Widgets Magazine
13
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബസിൽ നിന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ഇറക്കിവിട്ടു..ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു..


യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..


ആ അമ്മമനസ്സും ഒടുവിൽ ശാന്തമായി.. ആറു പതിറ്റാണ്ട് തന്റെ സ്വരം കൊണ്ട് സംഗീത ആസ്വാദകരെ വിസ്മയിപ്പിച്ച പ്രിയ ഗായികയ്ക്ക് രാജ്യം ഇന്ന് വിട നൽകും.. ഏക മകൻ മുരളി കൃഷ്ണയുടെ മരണശേഷം കടുത്ത വിഷമത്തിൽ കഴിഞ്ഞ ജീവിതം..


കേരളത്തിലെ സിപിഎം പിളര്‍പ്പിന്റെ വക്കില്‍.. കേരളത്തിലെ സിപിഎം കണ്ട ഏറ്റവും മോശം സംസ്ഥാന സെക്രട്ടറിയാണ് എംവി ഗോവിന്ദനെന്നുമാണ് വിമര്‍ശനം..


പിണറായിയുടെയും എം വി ഗോവിന്ദന്റെയും അന്തകരായി അദാനി ഗ്രൂപ്പ്..സി.പി.എമ്മിൽ പല വിഷയങ്ങളിലും അടുത്ത കാലത്തായി രൂപം കൊണ്ട ആഭ്യന്തര ഭിന്നതകളാണ് വിഴിഞ്ഞം വിവാദത്തിലൂടെ മറ നീക്കിയത്..

നോട്ടയോട് പൊരുതി തോറ്റ സിപിഎം;കര്‍ണാടകയില്‍ കിട്ടിയ അടിയുടെ വേദന ഇങ്ങ് എകെജി സെന്ററില്‍ കിട്ടി,ബിജെപി തോറ്റതില്‍ സന്തോഷം പക്ഷെ കോണ്‍ഗ്രസ്സിനെ അംഗീകരിക്കാന്‍ വയ്യ,ആകെ വശംകെട്ടിരിക്കുകയാണ് സിപിഎം,ചോദ്യം ചോദിച്ച് വിഷമിപ്പിക്കല്ലെ

13 MAY 2023 08:25 PM IST
മലയാളി വാര്‍ത്ത

ശ്ശെടാ ഇതിപ്പോള്‍ ഞങ്ങള്‍ എന്ത് എക്‌സ്പ്രഷനിടണം.....കേരളത്തിലെ സിപിഎം ആകെ ആശയക്കുഴപ്പത്തിലാണ്. കര്‍ണ്ണാടകയില്‍ ബിജെപി തറപറ്റിയതില്‍ സന്തോഷം ഉണ്ട്. എന്നാല്‍ കോണ്‍ഗ്രസ്സിനെ പുകഴ്ത്താനും വയ്യ. കാരണം മത്സരിച്ച നാലിടത്തും അതിദയനീയമായി പരാജയപ്പെട്ടു സിപിഎം. അതും കോണ്‍ഗ്രസ്സിനോട്. അതുകൊണ്ട് ആകെ ക്ഷീണത്തിലുമാണ് എന്നാല്‍ ആശ്വാസത്തിലുമാണ്. ദക്ഷിണേന്ത്യയില്‍ കോണ്‍ഗ്രസ്സിന്റെ കൂട്ടുപിടിക്കാനാകില്ല സിപിഎമ്മിന്. എന്നാല്‍ ഉത്തരേന്ത്യയില്‍ കോണ്‍ഗ്രസ്സ് കൂട്ടുപിടിക്കാതെ തിരഞ്ഞെടുപ്പിലൊന്ന് തലകാണിക്കാനും പറ്റില്ല. ഇതിലും ഗതികെട്ട പാര്‍ട്ടി ലോകത്ത് വേറെയുണ്ടോ കര്‍ത്താവേ. അതുകൊണ്ട് ഗോവിന്ദന്‍ മാഷും പിണറായിയും ഉള്‍പ്പെടെ നേതാക്കള്‍ കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ്സ് വിജയത്തില്‍ എന്ത് എക്‌സ്പ്രഷനിടണം എന്ന ആശയത്തിലാണ്.

