha Recommends