Widgets Magazine
13
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബസിൽ നിന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ഇറക്കിവിട്ടു..ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു..


യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..


ആ അമ്മമനസ്സും ഒടുവിൽ ശാന്തമായി.. ആറു പതിറ്റാണ്ട് തന്റെ സ്വരം കൊണ്ട് സംഗീത ആസ്വാദകരെ വിസ്മയിപ്പിച്ച പ്രിയ ഗായികയ്ക്ക് രാജ്യം ഇന്ന് വിട നൽകും.. ഏക മകൻ മുരളി കൃഷ്ണയുടെ മരണശേഷം കടുത്ത വിഷമത്തിൽ കഴിഞ്ഞ ജീവിതം..


കേരളത്തിലെ സിപിഎം പിളര്‍പ്പിന്റെ വക്കില്‍.. കേരളത്തിലെ സിപിഎം കണ്ട ഏറ്റവും മോശം സംസ്ഥാന സെക്രട്ടറിയാണ് എംവി ഗോവിന്ദനെന്നുമാണ് വിമര്‍ശനം..


പിണറായിയുടെയും എം വി ഗോവിന്ദന്റെയും അന്തകരായി അദാനി ഗ്രൂപ്പ്..സി.പി.എമ്മിൽ പല വിഷയങ്ങളിലും അടുത്ത കാലത്തായി രൂപം കൊണ്ട ആഭ്യന്തര ഭിന്നതകളാണ് വിഴിഞ്ഞം വിവാദത്തിലൂടെ മറ നീക്കിയത്..

ത്രീമെന്‍ ആര്‍മിയായി... ദക്ഷിണേന്ത്യയില്‍ ബിജെപിയുടെ സമ്പൂര്‍ണ പതനം പിണറായിയ്ക്കും സ്റ്റാലിനും സിദ്ധരാമയ്യയ്ക്കും കരുത്താകും; ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നിര്‍ണായക ശക്തികളായി ഇവര്‍ മാറും; ദ്രാവിഡ കുടുംബം ഇനി ബിജെപി മുക്തമെന്ന് എം.കെ. സ്റ്റാലിന്‍

14 MAY 2023 08:33 AM IST
മലയാളി വാര്‍ത്ത

കര്‍ണാടക തെരഞ്ഞെടുപ്പോടെ ഒരു ത്രിമെന്‍ ആര്‍മിക്കാണ് തുടക്കമായത്. ദക്ഷിണേന്ത്യയില്‍ ബിജെപിയുടെ സമ്പൂര്‍ണ പതനം പിണറായിയ്ക്കും സ്റ്റാലിനും സിദ്ധരാമയ്യയ്ക്കും കരുത്താകുമെന്ന കാര്യത്തില്‍ തര്‍ക്കം വേണ്ട. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നിര്‍ണായക ശക്തികളായി ഇവര്‍ മാറും. ഗവര്‍ണര്‍മാര്‍ ഉണ്ടാക്കുന്ന തലവേദന ഇനി കര്‍ണാടകയിലും കാണാം.

ദ്രാവിഡ മണ്ണിനെ ബിജെപി മുക്തമാക്കാനായത് 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ തുടക്കമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ പറഞ്ഞു. 'കോണ്‍ഗ്രസിന്റെ വിജയം സമാനസ്വഭാവമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്ന സന്ദേശമാണ് നല്‍കുന്നത്. രാഹുല്‍ ഗാന്ധിയുടെ എംപി സ്ഥാനം അയോഗ്യമാക്കുക, രാജ്യത്ത് ഹിന്ദി അടിച്ചേല്‍പ്പിക്കുക, എതിരാളികളെ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് അടിച്ചമര്‍ത്തുക, ജനങ്ങളെ കൊള്ളയടിക്കുന്ന അഴിമതി എന്നിവയ്‌ക്കെതിരെയുള്ള വിധിയെഴുത്താണ് കോണ്‍ഗ്രസിന്റെ വിജയം. കന്നഡിഗര്‍ അവരുടെ അഭിമാനം തിരഞ്ഞെടുപ്പില്‍ ഉയര്‍ത്തിപ്പിടിച്ചു എന്നും എം.കെ.സ്റ്റാലിന്‍ പറഞ്ഞു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, മുതിര്‍ന്ന നേതാക്കളായ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി,സിദ്ധരാമയ്യ,ഡി.കെ.ശിവകുമാര്‍ എന്നിവരെ ഫോണില്‍ വിളിച്ച് എം.കെ.സ്റ്റാലിന്‍ അഭിനന്ദിച്ചു. കര്‍ണാടക ഹിന്ദുത്വ ലാബോറട്ടറിയാക്കാനുള്ള ശ്രമങ്ങള്‍ക്കാണ് തിരിച്ചടിയേറ്റതെന്ന് എംഡിഎംകെ അധ്യക്ഷന്‍ വൈകോ പ്രതികരിച്ചു.

