കൊച്ചി കാക്കനാട് സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ജിയോ ഇന്‍ഫോപാര്‍ക്ക് എന്ന ഐടി സ്ഥാപനത്തില്‍ വന്‍ തീപിടിത്തം....ബഹുനില കെട്ടിടത്തിന്റെ ഭൂരിഭാഗവും കത്തിനശിച്ചു, അഗ്നിരക്ഷാസേന യൂണിറ്റുകളെത്തി തീ നിയന്ത്രണവിധേയമാക്കി

കൊച്ചി കാക്കനാട് സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ജിയോ ഇന്‍ഫോപാര്‍ക്ക് എന്ന ഐടി സ്ഥാപനത്തില്‍ വന്‍ തീപിടിത്തം. തീപിടിത്തത്തില്‍ ബഹുനില കെട്ടിടത്തിന്റെ ഭൂരിഭാഗവും കത്തിയമര്‍ന്നു. വൈകിട്ട് ആറിനായിരുന്നു സംഭവമുണ്ടായത്. തൃക്കാക്കര, ഗാന്ധിനഗര്‍ ഫയര്‍ സ്‌റ്റേഷനുകളില്‍ നിന്നുള്ള അഗ്‌നിരക്ഷാ സേന യൂണിറ്റുകളെത്തി 8 മണിയോടെ തീ നിയന്ത്രണ വിധേയമാക്കി.
പൂര്‍ണമായും ഗ്ലാസിട്ട കെട്ടിടമായതിനാല്‍ പെട്ടെന്നു തന്നെ തീ പടരുകയായിരുന്നു. കെട്ടിടത്തിനുള്ളിലുണ്ടായിരുന്ന ഏതാനും ജീവനക്കാര്‍ ഗ്ലാസ് വാതിലുകള്‍ തകര്‍ത്ത് പുറത്തിറങ്ങിയതായി ദൃക്‌സാക്ഷികള്‍ പറ!ഞ്ഞു.
കെട്ടിടത്തിലെ എസി യൂണിറ്റികളും ഗ്ലാസുകളും തീപിടിത്തത്തില്‍ പൊട്ടിത്തെറിച്ചു. ഗ്ലാസ് വാതില്‍ പൊട്ടിത്തെറിച്ച് ഒരു അഗ്‌നിരക്ഷാ സേനാംഗത്തിനു പരുക്കേറ്റു. ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോയെന്നു കണ്ടെത്താനായി കെട്ടിടത്തിലെ തീയണച്ച ഭാഗങ്ങളില്‍ പരിശോധിക്കുകയാണ്. അതേസമയം ഷോട്ട്‌സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
https://www.facebook.com/Malayalivartha
























