Widgets Magazine
13
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബസിൽ നിന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ഇറക്കിവിട്ടു..ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു..


യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..


ആ അമ്മമനസ്സും ഒടുവിൽ ശാന്തമായി.. ആറു പതിറ്റാണ്ട് തന്റെ സ്വരം കൊണ്ട് സംഗീത ആസ്വാദകരെ വിസ്മയിപ്പിച്ച പ്രിയ ഗായികയ്ക്ക് രാജ്യം ഇന്ന് വിട നൽകും.. ഏക മകൻ മുരളി കൃഷ്ണയുടെ മരണശേഷം കടുത്ത വിഷമത്തിൽ കഴിഞ്ഞ ജീവിതം..


കേരളത്തിലെ സിപിഎം പിളര്‍പ്പിന്റെ വക്കില്‍.. കേരളത്തിലെ സിപിഎം കണ്ട ഏറ്റവും മോശം സംസ്ഥാന സെക്രട്ടറിയാണ് എംവി ഗോവിന്ദനെന്നുമാണ് വിമര്‍ശനം..


പിണറായിയുടെയും എം വി ഗോവിന്ദന്റെയും അന്തകരായി അദാനി ഗ്രൂപ്പ്..സി.പി.എമ്മിൽ പല വിഷയങ്ങളിലും അടുത്ത കാലത്തായി രൂപം കൊണ്ട ആഭ്യന്തര ഭിന്നതകളാണ് വിഴിഞ്ഞം വിവാദത്തിലൂടെ മറ നീക്കിയത്..

കർണാടകത്തിലെ കോൺഗ്രസ് വിജയത്തെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രശംസിച്ചതിന് പിന്നിൽ, മകൾ വീണാ വിജയൻ്റെ ബുദ്ധി.... പാർട്ടി സെക്രട്ടറി എം.വി.ഗോവിന്ദൻ വരെ കോൺഗ്രസ് വിജയത്തെ തള്ളി പറഞ്ഞപ്പോൾ, പിണറായി കോൺഗ്രസ് ഇന്ത്യയുടെ ആവേശമാണെന്നാണ് പറഞ്ഞു വച്ചത്....ജനവിരുദ്ധ നയങ്ങൾക്കെതിരെ രാജ്യത്ത് ഉയർന്നു വരുന്ന ജനവിധിയാണ്. കർണാടകയിലെ വിധിയെന്ന് മുഖ്യമന്ത്രി പിണറായി... പറഞ്ഞതിന് പിന്നിൽ എന്ത്..?

14 MAY 2023 01:56 PM IST
മലയാളി വാര്‍ത്ത

കർണാടകത്തിലെ കോൺഗ്രസ് വിജയത്തെ മുഖ്യമന്ത്രി പിണറായി വിജയൻ മുക്തകണ്ഠം പ്രശംസിച്ചതിന്  പിന്നിൽ മകൾ വീണാ വിജയൻ്റെ ബുദ്ധി. പാർട്ടി സെക്രട്ടറി എം.വി.ഗോവിന്ദൻ വരെ കോൺഗ്രസ് വിജയത്തെ തള്ളി പറഞ്ഞപ്പോൾ പിണറായി കോൺഗ്രസ് ഇന്ത്യയുടെ ആവേശമാണെന്നാണ് പറഞ്ഞു വച്ചത്.ജനവിരുദ്ധ നയങ്ങൾക്കെതിരെ രാജ്യത്ത് ഉയർന്നു വരുന്ന ജനവിധിയാണ് കർണാടകയിലെ വിധിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.കർണാടക തെരഞ്ഞെടുപ്പിൽ മോദി അര ഡസൻ റോഡ് ഷോ നടത്തി. ജയിച്ച കോൺഗ്രസും ചില പാഠങ്ങൾ പഠിക്കണം. പ്ലാവില കണ്ടാൽ അതിന്റെ പുറകെ പോകുന്ന ആട്ടിൻപറ്റങ്ങളെ പോലെ നേരത്തെ കോൺഗ്രസിനെ കണ്ടിട്ടുണ്ട്. നഷ്ടപ്പെട്ട ഭരണത്തോട് പൊരുത്തപ്പെടാൻ ബിജെപി ശ്രമിക്കില്ല. പരാജയപ്പെട്ടിട്ടും ഭരണത്തിലെത്താൻ നേരത്തെയും ബിജെപി ശ്രമിച്ചിട്ടുണ്ട്. അതിന് സഹായകരമായ നിലപാട് അവിടെ തെരഞ്ഞെടുക്കപ്പെട്ട എംഎൽഎമാർ നേരത്തേ സ്വീകരിച്ചിട്ടുണ്ട്. ആ ദുരനുഭവം ആവർത്തിക്കാതിരിക്കാനുള്ള ജാഗ്രത കോൺഗ്രസിന്റെ ഭാഗത്തുനിന്ന് ഉണ്ടാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