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിനു വമ്പിച്ച തിരിച്ചടി. മത്സരിച്ച നാല് മണ്ഡലങ്ങളിലും പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടു. സിപിഎമ്മിനു ശക്തമായ സംഘടനാ സംവിധാനമുള്ള സംസ്ഥാനത്തെ ഏക മണ്ഡലമായിരുന്ന ബാഗേപ്പള്ളിയിലൂടെ വിധാന്‍ സൗധയിലേക്കുള്ള മടങ്ങിവരവു സിപിഎം ലക്ഷ്യമിട്ടിരുന്നെങ്കിലും കോണ്‍ഗ്രസിനു മുന്നില്‍ അടിപതറി. കോവിഡ് കാലത്തെ ജനക്ഷേമ പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയനായ ചിക്കബല്ലാപുര ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഡോ. അനില്‍കുമാറിനെയാണ് മണ്ഡലം തിരികെ പിടിക്കാന്‍ സിപിഎം രംഗത്തിറക്കിയിരുന്നത്. എന്നാല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എസ്.എന്‍.സുബ്ബഖ റെഡ്ഡി 19,179 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ഇവിടെ വിജയിച്ചു. ബിജെപിയാണ് രണ്ടാം സ്ഥാനത്ത്. കേരളത്തില്‍ എല്‍ഡിഎഫ് ഘടകകക്ഷിയായ ജെഡിഎസിന്റെ പിന്തുണയോടെയായിരുന്നു ബാഗേപ്പള്ളിയില്‍ സിപിഎമ്മിന്റെ തിരഞ്ഞെടുപ്പ് പോരാട്ടം. എന്നാല്‍ അതും ഗുണം ചെയ്തില്ല.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത റാലിയോടെയായിരുന്നു ബാഗേപള്ളിയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു സിപിഎം തുടക്കം കുറിച്ചത്. 1970ല്‍ എകെജിയുടെ നേതൃത്വത്തില്‍ നടത്തിയ ഭൂസമരമാണ് ആന്ധ്രയുമായി അതിര്‍ത്തി പങ്കിടുന്ന ബാഗേപള്ളിയില്‍ പാര്‍ട്ടിക്ക് അടിത്തറയുണ്ടാക്കിയത്. സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന അന്തരിച്ച ജി.വി.ശ്രീരാമറെഡ്ഡി 1994, 2004 വര്‍ഷങ്ങളില്‍ ബാഗേപള്ളി മണ്ഡലത്തില്‍ നിന്ന് വിജയിച്ചിട്ടുണ്ട്. 2018ലെ തിരഞ്ഞെടുപ്പില്‍ ശ്രീരാമ റെഡ്ഡി ബാഗേപ്പള്ളിയില്‍ രണ്ടാം സ്ഥാനത്തെത്തിയിരുന്നു. കെജിഎഫ് എന്ന സിനിമയിലൂടെ 'റോക്കി ഭായ്' പ്രശസ്തമാക്കിയ കെജിഎഫ് മണ്ഡലത്തിലും സിപിഎമ്മിന് കോണ്‍ഗ്രസിനു മുന്നില്‍ തോല്‍വി സമ്മതിക്കേണ്ടിവന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എം.രൂപകലയാണ് സിപിഎം സ്ഥാനാര്‍ഥി പി.തങ്കരാജിനെ 50,467 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയത്. പാര്‍ട്ടി മത്സരിച്ച മറ്റു മണ്ഡലങ്ങളായ കെആര്‍ പുര, ഗുല്‍ഭര്‍ഗ റൂറല്‍ എന്നിവടങ്ങളില്‍ ബിജെപി സ്ഥാനാര്‍ഥിയോടയാണ് സിപിഎം പരാജയപ്പെട്ടത്. ഈ മണ്ഡലങ്ങളില്‍ ബിജെപി സ്ഥാനാര്‍ഥികളായ ബി.എ.ബസവരാജ, എം.ബസവരാജ് എന്നിവരാണ് യഥാക്രമം വിജയിച്ചത്. അങ്ങനെ ആകെ കെട്ടിവെച്ച കാശ് പോലും സിപിഎം നേതാക്കള്‍ക്ക് കിട്ടിയില്ല.

