റോഡിലൂടെ നടന്നുപോകവേ സ്‌കൂട്ടര്‍ ഇടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു

റോഡിലൂടെ നടന്നുപോകവേ സ്‌കൂട്ടര്‍ ഇടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു. കോഴിക്കോട് വടകര കണ്ണൂക്കര കോക്കണ്ടി മുഹമ്മദാണ് (72) മരിച്ചത്. ഇക്കഴിഞ്ഞ നാലിന് കേളു ബസാറിലാണ് അപകടം നടന്നത്. റോഡിലൂടെ നടന്നുപോവുകയായിരുന്ന ഇദ്ദേഹത്തെ സ്‌കൂട്ടര്‍ തട്ടുകയായിരുന്നു.
പരുക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കണ്ണൂക്കര മസ്ജിദുന്നൂര്‍, കേളുബസാര്‍ മസ്ജിദുല്‍ ഹുദ കമ്മിറ്റി ഭാരവാഹിയായിരുന്നു. ഭാര്യ: ഫാത്തിമ. മക്കള്‍: സിറാജ് ദുബൈ, സാജിദ, ഷഹീദ. മരുമക്കള്‍: നൗഷാദ് ഖത്തര്‍, സിറാജ്, ജസ്മിന.
https://www.facebook.com/Malayalivartha
