രാജ്യത്ത് വീണ്ടും ബിജെപി അധികാരത്തിൽ വരരുത് എന്ന വികാരം ശക്തമാണ്. ബിജെപിക്കെതിരെ അണിനിരത്താൻ ആകുന്നവരെ ഒന്നിച്ച് നിർത്തുക. കോൺഗ്രസ് കുറേക്കാലം ഒറ്റയ്ക്ക് രാജ്യം ഭരിച്ചതാണ്. ഇനി അതിനാകില്ലെന്ന് എല്ലാവർക്കും അറിയാം. ദക്ഷിണേന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ കോൺഗ്രസ് ഇതര രാഷ്ട്രീയ പാർട്ടികളാണ് അധികാരത്തിലുള്ളത്. ബിജെപിയെ അധികാരത്തിൽ നിന്ന് മാറ്റിനിർത്തുക എന്നതാവണം ലക്ഷ്യം. അതിനായിരിക്കണം കോൺഗ്രസും തയ്യാറാവേണ്ടത്. രാജ്യമാകെ ബിജെപിയുടെ പതനം ആഗ്രഹിക്കുന്നു. രാജ്യത്തിന്റെ രക്ഷയ്ക്കും ഭാവി സുരക്ഷാമാക്കുന്നതിനും അത് ആവശ്യമാണ്. അത് മുന്നിൽകണ്ട് ഓരോ സംസ്ഥാനങ്ങളിൽ നിന്നും ബിജെപി വിരുദ്ധ വോട്ടുകൾ ഏകീകരിക്കണം. അതിന് നല്ല ശ്രമങ്ങളാണ് നമ്മുടെ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നത്. അത്തരം ശ്രമങ്ങൾക്കെല്ലാം കൂടുതൽ ഊർജ്ജം പകരുന്ന ജനവിധിയാണ് കർണാടകയിലേത്. ഇത് രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് ശുഭകരമായ സൂചന നൽകുന്ന തെരഞ്ഞെടുപ്പാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഇങ്ങനെ പിണറായി കത്തികയറിയപ്പോൾ ഊറി ചിരിച്ചത് മകളാണ്. എം.വി.ഗോവിന്ദൻ വരെ അന്തം വിട്ടു. എന്നിട്ടും താൻ പറഞ്ഞതിൽ തന്നെ പാർട്ടി സെക്രട്ടറി   ഉറച്ചു നിന്നു. തൻ്റെ മനോവികാരത്തിന് പിന്നിൽ എന്താണെന്ന് തുറന്നു പറയാൻ പിണറായി തയ്യാറായില്ല. എന്നാൽ ക്ലിഫ്  ഹൗസിലുള്ളയാൾക്ക് എന്താണ് സംഭവിച്ചതെന്ന് അറിയാമായിരുന്നു.ഇത് ശരാശരി മലയാളികൾക്കൊക്കെ അറിയാവുന്ന കാര്യമാണ്.

