Widgets Magazine
13
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബസിൽ നിന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ഇറക്കിവിട്ടു..ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു..


യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..


ആ അമ്മമനസ്സും ഒടുവിൽ ശാന്തമായി.. ആറു പതിറ്റാണ്ട് തന്റെ സ്വരം കൊണ്ട് സംഗീത ആസ്വാദകരെ വിസ്മയിപ്പിച്ച പ്രിയ ഗായികയ്ക്ക് രാജ്യം ഇന്ന് വിട നൽകും.. ഏക മകൻ മുരളി കൃഷ്ണയുടെ മരണശേഷം കടുത്ത വിഷമത്തിൽ കഴിഞ്ഞ ജീവിതം..


കേരളത്തിലെ സിപിഎം പിളര്‍പ്പിന്റെ വക്കില്‍.. കേരളത്തിലെ സിപിഎം കണ്ട ഏറ്റവും മോശം സംസ്ഥാന സെക്രട്ടറിയാണ് എംവി ഗോവിന്ദനെന്നുമാണ് വിമര്‍ശനം..


പിണറായിയുടെയും എം വി ഗോവിന്ദന്റെയും അന്തകരായി അദാനി ഗ്രൂപ്പ്..സി.പി.എമ്മിൽ പല വിഷയങ്ങളിലും അടുത്ത കാലത്തായി രൂപം കൊണ്ട ആഭ്യന്തര ഭിന്നതകളാണ് വിഴിഞ്ഞം വിവാദത്തിലൂടെ മറ നീക്കിയത്..

ഡികെയ്ക്കിത് നല്ലകാലം... കന്നഡയെ ഡബിള്‍ എന്‍ജിന്‍ നയിക്കും; ഡികെ ശിവകുമാര്‍ രണ്ടാം ടേമില്‍ മുഖ്യമന്ത്രിയായേക്കും; ആദ്യം സിദ്ധരാമയ്യ മുഖ്യമന്ത്രി; ഡി.കെ. ശിവകുമാറിന് ഉപമുഖ്യമന്ത്രി പദം; ഒരുമയോടെ സിദ്ധരാമയ്യയും ശിവകുമാറും കര്‍ണാടകയെ നയിക്കും

14 MAY 2023 08:17 AM IST
മലയാളി വാര്‍ത്ത

ഒറ്റ ദിവസം കൊണ്ട് ഡികെ ശിവകുമാറിന്റെ തലവര മാറുകയാണ്. പിസിസി പ്രസിഡന്റ് ഡി.കെ.ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണമെന്ന് അദ്ദേഹത്തെ പിന്തുണയ്ക്കുന്ന എംഎല്‍എമാര്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്. അതേസമയം
കര്‍ണാടകയില്‍ സിദ്ധരാമയ്യ മുഖ്യമന്ത്രിയായേക്കുമെന്ന സൂചന ശക്തം.

തന്റെ അവസാന തിരഞ്ഞെടുപ്പായിരിക്കും ഇതെന്നു പ്രഖ്യാപിച്ച സിദ്ധരാമയ്യയ്ക്ക് അവസരം നല്‍കണമെന്ന ചിന്ത ദേശീയ നേതൃത്വത്തിനുണ്ട്. ഇന്നു വൈകിട്ട് അഞ്ചിനു ചേരുന്ന നിയമസഭാ കക്ഷി യോഗത്തില്‍ മുഖ്യമന്ത്രിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണു വിവരം. സിദ്ധരാമയ്യ മുഖ്യമന്ത്രിയായാല്‍ ശിവകുമാറിനെ ഉപമുഖ്യമന്ത്രിയാക്കിയേക്കും.

ലിംഗായത്ത് പ്രതിനിധിയെന്ന നിലയില്‍ എം.ബി.പാട്ടീല്‍, ദലിത് നേതാവ് ജി.പരമേശ്വര എന്നിവരെയും ഉപമുഖ്യമന്ത്രി പദത്തിലേക്കു പരിഗണിച്ചേക്കും. മുഖ്യമന്ത്രി പദത്തില്‍ സിദ്ധരാമയ്യയ്ക്കും ശിവകുമാറിനും രണ്ടര വര്‍ഷം വീതം നല്‍കണമെന്ന വാദവുമുണ്ട്.

