വൈദ്യ പരിശോധനയ്ക്കായി പൊലീസ് ആശുപത്രിയിലെത്തിച്ച പ്രതി ഡോക്ടറെ ആക്രമിക്കാന്‍ ശ്രമിച്ചു

വൈദ്യ പരിശോധനയ്ക്കായി പൊലീസ് ആശുപത്രിയിലെത്തിച്ച പ്രതി ഡോക്ടറെ ആക്രമിക്കാന്‍ ശ്രമിച്ചു. കൊല്ലം ജില്ലാ ആശുപത്രിയില്‍ എത്തിച്ച അയത്തില്‍ സ്വദേശി വിഷ്ണുവാണ് അക്രമാസക്തനായത്. ഡോക്ടറെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ച പ്രതി പരിശോധനാ ടേബിള്‍ ചവിട്ടിമറിച്ചു.
ഹൗസ് സര്‍ജന്മാരടക്കം ഓടി മാറിയതിനാലാണ് അപകടം സംഭവിക്കാതെ രക്ഷപ്പെട്ടത്. പ്രതി അക്രമം നടത്തിയിട്ടും വൈദ്യ പരിശോധന പൂര്‍ത്തിയാക്കാന്‍ പൊലീസ് ആവശ്യപ്പെട്ടു എന്ന് ആക്ഷേപമുണ്ട്. മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയതിന് പിടികൂടിയ പ്രതിയെയാണ് അഞ്ചാലുംമൂട് പൊലീസ് വൈദ്യ പരിശോധനയ്ക്ക് എത്തിച്ചത്.
https://www.facebook.com/Malayalivartha
