 മുഖ്യമന്ത്രിയെ   ഭരിക്കുന്നത് മകളാണെന്ന കാര്യം എല്ലാവർക്കും അറിയാം. മുഖ്യമന്ത്രിയുടെ മകളുടെ ബിസിനസ് ബംഗളുരുവിലാണ് പ്രവർത്തിക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് തന്നെ അവർ ബംഗളുരുവിൽ പ്രവർത്തിക്കുന്നു. താമസിക്കുന്നു. അതവരുടെ ജോലിയാണ്. ബംഗളുരുവിൽ അവർ ഏതെങ്കിലും കമ്പനിയിലല്ല ജോലി ചെയ്യലല്ല. അവർ ഒരു കമ്പനി നടത്തുകയാണ്. ബംഗളുരുവിൽ കമ്പനി നടത്താൻ കർണാടക സർക്കാരിൻ്റെ പിന്തുണ വേണം. ഒഴിഞ്ഞ മുഖ്യമന്ത്രിയിൽ നിന്നും പിണറായിക്ക് അത് ലഭിച്ചിരുന്നു. പുതിയ സർക്കാർ മകൾക്കൊപ്പം നിന്നില്ലെങ്കിൽ അവരുടെ കാര്യം പ്രശ്നമാകും. അതു കൊണ്ടു തന്നെ  പുതിയ സർക്കാരിന് പിന്തുണ നിൽക്കാൻ മകൾ നിർദ്ദേശിച്ചു. പിണറായി അത് അക്ഷരംപ്രതി അനുസരിച്ചു.ഒപ്പം കേരളത്തിൽ രണ്ടാമൂഴം ലഭിച്ച പിണറായി വിജയന് ഇനി ഒരാഗ്രഹം  കൂടിയുണ്ട്. 2024 ൽ ഇന്ത്യൻ പ്രധാനമന്ത്രിയാവണം. കേരളത്തിൽ മരുമകൻ മുഖ്യമന്ത്രിയാവും. തള്ളാണെന്നും ഭോഷ്കാണെന്നും കരുതരുത്. ദേവ ഗൗഡ വരെ പ്രധാനമന്ത്രിയായ സ്ഥലമാണ് ഇന്ത്യ.

 

കഴിഞ്ഞ കുറെ നാളുകളായി അദ്ദേഹത്തിൻ്റെ മനസിലുള്ള ആഗ്രഹമാണിത്. പിണറായി കാബിനറ്റിലെ വിശ്വസ്തതനായ മന്ത്രി അബ്ദുറഹ്മാൻ  തുറന്നു പറഞ്ഞിട്ടുമുണ്ട്.രാജ്യത്ത് മൂന്നാം മുന്നണിക്ക് നേതൃത്വം നൽകാൻ കെൽപ്പുള്ളയാളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നാണ് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ പറഞ്ഞത്. മലപ്പുറം ജില്ലയിലെ അരീക്കോട് മുണ്ടമ്പ്രയിൽ സിപിഎം നിർമിച്ച് നൽകുന്ന വീടിന് തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നു മന്ത്രിയുടെ തളള്.'രാജ്യത്ത് മൂന്നാം മുന്നണിക്ക് നേതൃത്വം നൽകാൻ കെൽപ്പുള്ള നേതാവാണ് പിണറായി വിജയൻ. പിണറായി വിജയൻ നയിക്കുന്ന മൂന്നാം മുന്നണി രാജ്യത്ത് ഒരുപാടു കാര്യങ്ങൾ മുന്നോട്ടു വെക്കും. വരാൻ പോകുന്ന സിപിഎം പാർട്ടി കോൺഗ്രസിൽ ഇതുസംബസിച്ച രേഖകൾ അവതരിപ്പിക്കുമെന്ന് പിണറായി വിജയൻ തന്നെ പറഞ്ഞിട്ടുണ്ട്,' - എന്നും മന്ത്രി പറഞ്ഞു.സി പി എമ്മിൻെറ ദേശീയ നേതൃത്വത്തിൽ സീതാറാം യച്ചൂരിയുടെ പിടിവിട്ടിട്ട് കുറെ നാളുകളായി. രാജ്യത്ത് സി പി എമ്മിൻ്റെ തേരോട്ടം നിലയ്ക്കുന്നതിൻ്റെ ശബ്ദം കേട്ടു തുടങ്ങിയതോടെയാണ് യച്ചൂരി നിസഹായനായത്. കേരളത്തിൽ തുടർ ഭരണം കിട്ടിയതിൻ്റെ ക്രെഡിറ്റൽ ഒരു ശതമാനം പോലും യച്ചൂരിക്ക് കിട്ടിയതുമില്ല. പിണറായിയുടെ നേട്ടമായാണ് ഇത് പരക്കെ വ്യാഖ്യാനിക്കപ്പെട്ടത്. അത് സത്യവുമാണ്.അച്ചുതാനന്ദനെ പോലുള്ള നേതാക്കൾ ചിത്രത്തിൽ നിന്ന് അപ്രത്യക്ഷമായതോടെ പിണറായിയെ പ്രതിരോധിക്കാൻ ആളില്ലാതായി. അങ്ങനെ പിണറായി  സി പി എമ്മിൻ്റെ സർവ സൈന്യാധിപനായി. 

