Widgets Magazine
13
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബസിൽ നിന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ഇറക്കിവിട്ടു..ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു..


യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..


ആ അമ്മമനസ്സും ഒടുവിൽ ശാന്തമായി.. ആറു പതിറ്റാണ്ട് തന്റെ സ്വരം കൊണ്ട് സംഗീത ആസ്വാദകരെ വിസ്മയിപ്പിച്ച പ്രിയ ഗായികയ്ക്ക് രാജ്യം ഇന്ന് വിട നൽകും.. ഏക മകൻ മുരളി കൃഷ്ണയുടെ മരണശേഷം കടുത്ത വിഷമത്തിൽ കഴിഞ്ഞ ജീവിതം..


കേരളത്തിലെ സിപിഎം പിളര്‍പ്പിന്റെ വക്കില്‍.. കേരളത്തിലെ സിപിഎം കണ്ട ഏറ്റവും മോശം സംസ്ഥാന സെക്രട്ടറിയാണ് എംവി ഗോവിന്ദനെന്നുമാണ് വിമര്‍ശനം..


പിണറായിയുടെയും എം വി ഗോവിന്ദന്റെയും അന്തകരായി അദാനി ഗ്രൂപ്പ്..സി.പി.എമ്മിൽ പല വിഷയങ്ങളിലും അടുത്ത കാലത്തായി രൂപം കൊണ്ട ആഭ്യന്തര ഭിന്നതകളാണ് വിഴിഞ്ഞം വിവാദത്തിലൂടെ മറ നീക്കിയത്..

വിമാനത്തില്‍ കയറുന്നതിനിടെ യാത്രക്കാരന് മഴ നനഞ്ഞ് പനി പിടിച്ചു, എട്ട് വര്‍ഷം മുമ്പുള്ള കേസിൽ 16,000 രൂപ നഷ്ട പരിഹാരം നല്‍കാൻ ഉത്തരവ്

14 MAY 2023 07:34 AM IST
മലയാളി വാര്‍ത്ത

വിമാനത്തില്‍ കയറുന്നതിനിടെ മഴ നനഞ്ഞ് യാത്രക്കാരന് പനി പിടിച്ച സംഭവത്തിൽ കൊച്ചി വിമാനത്താവള അധികൃതര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍റെ ഉത്തരവ്. എട്ട് വര്‍ഷം മുമ്പുള്ള കേസിൽ 16,000 രൂപ നഷ്ട പരിഹാരം നല്‍കാനാണ് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ഇപ്പോൾ ഉത്തരവിട്ടത്. എറണാകുളം വെണ്ണല സ്വദേശിയായ ടി.ജി.എന്‍. കുമാറിന്‍റെ പരാതിയിലാണ് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍റെ നടപടി.

എന്നാല്‍, ഉത്തരവ് സംബന്ധമായ അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ല എന്നാണ് സിയാല്‍ അധികൃതര്‍ വിശദമാക്കിയിരിക്കുന്നത്. ഉത്തരവ് ലഭിച്ചാൽ അപ്പീല്‍ പോകാനാണ് തീരുമാനമെന്നും അധികൃതര്‍ വിശദമാക്കി. 2015 ൽ കൊച്ചി വിമാനത്താവളത്തില്‍ യാത്ര ചെയ്യാനെത്തിയപ്പോഴാണ് പരാതിക്ക് കാരണമായ സംഭവമുണ്ടായത്. കൊച്ചി വിമാനത്താവളത്തില്‍ അന്ന് ടെര്‍മിനല്‍ സൗകര്യം ഉണ്ടായിരുന്നില്ല.

മാത്രമല്ല, കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നുള്ള വിമാനങ്ങള്‍ കൊച്ചിയിലേക്ക് തിരിച്ച് വിട്ടത് മൂലം യാത്രക്കാരന് ബുദ്ധിമുട്ടുണ്ടായെന്നും കമ്മീഷന് കൊടുത്തിരിക്കുന്ന പരാതിയില്‍ പറയുന്നുണ്ട്. എന്നാൽ ടെര്‍മിനല്‍ ഇല്ലാതിരുന്ന കാലത്താണ് ഈ സംഭവമുണ്ടായത്. പക്ഷേ, ഇന്ന് ഇത്തരം പ്രശ്നങ്ങൾ ഇല്ലെന്നും കൊച്ചി വിമാനത്താവള അധികൃതര്‍ പറഞ്ഞു.

അതേസമയം നേരത്തെ ടിക്കറ്റ് ഉണ്ടായിട്ടും യാത്രയ്ക്ക് അനുമതി നിഷേധിച്ച സംഭവത്തിൽ യാത്രക്കാരന് എയർ ഇന്ത്യ ഏഴ് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി വന്നിരുന്നു. മുൻകൂട്ടി ബുക്ക് ചെയ്ത യാത്രാടിക്കറ്റ് ഉണ്ടായിട്ടും യാത്രാനുമതി നിഷേധിച്ചതിനാൽ പരാതിക്കാരൻ ഉദയനാപുരം തെനാറ്റ്‌ ആന്റണി എന്നാൾക്ക് മകന്‍റെ വിവാഹത്തിൽ പങ്കെടുക്കാനാകാതെ പോയി.

