അവധിക്കാലയാത്ര അന്ത്യയാത്രയായി..... എറണാകുളത്ത് പുഴയില്‍ വീണ് മൂന്ന് കുട്ടികള്‍ മുങ്ങി മരിച്ചു... അവധിക്കാലത്ത് ബന്ധുവീട്ടിലെത്തിയ കുട്ടികള്‍ക്കാണ് അപകടം സംഭവിച്ചത്, കണ്ണീരടക്കാനാവാതെ ഉറ്റവരും ബന്ധുക്കളും

നാടിനെയൊന്നാകെ കണ്ണീരിലാഴ്ത്തി ഈ കാഴ്ച. ബന്ധുവീട്ടില്‍ വിരുന്നിനെത്തിയ മൂന്നു കുട്ടികള്‍ പുഴയില്‍ വീണ് മരിച്ചു. എറണാകുളം വടക്കന്‍ പറവൂര്‍ ചെറിയപല്ലന്‍തുരുത്തില്‍ പുഴയില്‍ വീണാണ് മരിച്ചത്. ശ്രീവേദ (10), അഭിനവ് (13), ശ്രീരാഗ് (13) എന്നിവരാണ് പുഴയില്‍ മുങ്ങി മരിച്ചത്.
മൂവരുടെയും മൃതദേഹം കണ്ടെടുത്തിട്ടുണ്ട്. രണ്ട് കുട്ടികളുടെ മൃതദേഹം നേരത്തെ കണ്ടെത്തിയിട്ടുണ്ടായിരുന്നു. മുങ്ങല്‍വിദഗ്ധരുടെ തിരച്ചിലില്‍ മൂന്നാമത്തെ കുട്ടിയുടെ മൃതദേഹവും കണ്ടെത്തി. പല്ലന്‍തുരുത്തില്‍ മുസ്‌രിസ് പൈതൃക ബോട്ട് ജെട്ടിക്ക് സമീപത്താണ് കുട്ടികളെ കാണാതായത്. നാലും അഞ്ചും ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളാണ് മരിച്ചത്.
ബന്ധുവീട്ടില്‍ താമസിക്കാനെത്തിയ കുട്ടികള്‍ ഉച്ചയോടെ പുഴയിലേക്ക് പോവുകയായിരുന്നു. എന്നാല്‍ ഏറെ നേരമായിട്ടും കുട്ടികള്‍ തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും അന്വേഷിച്ചപ്പോഴാണ് പുഴക്കരയില്‍ കുട്ടികളുടെ സൈക്കിളും വസ്ത്രങ്ങളും കണ്ടെത്തിയത്.
തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് രാത്രി ഏഴേമുക്കാലോടെ ആദ്യമൃതദേഹം ലഭിച്ചത്. രാത്രി 11 മണിയോടെയാണ് അവസാനത്തെ മൃതദേഹവും കണ്ടെത്തിയത്. നാടൊന്നാകെ ഈ കാഴ്ച കണ്ട് കണ്ണീര്‍ക്കയത്തിലായി.
"
https://www.facebook.com/Malayalivartha