 

യച്ചൂരിയുടെ എം.പി. സ്ഥാനം തെറിപ്പിച്ചത് പോലും ദേശീയ തലത്തിൽ അദ്ദേഹത്തിൻ്റെ  മാറ്റ്  കുറയ്ക്കുന്നതിന് വേണ്ടിയാണ്. ഒരു പ്രാദേശിക നേതാവ് എന്നതിൽ നിന്ന് തനിക്ക് സി പി എമ്മിൻെറ അഖിലേന്ത്യാ നേതാവകണമെങ്കിൽ ഇതാണ് വഴിയെന്ന്  പിണറായി മനസിലാക്കി.മമതാ ബാനർജി കഴിഞ്ഞാൽ പറഞ്ഞാൽ പറഞ്ഞു പോലെ ചെയ്യുന്ന നേതാവാണ് പിണറായി വിജയൻ.  ഇത് രാജ്യം  തന്നെ സമ്മതിച്ചിട്ടുള്ള കാര്യമാണ്. കെ റയിൽ പദ്ധതി പ്രഖ്യാപിച്ചത് തന്നെ രാജ്യത്ത് തൻ്റെ യശസ് ഉയർത്തുന്നതിന് വേണ്ടിയാണ്. വൻകിട പദ്ധതികൾ നടപ്പിലാക്കുന്ന  മുഖ്യമന്ത്രി എന്ന പേര് നേടുകയായിരുന്നു പിണറായിയുടെ ലക്ഷ്യം. ഇത് മനസിലാക്കിയാണ് മോദി അദ്ദേഹത്തിൻെറ നീക്കം വെളിച്ചത്.ബിജെപിയുടെ പിന്തുണയാണ് പിണറായിയുടെ മറ്റൊരു നേട്ടം. രാജ്യത്ത്   കോൺഗ്രസിനെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന ബിജെപി പിണറായി കോൺഗ്രസിന് ഒരു മറുപടിയാണെന്ന് കരുതുന്നു. നിശ്ചയ ദാർഢ്യത്തിൻ്റെ ഉദാഹരണമായി പിണറായിയെ അവർ കരുതുന്നു.ഏതായാലും വരും ദിവസങ്ങൾ തൻെറതാണെന്ന് പിണറായി കരുതുന്നു. പ്രധാനമന്ത്രിയെങ്കിൽ പ്രധാനമന്ത്രി എന്ന മട്ടിലാണ് കാര്യങ്ങൾ നീങ്ങുന്നത്.  പണ്ട് കെ.മുരളീധരന്  സീറ്റ് നൽകുന്നത്  തീരുമാനമെടുക്കാൻ പോകുമ്പോൾ കെകരുണാകരൻ മൂത്രമൊഴിക്കാൻ പോയതു പോലെ   തന്നെ പ്രധാനമന്ത്രിയാക്കണമെന്ന് സഹമന്ത്രിയെ കൊണ്ട് പറയിച്ച  ശേഷം അന്ന് പിണറായി അമേരിക്കയിലേക്ക് പോയി.