2018 ഓഗസ്‌റ്റ്‌ 25 ന്‌ കൊച്ചിയില്‍നിന്ന് ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിലാണ് ആന്റണി ടിക്കറ്റ്‌ ബുക്ക്‌ ചെയ്‌തത്. ഓഗസ്‌റ്റ്‌ 28 ന്‌ ഇംഗ്ലണ്ടിലെ ബര്‍മിങ്‌ഹാമില്‍ നടക്കുന്ന മകന്റെ വിവാഹത്തില്‍ പങ്കെടുക്കാനായിരുന്നു ഇത്. എന്നാൽ കൊച്ചിയില്‍ നിന്ന് യാത്രചെയ്യാനാവാതെ വന്നതോടെ ഡല്‍ഹിയില്‍നിന്നുള്ള മറ്റൊരു വിമാനത്തില്‍ ആന്റണി ടിക്കറ്റ്‌ വാങ്ങി. ബ്രിട്ടനില്‍ സ്‌ഥിരതാമസ പെര്‍മിറ്റുള്ള ആന്റണി രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ ബ്രിട്ടനു പുറത്ത്‌ താമസിച്ചു എന്ന കാരണം ചൂണ്ടിക്കാട്ടി എയര്‍ ഇന്ത്യ യാത്ര വിലക്കുകയായിരുന്നു.

ഇതോടെ കൊച്ചിയിലേക്കു മടങ്ങിയ ആന്റണി തൊട്ടടുത്ത ദിവസം ഖത്തര്‍ എയര്‍വേയ്‌സില്‍ ദോഹ വഴി മാഞ്ചസ്‌റ്ററിലും പിന്നീട്‌ റോഡുമാര്‍ഗം ബര്‍മിങ്‌ഹാമിലും എത്തിയപ്പോഴേക്കും മകന്റെ വിവാഹം കഴിഞ്ഞിരുന്നു. ഇതോടെയാണ് എയർഇന്ത്യയ്ക്കെതിരെ പരാതിയുമായി ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷനെ സമീപിച്ചത്.കേസിൽ വാദംകേട്ട വി.എസ്‌. മനുലാല്‍ പ്രസിഡന്റും ആര്‍. ബിന്ദു, കെ.എം.ആന്റോ എന്നിവര്‍ അംഗങ്ങളുമായുളള ജില്ലാ ഉപഭോക്‌തൃ തര്‍ക്കപരിഹാര കമ്മിഷനാണ് ആന്‍റണിക്ക് ഏഴ് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവിട്ടത്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജാനകിയമ്മയ്ക്ക് കണ്ണീരോടെ വിട  (2 hours ago)

ചേര്‍ത്തലയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു  (2 hours ago)

അന്ത്യകർമങ്ങൾ നിർവഹിച്ച് പേരക്കുട്ടി, സ്വരമാധുരിയുടെ മഞ്ഞണിപ്പൂനിലാവ് ഇനി ഓർമയിൽ, എസ്. ജാനകിക്ക് വിട  (4 hours ago)

അമേരിക്കയുമായുള്ള യുദ്ധത്തിൽ ഗൾഫ് മേഖലയെ ലക്ഷ്യം വയ്ക്കുന്നതിൽ ഇറാനെതിരെ പ്രതിഷേധം കടുപ്പിച്ച് ഒമാൻ  (4 hours ago)

കരഞ്ഞ് കലങ്ങി രാജകുടുബത്തിന്റെ ആ അറിയിപ്പ്..! 4 ദിവസം ദുഃഖാചരണം..! പൊട്ടിക്കരഞ്ഞ് പ്രവാസികൾ..!  (4 hours ago)

താൻ പോടോ അവിടുന്ന്.. താൻ കൈരളിയിൽ വരുംമുമ്പ് വർഗീയവാദി അല്ലായിരുന്നോ,കൈരളി റിപ്പോർട്ടറെ പൊട്ടിച്ച് സുധാകരൻ  (5 hours ago)

വിമാനത്തിന്റെ എന്‍ജിന്റെ ഇടിച്ച് ജനൽ തകർന്നു..! യാത്രക്കാരനെ പുറത്തേക്ക് വലിച്ചെടുത്തു...!!ഞെട്ടി വിറച്ച് യാത്രക്കാർ ,പിന്നാലെ സംഭവിച്ചത്..!  (5 hours ago)

നാല് ദിവസമായി ഫോണുകൾ സ്വിച്ച് ഓഫ്,വീട്ടില്‍ നിന്ന് പോയ പിക്കപ്പ് വാ=നിൽ പലതും ഒളിപ്പിച്ചു അച്ഛനെയും അമ്മയേയും തട്ടി..?  (5 hours ago)

ഇന്ത്യൻ ഭൂപടത്തെ തൊടുന്നോടാ? ഇത് ഇന്ത്യയുടെ മാപ്പ് അല്ല..! പൊട്ടിത്തെറിച്ച് പുലിക്കുട്ടി..! സെമിനാറിനിടെ സംഭവിച്ചത്..!"  (5 hours ago)

വെള്ളമാണെന്നു കരുതി ആസിഡ് കുടിച്ച യുവതി ഗുരുതരാവസ്ഥയില്‍  (5 hours ago)

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി  (5 hours ago)

'വിവേകിന് ഒരു ചുക്കുമറിയില്ല മേഡം കമലയും രവീന്ദ്രനും കൊടും വിഷം' ശിവശങ്കറിന് പിണറായിയോട് അഡിക്ഷൻ..! വീണയെ വലിച്ച് കീറി ദേ സ്വപ്ന വീണ്ടും  (5 hours ago)

എം.സി റോഡില്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകളും കാറും കൂടിയിടിച്ച് അപകടം  (5 hours ago)

യുവതിക്ക് മുന്നില്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയ ഫ്‌ലിപ്കാര്‍ട്ട് ജീവനക്കാരന്‍ അറസ്റ്റില്‍  (5 hours ago)

"സുകുമാരൻ നായരുടെ നെഞ്ചത്ത് ചവിട്ടി നട്ടെല്ലുള്ള നായന്മാർ ഡൽഹിയിൽ ഒന്നിച്ചു..! സുരേഷ് ഗോപി ഓങ്ങിവെച്ച ദിവസം..!"  (5 hours ago)

Malayali Vartha Recommends