മക്കള്‍ നീതി മയ്യം പ്രസിഡന്റ് നടന്‍ കമല്‍ഹാസനും രാഹുല്‍ ഗാന്ധിയെ ട്വിറ്ററിലൂടെ അഭിനന്ദനം അറിയിച്ചു. മഹാത്മാ ഗാന്ധിയെപ്പോലെ, രാഹുല്‍ ഗാന്ധിയും ജനങ്ങളുടെ ഹൃദയത്തിലേക്ക് നടന്നു കയറി. രാഹുല്‍ ഗാന്ധിയെ വിശ്വസിച്ചാണ്, ജനങ്ങള്‍ കോണ്‍ഗ്രസിന് വോട്ടു ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ രാജ്യത്ത് ഉയര്‍ന്നുവന്ന ജനവിധിയാണ് കര്‍ണാടകയിലേതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തെക്കേഇന്ത്യയില്‍ ബിജെപി ഒരിടത്തും ഇല്ലാത്ത ദിവസമാണ്. ബിജെപി തോല്‍വിയുമായി പൊരുത്തപ്പെട്ടിട്ടില്ല. ബിജെപിയെ അധികാരത്തില്‍നിന്ന് മാറ്റിനിര്‍ത്തുക എന്നതാവണം ലക്ഷ്യം. കോണ്‍ഗ്രസ് പാഠങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നോട്ട് പോകണം. നേരത്തെ ഉണ്ടായ കാര്യങ്ങള്‍ ആവര്‍ത്തിക്കരുത്.

കോണ്‍ഗ്രസ് കുറേക്കാലം ഒറ്റയ്ക്ക് രാജ്യം ഭരിച്ചതാണ്. ഇനി അതിനാകില്ലെന്ന് എല്ലാവര്‍ക്കും അറിയാമെങ്കിലും ഓരോ സംസ്ഥാനത്തെയും ബിജെപി വിരുദ്ധ വോട്ടുകള്‍ എകീകരിക്കാന്‍ കോണ്‍ഗ്രസ് തയാറാകണമെന്നും പിണറായി വിജയന്‍ പറഞ്ഞു.

അതേസമയം ദക്ഷിണേന്ത്യ 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പിടിച്ചെടുക്കണമെന്ന ബിജെപിയുടെ സ്വപ്നങ്ങള്‍ക്ക് കിട്ടിയത് വലിയ തിരിച്ചടിയാണ്. കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിലെ ഭരണം മാത്രമാണ് ദക്ഷിണേന്ത്യയില്‍ ഇനി പാര്‍ട്ടിയുടെ കൈവശമുള്ളത്. തെലങ്കാനയിലെ സാധ്യതകളെ കര്‍ണാടകയിലെ പരാജയം സ്വാധീനിക്കുമോ എന്നു പറയാറായിട്ടില്ലെങ്കിലും ഉത്തരേന്ത്യയില്‍ ബിജെപിക്കു വന്‍ ജയം സമ്മാനിക്കുന്ന 'മോദി മാജിക്' ദക്ഷിണേന്ത്യയില്‍ പറയത്തക്ക ഫലം ചെയ്യുന്നില്ല എന്നു വ്യക്തമായി.

ഇത് കേരളത്തിലടക്കം ബിജെപിയുടെ തന്ത്രങ്ങളെ സ്വാധീനിച്ചേക്കും. രാഹുല്‍ ഗാന്ധിയുടെ പാര്‍ലമെന്റ് അംഗത്വ അയോഗ്യത വിഷയത്തില്‍ ദക്ഷിണേന്ത്യയിലെ പ്രധാന പ്രതിപക്ഷ പാര്‍ട്ടികളെല്ലാം കോണ്‍ഗ്രസിനൊപ്പമാണു നിന്നത്. ഈ സമീപനം പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും തുടര്‍ന്നാല്‍ ബിജെപിയുടെ മോഹങ്ങള്‍ക്ക് വലിയ ദോഷം ചെയ്യും.