 

 

എന്നാൽ ഉരുളക്ക് ഉപ്പേരി പോലെ യച്ചൂരിയുടെ മറുപടി വന്നു.പ്രധാനമന്ത്രി  പദത്തെക്കുറിച്ചോ മൂന്നാം മുന്നണിയെക്കുറിച്ചോ യാതൊരു ചർച്ചയും നിലവിൽ പാർട്ടിയിൽ നടക്കുന്നില്ലെന്ന്  അദ്ദേഹം  വ്യക്തമാക്കി. അത്തരം ചർച്ചകൾ അപക്വമാണെന്നും സിപിഎം കേന്ദ്രനേതാക്കൾ വിശദീകരിച്ചു. മൂന്നാം മുന്നണിയെ പിണറായി നയിക്കുമെന്ന മന്ത്രി വി.അബ്ദുറഹ്മാൻ്റെ പ്രസ്താവന ചർച്ചയായ പശ്ചാത്തലത്തിലാണ് കേന്ദ്രനേതൃത്വത്തിൻ്റെ വിശദീകരണം. ഇപ്പോൾ കേരളത്തിൽ മാത്രം ഭരണമുള്ള പാർട്ടി ഇത്തരം വിഷയങ്ങൾ എടുത്ത് ചർച്ച ചെയ്താൽ ജനം പരിഹസിക്കും. മൂന്ന് സസ്ഥാനങ്ങളിൽ ഭരണത്തിലുണ്ടായിരുന്ന കാലത്ത് പോലും സിപിഎം പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുത്തിട്ടില്ല. പാർട്ടി കോൺഗ്രസിനു മുന്നിൽ അത്തരമൊരു അജണ്ടയേയില്ലെന്ന് വ്യക്തമാക്കിയ നേതൃത്വം ഒരു മുന്നണിക്കും നേതൃത്വം നല്കാനില്ലെന്നും വ്യക്തമാക്കി.-ഇടത് സഹയാത്രികനായ അബ്ദു റഹ്മാന്  സിപിഎമ്മിൽ ഔദ്യോഗിക അംഗത്വം ലഭിച്ചത് അടുത്ത കാലത്താണ്.. പാർട്ടിയുടെ ഒരു ഘടകത്തിലും  അദ്ദേഹം പ്രവർത്തിക്കുന്നുമില്ല. എന്നിട്ടും ഇത്ര ഗൗരവമുള്ള വിഷയത്തിൽ വി.അബ്ദുറഹ്മാൻ അഭിപ്രായ പ്രകടനം നടത്തിയത് കൗതുകം സൃഷ്ടിക്കുന്നുണ്ട്.   മന്ത്രി അബ്ദുറഹ്മാൻ്റെ സ്വാതന്ത്ര്യവും ഇതുതന്നെയാണ്. സി പി എമ്മിെൻ്റെ ഒരു ഘടകത്തിലും അംഗമല്ലാത്ത അദ്ദേഹത്തിന് എന്തു വേണമെങ്കിലും പറയാം. അതിന് പിണറായിയുടെ അംഗീകാരം വേണമെന്നില്ല. പാർട്ടിയുടെ അംഗീകാരവും വേണ്ട. അബ്ദുറഹ്മാനെ കൊണ്ട് ഇങ്ങനെയൊരു അഭിപ്രായം പറയിച്ചതിൻെറ കാരണവും മറ്റൊന്നല്ല.

