പല്ലന്‍തുരുത്തില്‍ പുഴയില്‍ വീണ് കാണാതായ മൂന്നുകുട്ടികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

എറണാകുളം വടക്കന്‍ പറവൂര്‍ ചെറിയ പല്ലന്‍തുരുത്തി പുഴയില്‍ വീണ് കാണാതായ മൂന്നുകുട്ടികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. പത്ത് വയസുള്ള ശ്രീവേദയുടെ മൃതദേഹമാണ് പുഴയില്‍ നിന്ന് കണ്ടെത്തിയത്. മുങ്ങല്‍ വിദഗ്ദ്ധരുടെ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. രണ്ടുപേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. വടക്കന്‍ പറവൂര്‍ മന്നം സ്വദേശി അഭിനവ് (12), തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശി ശ്രീരാഗ് (12) എന്നിവരാണ് കാണാതായ കുട്ടികള്‍.
ചെറിയ പല്ലന്‍തുരുത്ത് തട്ടുകടവ് പുഴയിലാണ് കുട്ടികളെ കാണാതായത്. ഉച്ചയ്ക്ക് ശേഷമാണ് ഇവര്‍ കുളിക്കാനായി വന്നത്. ഇവരുടെ സൈക്കിളും തുണികളും പുഴവക്കില്‍ ഇരിക്കുന്നത് കണ്ട് നാട്ടുകാരാണ് കുട്ടികള്‍ എവിടെയെന്ന് തിരക്കിയത്. പിന്നീടാണ് കുട്ടികളെ പുഴയില്‍ കാണാതായ വിവരം വീട്ടുകാര്‍ അറിയുന്നത്.
https://www.facebook.com/Malayalivartha
