ഇതിപ്പോള്‍ അയ്യപ്പനും കോശിയും സിനിമയിലെ ഡയലോഗ് പോലെ ഇതില്‍ നമ്മളില്ല കണ്ടാ മതി. ഗോവിന്ദന്‍ മാഷിനൊക്കെ എന്ത് മറുപടി പറയണമെന്ന് പോലും അറിയാത്ത അവസ്ഥ. എന്നാലും പറഞ്ഞൊപ്പിച്ചു. ദക്ഷിണേന്ത്യയെ ബിജെപി വിമുക്തമാക്കിയതില്‍ സന്തോഷം പക്ഷെ കോണ്‍ഗ്രസ്സിന് തിരിച്ചുവരവെന്ന് പറയാനാകില്ല. അതെ അങ്ങോട്ട് സമ്മതിക്കാനും സമ്മതിക്കാതിരിക്കാനും വയ്യ. കര്‍ണാടകയിലെ സിപിഎം തോല്‍വിയേക്കുറിച്ച് മിണ്ടാട്ടമില്ല. കര്‍ണ്ണാടകയില്‍ സിപിഎം മുക്തമായതും അറിഞ്ഞില്ലേ ഗോവിന്ദന്‍ സഖാവേയെന്ന് പരിഹാസം വരുന്നുണ്ട്. സിപിഎം സൈബര്‍ ഗ്രൂപ്പുകള്‍ അസ്വസ്ഥമാണ്. പിന്നെ സിപിഎം നേതാക്കളൊക്കെ ഒരു രാഷ്ട്രീയ മര്യാദ കാണിച്ചിട്ടുണ്ട്. നേതാക്കന്മാരുടെയൊക്കെ ഫേസ്ബുക് പേജുകളില്‍ കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ്സ് വിജയം പോസ്റ്റ് വന്നിട്ടുണ്ട്. ഇതിപ്പോള്‍ കോണ്‍ഗ്രസ്സ് സ്‌കോര്‍ ചെയ്യുന്നതില്‍ എതിര്‍പ്പുണ്ട്. ബിജെപിയെ പത്ത് പറയാതിരിക്കാനും പറ്റില്ല. എന്ത് പറഞ്ഞാലും എയറില്‍ക്കേറുന്ന അവസ്ഥ അതാണ് സിപിഎമ്മിന്. പത്ത് വോട്ട് കിട്ടി ജയിച്ചിരുന്നേല്‍ തള്ളിയങ്ങ് മറിക്കുകയും ചെയ്‌തേനേ. കര്‍ണ്ണാടകയില്‍ നിന്ന് ബിജെപിയെ തുരത്തിയത് നമ്മളാണെന്ന്. സ്വന്തം പാര്‍ട്ടി ആകെ പച്ചതൊട്ട് നില്‍ക്കുന്നത് കേരളത്തില്‍ മാത്രമാണ്. കേരളത്തിന് പുറത്തോട്ട് കോണ്‍ഗ്രസ്സിന്റെ സഹായമില്ലാതെ ഒരു ചുവട് വെക്കാനും പറ്റില്ല. കേരളത്തില്‍ ഞങ്ങള്‍ കോണ്‍ഗ്രസ്സിനെ എതിര്‍ക്കും. ഉത്തരേന്ത്യയിലെത്തുമ്പോള്‍ രാഷ്ട്രീയക്കാറ്റ് മാറിയടിക്കും അപ്പോള്‍ ഞങ്ങള്‍ കോണ്‍ഗ്രസ്സിന്റെ കൂട്ട് പിടിക്കും. ആകെ പറയാന്‍ ഉള്ളത് ബംഗാള്‍,ത്രിപുര പ്രതാപം മാത്രമാണ്. എത്രകാലമെന്ന് വെച്ച് ഇതിങ്ങനെ പറഞ്ഞോണ്ട് നടക്കാനാകും. അങ്ങനെ സിപിഎമ്മിന് പൊങ്കാലയോട് പൊങ്കാല. ദേശീയ പാര്‍ട്ടി എന്ന പദവി സിപിഐക്ക് നഷ്ടമായ് ഇനി അടുത്തത് സിപിഎം ആണ്. ആ പേടിയും സിപിഎമ്മിനുണ്ട്. എന്തെല്ലാ ംപ്രതിസന്ധിയിലാണ് സിപിഎം. കാല്‍ച്ചുവട്ടിലെ മണ്ണ് ഒലിച്ച് പോകാതിരിക്കാനുള്ള ഓട്ടമാണ്. കേരളത്തില്‍ ഒരു 3.0യ്ക്ക് പരിശ്രമിക്കുന്നുണ്ട് എന്നാല്‍ കലമിട്ട് ഉടയ്ക്കുകയാണ് പിണറായി. അടുത്ത ഊഴം കോണ്‍ഗ്രസ്സെന്ന് ഇപ്പോഴേ ചര്‍ച്ചകളും കൊഴുക്കുന്നു. അതുകൊണ്ട് കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ്സ് വിജയത്തില്‍ ഉത്തരംമുട്ടി സിപിഎം