 ജോൺ ബ്രിട്ടാസിനാണ് സാധാരണ    ഇത്തരം ബുദ്ധികൾ ഉണരാറുള്ളത്. ബ്രിട്ടാണ് ഇപ്പോഴും പിണറായിയുടെ പി.ആർ.ബുദ്ധികേന്ദ്രം.അബ്ദുറഹ്മാൻ പറഞ്ഞത് വലിയ ചർച്ചയായി മാറി കഴിഞ്ഞു. അതിന് കേന്ദ്ര കമ്മിറ്റി തന്നെ മറുപടി പറഞ്ഞു. ഇതു മാത്രമാണ് പിണറായി കരുതിയത്. ഇങ്ങനെയൊരു പോംവഴി ആലോചിച്ചാലെന്തെന്ന ചിന്ത തീർച്ചയായും മലയാളികൾക്കിടയിലുണ്ടാവും.ആദ്യം ഇത്തരം ഒരു ചർച്ച തുടങ്ങി വച്ചത് ജോസ് കെ മാണിയാണ്. ഇടതുപക്ഷ ത്തിൻ്റെ നേതൃത്വത്തിൽ പ്രാദേശിക പാർട്ടികൾ ഇന്ത്യ ഭരിക്കുമെന്നാണ്  ജോസ് പറഞ്ഞത്.ഇതിൻെറ ചുവടുപിടിച്ചാണ് അബ്ദുറഹ്മാൻ്റെ പ്രസ്താവന പുറത്തുവന്നത്.യച്ചൂരിക്ക് പിണറായിയോട് തീർത്താൽ തീരാത്ത കലിപ്പുണ്ട്. എന്നാൽ യച്ചൂരി വിചാരിച്ചാൽ ഇന്ത്യയിൽ ഒന്നും നടക്കില്ല. അതാണ് ഇന്നത്തെ സാഹചര്യം.അതേസമയം  തെരഞ്ഞെടുപ്പിന്‍റെ വിജയലഹരി ആഘോഷിക്കുന്ന കോണ്‍ഗ്രസിന് കര്‍ണ്ണാടകത്തില്‍ അടുത്ത ഗ്രൂപ്പ് യുദ്ധത്തിeലക്ക് നീങ്ങുമെന്ന സൂചനകൾവന്നു കഴിഞ്ഞു. . മുഖ്യമന്ത്രിയാര് എന്ന ചോദ്യമാണ് കോണ്‍ഗ്രസിന് തലവേദനയാകുന്നത്.

 

കര്‍ണ്ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ. ശിവകുമാറിനെയോ അതോ മുന്‍ കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയോ, ആരെ മുഖ്യമന്ത്രി സ്ഥാനത്തേക്ക്  തെരഞ്ഞെടുക്കും എന്നതാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍റിന് തലവേദന നല്‍കുന്നത്.  ഈ പ്രശ്നം വോട്ടിംഗിനെ ബാധിക്കരുത് എന്ന് കരുതി തെരഞ്ഞെടുപ്പിന് മുന്‍പ് കോണ്‍ഗ്രസ് ആരെയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടിയിരുന്നില്ല. തെരഞ്ഞെടുപ്പില്‍ ശിവകുമാറും സിദ്ധരാമയ്യയും അവരവരുടെ നിയോജകമണ്ഡലങ്ങളില്‍ നിന്നും വിജയിച്ചിട്ടുണ്ട്. ഇതിനിടെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണം എന്ന രീതിയില്‍ അദ്ദേഹത്തന്‍റെ അനുയായികള്‍ സമൂഹമാധ്യമങ്ങളിലൂടെ തരംഗം ഉണ്ടാക്കാന്‍ ശ്രമിക്കുന്നുണ്ട്. തന്‍റെ അവസാനത്തെ തെരഞ്ഞെടുപ്പാണിതെന്നും അതിനാല്‍ തനിക്ക് ഒരവസരം കൂടി നല്‍കണമെന്നാണ് സിദ്ധരാമയ്യ ഉയര്‍ത്തുന്ന ആവശ്യം. മൂന്നാമതൊരാള്‍ കൂടി മുഖ്യമന്ത്രിക്കസേരയില്‍ കണ്ണുനട്ടിരിക്കുന്നുണ്ട്. അത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജി. പരമേശ്വര ആണ്. ഹൈക്കമാന്‍റിന്‍റെയും എംഎല്‍എമാരുടെയും തീരുമാനമാണ് ആകെ മുഖ്യമന്ത്രിയാക്കണമെന്നത് എന്നും സിദ്ധരാമയ്യ പറയുന്നു.പിണറായിയെ സംബന്ധിച്ചs ത്തോളം കിട്ടുന്നതെല്ലാം ബോണസാണ്. മകളുടെ കച്ചവടത്തിന് ഒരു കേടും  വരരുതെന്ന  ചിന്ത മാത്രമാണ് അദ്ദേഹത്തിനുള്ളത്. തൻ്റെ പരിമിതികളെ കുറിച്ചോ ദൗർബല്യങ്ങളെ കുറിച്ചോ പിണറായിക്ക് ഒരു ആശങ്കയുമില്ല.എങ്ങനെയും താൻ മുന്നോട്ടു പോകുമെന്ന വിശ്വാസമാണ് അദ്ദേഹത്തിനുള്ളത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജാനകിയമ്മയ്ക്ക് കണ്ണീരോടെ വിട  (2 hours ago)