2019 ല്‍ ആന്ധ്ര, കര്‍ണാടക, കേരളം, തമിഴ്‌നാട്, തെലങ്കാന, പുതുച്ചേരി എന്നിവിടങ്ങളിലെ 130 പാര്‍ലമെന്റ് സീറ്റുകളില്‍ 29 എണ്ണമാണ് ബിജെപിക്കു ലഭിച്ചത്. അതില്‍ 25 എണ്ണവും കര്‍ണാടകയില്‍ നിന്നായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിലെ വിരുദ്ധ വികാരം അടുത്ത വര്‍ഷവും തുടര്‍ന്നാല്‍ കര്‍ണാടകയില്‍ സീറ്റുകള്‍ കുറഞ്ഞേക്കാം. യുപിയും ഗുജറാത്തും കൊണ്ടു മാത്രം അടുത്ത തവണ വലിയ ഭൂരിപക്ഷം പിടിക്കാമെന്ന് പാര്‍ട്ടി കരുതുന്നുമില്ല. ബിജെപിക്കുള്ള മണ്ണ് ഇപ്പോഴും ദക്ഷിണേന്ത്യയില്‍ ഒരുങ്ങിയിട്ടില്ലെന്നാണ് കര്‍ണാടക നല്‍കുന്ന പാഠങ്ങളില്‍ മുഖ്യം.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജാനകിയമ്മയ്ക്ക് കണ്ണീരോടെ വിട  (2 hours ago)

ചേര്‍ത്തലയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു  (2 hours ago)

അന്ത്യകർമങ്ങൾ നിർവഹിച്ച് പേരക്കുട്ടി, സ്വരമാധുരിയുടെ മഞ്ഞണിപ്പൂനിലാവ് ഇനി ഓർമയിൽ, എസ്. ജാനകിക്ക് വിട  (4 hours ago)

അമേരിക്കയുമായുള്ള യുദ്ധത്തിൽ ഗൾഫ് മേഖലയെ ലക്ഷ്യം വയ്ക്കുന്നതിൽ ഇറാനെതിരെ പ്രതിഷേധം കടുപ്പിച്ച് ഒമാൻ  (4 hours ago)

കരഞ്ഞ് കലങ്ങി രാജകുടുബത്തിന്റെ ആ അറിയിപ്പ്..! 4 ദിവസം ദുഃഖാചരണം..! പൊട്ടിക്കരഞ്ഞ് പ്രവാസികൾ..!  (4 hours ago)

താൻ പോടോ അവിടുന്ന്.. താൻ കൈരളിയിൽ വരുംമുമ്പ് വർഗീയവാദി അല്ലായിരുന്നോ,കൈരളി റിപ്പോർട്ടറെ പൊട്ടിച്ച് സുധാകരൻ  (5 hours ago)

വിമാനത്തിന്റെ എന്‍ജിന്റെ ഇടിച്ച് ജനൽ തകർന്നു..! യാത്രക്കാരനെ പുറത്തേക്ക് വലിച്ചെടുത്തു...!!ഞെട്ടി വിറച്ച് യാത്രക്കാർ ,പിന്നാലെ സംഭവിച്ചത്..!  (5 hours ago)

നാല് ദിവസമായി ഫോണുകൾ സ്വിച്ച് ഓഫ്,വീട്ടില്‍ നിന്ന് പോയ പിക്കപ്പ് വാ=നിൽ പലതും ഒളിപ്പിച്ചു അച്ഛനെയും അമ്മയേയും തട്ടി..?  (5 hours ago)

ഇന്ത്യൻ ഭൂപടത്തെ തൊടുന്നോടാ? ഇത് ഇന്ത്യയുടെ മാപ്പ് അല്ല..! പൊട്ടിത്തെറിച്ച് പുലിക്കുട്ടി..! സെമിനാറിനിടെ സംഭവിച്ചത്..!"  (5 hours ago)

വെള്ളമാണെന്നു കരുതി ആസിഡ് കുടിച്ച യുവതി ഗുരുതരാവസ്ഥയില്‍  (5 hours ago)

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി  (5 hours ago)

'വിവേകിന് ഒരു ചുക്കുമറിയില്ല മേഡം കമലയും രവീന്ദ്രനും കൊടും വിഷം' ശിവശങ്കറിന് പിണറായിയോട് അഡിക്ഷൻ..! വീണയെ വലിച്ച് കീറി ദേ സ്വപ്ന വീണ്ടും  (5 hours ago)

എം.സി റോഡില്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകളും കാറും കൂടിയിടിച്ച് അപകടം  (5 hours ago)

യുവതിക്ക് മുന്നില്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയ ഫ്‌ലിപ്കാര്‍ട്ട് ജീവനക്കാരന്‍ അറസ്റ്റില്‍  (5 hours ago)

"സുകുമാരൻ നായരുടെ നെഞ്ചത്ത് ചവിട്ടി നട്ടെല്ലുള്ള നായന്മാർ ഡൽഹിയിൽ ഒന്നിച്ചു..! സുരേഷ് ഗോപി ഓങ്ങിവെച്ച ദിവസം..!"  (5 hours ago)

Malayali Vartha Recommends