കേന്ദ്രത്തിലും സംസ്ഥാനത്തും ബിജെപിയുടെ 'ഡബിള്‍ എന്‍ജിന്‍' പ്രവര്‍ത്തിച്ചാല്‍ കര്‍ണാടകയ്ക്കു നേട്ടം ഡബിള്‍ ഇങ്ങനെയാണു പ്രധാനമന്ത്രി പ്രചാരണവേളയില്‍ പറഞ്ഞത്. ആ ഇരട്ട എന്‍ജിനെ കെ.സിദ്ധരാമയ്യ എന്ന രാഷ്ട്രീയ ചാണക്യനും ഡി.കെ.ശിവകുമാര്‍ എന്ന അസാധ്യകാര്യങ്ങളുടെ നടത്തിപ്പുകാരനും ചേര്‍ന്നുള്ള കോണ്‍ഗ്രസിന്റെ കന്നഡ ഡബിള്‍ എന്‍ജിന്‍ ഇതാ പാളം തെറ്റിച്ചിരിക്കുന്നു.

സിദ്ധ മാസ് ലീഡറാണെങ്കില്‍ 'ഡികെശി' ട്രബിള്‍ ഷൂട്ടറാണ്. രണ്ടാളും ഭായ്ഭായ് അല്ലായിരുന്നു എന്നോര്‍ക്കണം. പരസ്പര ബഹുമാനമുണ്ടെങ്കിലും 'ഞാനോ നീയോ' തര്‍ക്കം അതിരുകടന്നിട്ടുണ്ട്. കണ്ടാല്‍ മിണ്ടാതെ മാറിപ്പോയിട്ടുണ്ട്. അവരാണിപ്പോള്‍ ഒരുമയോടെ കോണ്‍ഗ്രസ് ദേശീയനേതൃത്വത്തിന്റെ പ്രതീക്ഷ കാത്തത്.

ജയം ഉറപ്പിക്കുംവരെ 'മുഖ്യമന്ത്രിക്കസേര' എന്നൊരുവാക്കു മിണ്ടാതിരിക്കാന്‍ രണ്ടുപേരും ശ്രദ്ധിച്ചു. ആളെക്കൂട്ടാനും സ്ഥാനാര്‍ഥിനിര്‍ണയം വേഗത്തിലാക്കാനും സീറ്റ് കിട്ടാത്തവരുണ്ടാക്കിയ തീയും പുകയും കെടുത്താനും ഡികെശി പറന്നു നടന്നു. വരുണയ്ക്കു പുറമേ മറ്റൊരു സീറ്റില്‍ കൂടി തനിക്കു മത്സരിക്കണമെന്നു സിദ്ധരാമയ്യ പറഞ്ഞപ്പോള്‍ വീണ്ടും കല്ലുകടിയിലേക്കോ എന്ന സംശയമുണ്ടായി. എന്നാല്‍, രാഹുല്‍ ഗാന്ധി നേരിട്ട് ഇടപെട്ടതോടെ സിദ്ധു വരുണയില്‍ തൃപ്തനായി.

ശിവകുമാറും സിദ്ധരാമയ്യയും കട്ടയ്ക്ക് ഒപ്പം നിന്നു നടത്തിയ 'പ്രജാധ്വനി' പ്രചാരണയാത്രയില്‍ ജനക്കൂട്ടം ഇരമ്പി. സിദ്ധുവിന്റെ ജുബ്ബയുടെ പോക്കറ്റ് ശരിയാക്കിക്കൊടുക്കുന്ന ശിവകുമാറിന്റെ ചിത്രം ഒത്തൊരുമിച്ചു നിന്നാല്‍ വിജയമുറപ്പ് എന്ന വാക്കുകളുമായി കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.

ഡികെശിയെ ആയിരുന്നു ബിജെപിക്കു കൂടുതല്‍ പേടി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇഡി) സിബിഐയും കേസുകളില്‍ തലങ്ങും വിലങ്ങും പിടിമുറുക്കി. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലും ഇഡിക്കും സിബിഐക്കും മുന്നില്‍ ഹാജരാകേണ്ടിവന്നു. ഏതെങ്കിലും പഴുതില്‍ ശിവകുമാറിന്റെ പത്രിക തള്ളുമോ എന്ന ആശങ്കയില്‍ സഹോദരന്‍ ഡി.കെ.സുരേഷ് ഡമ്മി പത്രിക വരെ നല്‍കി.

ബെനാമി കേസില്‍ 50 ദിവസം തിഹാര്‍ ജയിലില്‍ കഴിഞ്ഞ് 2020 ല്‍ അവശനായി പുറത്തിറങ്ങിയ ശിവകുമാര്‍ തളര്‍ന്നെന്നു കരുതിയ ബിജെപിക്കു തെറ്റി. മുഖത്തെ നരച്ചതാടി പിന്നെ കളഞ്ഞില്ല. ജയിലിലടച്ചതിന്റെ നീറുന്ന ഓര്‍മയ്ക്കായി അത് അവിടെയിരിക്കട്ടെയെന്നു പറഞ്ഞു. ഇനി ഡികെശിക്ക് ആ താടിയെടുക്കാം.