ചേര്‍ത്തലയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു  (2 hours ago)

അന്ത്യകർമങ്ങൾ നിർവഹിച്ച് പേരക്കുട്ടി, സ്വരമാധുരിയുടെ മഞ്ഞണിപ്പൂനിലാവ് ഇനി ഓർമയിൽ, എസ്. ജാനകിക്ക് വിട  (4 hours ago)

അമേരിക്കയുമായുള്ള യുദ്ധത്തിൽ ഗൾഫ് മേഖലയെ ലക്ഷ്യം വയ്ക്കുന്നതിൽ ഇറാനെതിരെ പ്രതിഷേധം കടുപ്പിച്ച് ഒമാൻ  (4 hours ago)

കരഞ്ഞ് കലങ്ങി രാജകുടുബത്തിന്റെ ആ അറിയിപ്പ്..! 4 ദിവസം ദുഃഖാചരണം..! പൊട്ടിക്കരഞ്ഞ് പ്രവാസികൾ..!  (4 hours ago)

താൻ പോടോ അവിടുന്ന്.. താൻ കൈരളിയിൽ വരുംമുമ്പ് വർഗീയവാദി അല്ലായിരുന്നോ,കൈരളി റിപ്പോർട്ടറെ പൊട്ടിച്ച് സുധാകരൻ  (4 hours ago)

വിമാനത്തിന്റെ എന്‍ജിന്റെ ഇടിച്ച് ജനൽ തകർന്നു..! യാത്രക്കാരനെ പുറത്തേക്ക് വലിച്ചെടുത്തു...!!ഞെട്ടി വിറച്ച് യാത്രക്കാർ ,പിന്നാലെ സംഭവിച്ചത്..!  (5 hours ago)

നാല് ദിവസമായി ഫോണുകൾ സ്വിച്ച് ഓഫ്,വീട്ടില്‍ നിന്ന് പോയ പിക്കപ്പ് വാ=നിൽ പലതും ഒളിപ്പിച്ചു അച്ഛനെയും അമ്മയേയും തട്ടി..?  (5 hours ago)

ഇന്ത്യൻ ഭൂപടത്തെ തൊടുന്നോടാ? ഇത് ഇന്ത്യയുടെ മാപ്പ് അല്ല..! പൊട്ടിത്തെറിച്ച് പുലിക്കുട്ടി..! സെമിനാറിനിടെ സംഭവിച്ചത്..!"  (5 hours ago)

വെള്ളമാണെന്നു കരുതി ആസിഡ് കുടിച്ച യുവതി ഗുരുതരാവസ്ഥയില്‍  (5 hours ago)

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി  (5 hours ago)

'വിവേകിന് ഒരു ചുക്കുമറിയില്ല മേഡം കമലയും രവീന്ദ്രനും കൊടും വിഷം' ശിവശങ്കറിന് പിണറായിയോട് അഡിക്ഷൻ..! വീണയെ വലിച്ച് കീറി ദേ സ്വപ്ന വീണ്ടും  (5 hours ago)

എം.സി റോഡില്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകളും കാറും കൂടിയിടിച്ച് അപകടം  (5 hours ago)

യുവതിക്ക് മുന്നില്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയ ഫ്‌ലിപ്കാര്‍ട്ട് ജീവനക്കാരന്‍ അറസ്റ്റില്‍  (5 hours ago)

"സുകുമാരൻ നായരുടെ നെഞ്ചത്ത് ചവിട്ടി നട്ടെല്ലുള്ള നായന്മാർ ഡൽഹിയിൽ ഒന്നിച്ചു..! സുരേഷ് ഗോപി ഓങ്ങിവെച്ച ദിവസം..!"  (5 hours ago)

Malayali Vartha Recommends