പാലക്കാട് സ്‌കൂളില്‍ നിന്നും വിനോദയാത്രക്കുപോയ വാന്‍ ലോറിയിടിച്ച് മറിഞ്ഞു... അപകടത്തില്‍ അധ്യാപികയ്ക്ക് പരുക്ക്, കുട്ടികള്‍ക്ക് സാരമായി പരിക്കുകളില്ല, ഇന്ന് പുലര്‍ച്ചെയോടെയാണ് അപകടമുണ്ടായത്

പാലക്കാട് സ്‌കൂളില്‍ നിന്നും വിനോദയാത്രക്കുപോയ വാന്‍ ലോറിയിടിച്ച് മറിഞ്ഞു... അപകടത്തില്‍ അധ്യാപികയ്ക്ക് പരുക്ക്, കുട്ടികള്‍ക്ക് സാരമായി പരിക്കുകളില്ല, ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെ പാലക്കാട് പൊള്ളാച്ചി റോഡില്‍ എലപ്പുള്ളി കൈതക്കുഴിയിലാണ് അപകടമുണ്ടായത്. തിരൂര്‍ എം.ഇ.എസ്. സ്‌കൂളില്‍നിന്നുള്ള സംഘമാണ് അപകടത്തില്‍പെട്ടത്.
തമിഴ്‌നാട്ടില്‍ നിന്ന് മടങ്ങിവരികയായിരുന്ന ഇവരുടെ വാനില്‍ പൊള്ളാച്ചിയിലേക്ക് പോയ ലോറി ഇടിച്ചു കയറി. 14 വിദ്യാര്‍ഥികള്‍ വാനിലുണ്ടായിരുന്നു. കുട്ടികള്‍ക്ക് സാരമായി പരിക്കുകളില്ല.
തലയ്ക്ക് പരിക്കേറ്റ അധ്യാപികയെ അത്താണിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടം സംഭവിച്ചയുടന്‍ തന്നെ ലോറിയിലുണ്ടായിരുന്നവര്‍ ഇറങ്ങിയോടി. പ്രിന്‍സിപ്പല്‍ എസ്.ഐ. രംഗനാഥന്റെ നേതൃത്വത്തില്‍ കസബ പോലീസും കഞ്ചിക്കോട് അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തിയിട്ടുണ്ട്.
"
https://www.facebook.com/Malayalivartha
