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജാനകിയമ്മയ്ക്ക് കണ്ണീരോടെ വിട  (3 hours ago)

ചേര്‍ത്തലയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു  (4 hours ago)

അന്ത്യകർമങ്ങൾ നിർവഹിച്ച് പേരക്കുട്ടി, സ്വരമാധുരിയുടെ മഞ്ഞണിപ്പൂനിലാവ് ഇനി ഓർമയിൽ, എസ്. ജാനകിക്ക് വിട  (6 hours ago)

അമേരിക്കയുമായുള്ള യുദ്ധത്തിൽ ഗൾഫ് മേഖലയെ ലക്ഷ്യം വയ്ക്കുന്നതിൽ ഇറാനെതിരെ പ്രതിഷേധം കടുപ്പിച്ച് ഒമാൻ  (6 hours ago)

കരഞ്ഞ് കലങ്ങി രാജകുടുബത്തിന്റെ ആ അറിയിപ്പ്..! 4 ദിവസം ദുഃഖാചരണം..! പൊട്ടിക്കരഞ്ഞ് പ്രവാസികൾ..!  (6 hours ago)

താൻ പോടോ അവിടുന്ന്.. താൻ കൈരളിയിൽ വരുംമുമ്പ് വർഗീയവാദി അല്ലായിരുന്നോ,കൈരളി റിപ്പോർട്ടറെ പൊട്ടിച്ച് സുധാകരൻ  (6 hours ago)

വിമാനത്തിന്റെ എന്‍ജിന്റെ ഇടിച്ച് ജനൽ തകർന്നു..! യാത്രക്കാരനെ പുറത്തേക്ക് വലിച്ചെടുത്തു...!!ഞെട്ടി വിറച്ച് യാത്രക്കാർ ,പിന്നാലെ സംഭവിച്ചത്..!  (6 hours ago)

നാല് ദിവസമായി ഫോണുകൾ സ്വിച്ച് ഓഫ്,വീട്ടില്‍ നിന്ന് പോയ പിക്കപ്പ് വാ=നിൽ പലതും ഒളിപ്പിച്ചു അച്ഛനെയും അമ്മയേയും തട്ടി..?  (6 hours ago)

ഇന്ത്യൻ ഭൂപടത്തെ തൊടുന്നോടാ? ഇത് ഇന്ത്യയുടെ മാപ്പ് അല്ല..! പൊട്ടിത്തെറിച്ച് പുലിക്കുട്ടി..! സെമിനാറിനിടെ സംഭവിച്ചത്..!"  (7 hours ago)

വെള്ളമാണെന്നു കരുതി ആസിഡ് കുടിച്ച യുവതി ഗുരുതരാവസ്ഥയില്‍  (7 hours ago)

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി  (7 hours ago)

'വിവേകിന് ഒരു ചുക്കുമറിയില്ല മേഡം കമലയും രവീന്ദ്രനും കൊടും വിഷം' ശിവശങ്കറിന് പിണറായിയോട് അഡിക്ഷൻ..! വീണയെ വലിച്ച് കീറി ദേ സ്വപ്ന വീണ്ടും  (7 hours ago)

എം.സി റോഡില്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകളും കാറും കൂടിയിടിച്ച് അപകടം  (7 hours ago)

യുവതിക്ക് മുന്നില്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയ ഫ്‌ലിപ്കാര്‍ട്ട് ജീവനക്കാരന്‍ അറസ്റ്റില്‍  (7 hours ago)

"സുകുമാരൻ നായരുടെ നെഞ്ചത്ത് ചവിട്ടി നട്ടെല്ലുള്ള നായന്മാർ ഡൽഹിയിൽ ഒന്നിച്ചു..! സുരേഷ് ഗോപി ഓങ്ങിവെച്ച ദിവസം..!"  (7 hours ago)

Malayali Vartha Recommends