1989 ല്‍ 27ാം വയസ്സില്‍ സാക്ഷാല്‍ എച്ച്.ഡി. േദവെഗൗഡയെ തോല്‍പിച്ച് നിയമസഭയില്‍ എത്തിയാണ് ഡി.കെ.ശിവകുമാറിന്റെ വരവ്. പിന്നീട് 2002 ലെ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ ഗൗഡയോടു തോറ്റു. 2020 മുതല്‍ പിസിസി പ്രസിഡന്റ്. ആ ദൗത്യമാണ് ശിവകുമാര്‍ ഭംഗിയായി നിറവേറ്റിയത്.

 

" f

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജാനകിയമ്മയ്ക്ക് കണ്ണീരോടെ വിട  (2 hours ago)

ചേര്‍ത്തലയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു  (2 hours ago)

അന്ത്യകർമങ്ങൾ നിർവഹിച്ച് പേരക്കുട്ടി, സ്വരമാധുരിയുടെ മഞ്ഞണിപ്പൂനിലാവ് ഇനി ഓർമയിൽ, എസ്. ജാനകിക്ക് വിട  (4 hours ago)

അമേരിക്കയുമായുള്ള യുദ്ധത്തിൽ ഗൾഫ് മേഖലയെ ലക്ഷ്യം വയ്ക്കുന്നതിൽ ഇറാനെതിരെ പ്രതിഷേധം കടുപ്പിച്ച് ഒമാൻ  (4 hours ago)

കരഞ്ഞ് കലങ്ങി രാജകുടുബത്തിന്റെ ആ അറിയിപ്പ്..! 4 ദിവസം ദുഃഖാചരണം..! പൊട്ടിക്കരഞ്ഞ് പ്രവാസികൾ..!  (4 hours ago)

താൻ പോടോ അവിടുന്ന്.. താൻ കൈരളിയിൽ വരുംമുമ്പ് വർഗീയവാദി അല്ലായിരുന്നോ,കൈരളി റിപ്പോർട്ടറെ പൊട്ടിച്ച് സുധാകരൻ  (5 hours ago)

വിമാനത്തിന്റെ എന്‍ജിന്റെ ഇടിച്ച് ജനൽ തകർന്നു..! യാത്രക്കാരനെ പുറത്തേക്ക് വലിച്ചെടുത്തു...!!ഞെട്ടി വിറച്ച് യാത്രക്കാർ ,പിന്നാലെ സംഭവിച്ചത്..!  (5 hours ago)

നാല് ദിവസമായി ഫോണുകൾ സ്വിച്ച് ഓഫ്,വീട്ടില്‍ നിന്ന് പോയ പിക്കപ്പ് വാ=നിൽ പലതും ഒളിപ്പിച്ചു അച്ഛനെയും അമ്മയേയും തട്ടി..?  (5 hours ago)

ഇന്ത്യൻ ഭൂപടത്തെ തൊടുന്നോടാ? ഇത് ഇന്ത്യയുടെ മാപ്പ് അല്ല..! പൊട്ടിത്തെറിച്ച് പുലിക്കുട്ടി..! സെമിനാറിനിടെ സംഭവിച്ചത്..!"  (5 hours ago)

വെള്ളമാണെന്നു കരുതി ആസിഡ് കുടിച്ച യുവതി ഗുരുതരാവസ്ഥയില്‍  (5 hours ago)

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി  (5 hours ago)

'വിവേകിന് ഒരു ചുക്കുമറിയില്ല മേഡം കമലയും രവീന്ദ്രനും കൊടും വിഷം' ശിവശങ്കറിന് പിണറായിയോട് അഡിക്ഷൻ..! വീണയെ വലിച്ച് കീറി ദേ സ്വപ്ന വീണ്ടും  (5 hours ago)

എം.സി റോഡില്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകളും കാറും കൂടിയിടിച്ച് അപകടം  (5 hours ago)

യുവതിക്ക് മുന്നില്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയ ഫ്‌ലിപ്കാര്‍ട്ട് ജീവനക്കാരന്‍ അറസ്റ്റില്‍  (5 hours ago)

"സുകുമാരൻ നായരുടെ നെഞ്ചത്ത് ചവിട്ടി നട്ടെല്ലുള്ള നായന്മാർ ഡൽഹിയിൽ ഒന്നിച്ചു..! സുരേഷ് ഗോപി ഓങ്ങിവെച്ച ദിവസം..!"  (5 hours ago)

Malayali Vartha Recommends