Widgets Magazine
12
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബസിൽ നിന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ഇറക്കിവിട്ടു..ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു..


യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..


ആ അമ്മമനസ്സും ഒടുവിൽ ശാന്തമായി.. ആറു പതിറ്റാണ്ട് തന്റെ സ്വരം കൊണ്ട് സംഗീത ആസ്വാദകരെ വിസ്മയിപ്പിച്ച പ്രിയ ഗായികയ്ക്ക് രാജ്യം ഇന്ന് വിട നൽകും.. ഏക മകൻ മുരളി കൃഷ്ണയുടെ മരണശേഷം കടുത്ത വിഷമത്തിൽ കഴിഞ്ഞ ജീവിതം..


കേരളത്തിലെ സിപിഎം പിളര്‍പ്പിന്റെ വക്കില്‍.. കേരളത്തിലെ സിപിഎം കണ്ട ഏറ്റവും മോശം സംസ്ഥാന സെക്രട്ടറിയാണ് എംവി ഗോവിന്ദനെന്നുമാണ് വിമര്‍ശനം..


പിണറായിയുടെയും എം വി ഗോവിന്ദന്റെയും അന്തകരായി അദാനി ഗ്രൂപ്പ്..സി.പി.എമ്മിൽ പല വിഷയങ്ങളിലും അടുത്ത കാലത്തായി രൂപം കൊണ്ട ആഭ്യന്തര ഭിന്നതകളാണ് വിഴിഞ്ഞം വിവാദത്തിലൂടെ മറ നീക്കിയത്..

ഡോ.വന്ദനദാസും, ഡോ.ഷിബിനുമാണ് അന്നേ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്നത്. ആശുപത്രിയില്‍ ഇയ്യാളെ എത്തിക്കുമ്പോള്‍ ഡോക്ടര്‍മാരുടെ ഭാഗത്തു നിന്നോ, ആശുപത്രി ജീവനക്കാരുടെ ഭാഗത്തു നിന്നോ യാതൊരു പ്രകോപനവുമുണ്ടായിട്ടില്ല. എന്നിട്ടും ഇയ്യാള്‍ ആക്രമിക്കാന്‍ ലക്ഷ്യം വെച്ചിരുന്നു എന്നാണ് വ്യക്തമാകുന്നത്

14 MAY 2023 07:47 PM IST
മലയാളി വാര്‍ത്ത

കേരളത്തെ ഞെട്ടിച്ച് കൊലപാതക കേസിലെ ചുരുളുകള്‍ ഓരോന്നായി നിവര്‍ന്നു കൊണ്ടിരിക്കുകയാണ്. കൊട്ടാരക്കര ജില്ല ആശുപത്രിയിലെ ഹൗസ് സര്‍ജന്‍ ഡോ.വന്ദനദാസിനെ കുത്തികൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപ് നിര്‍ണ്ണായകമായ ചില വിവരങ്ങളാണ് ജയില്‍ സൂപ്രണ്ടിനോട് പങ്കു വെച്ചിരിക്കുന്നത്. ഡോ. വന്ദനയെയല്ല ലക്ഷ്യം വെച്ചതെന്നും, ഡ്യൂട്ടിയിലുണ്ടായിരുന്ന പുരുഷ ഡോക്ടറെ കൊല്ലുകയാണ് ലക്ഷ്യമെന്നുമാണ് ഇയ്യാള്‍ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന പ്രതി ലഹരിയുടെ ആലസ്യം വിട്ടുമാറിയപ്പോഴാണ ്‌സൂപ്രണ്ടിനോട് ഇത്തരം കാര്യങ്ങള്‍ പങ്കുവെച്ചത്. ലഹരി കിട്ടാത്തതിനാല്‍ ആദ്യദിനങ്ങളില്‍ ജയിലില്‍ കിടന്ന് അലമുറയിട്ട് വിളിച്ച സന്ദീപ് ഇപ്പോള്‍ ശാന്തനായി കൊണ്ടിരിക്കുകയാണ്.  ആശുപത്രിയിലുള്ളവര്‍ തന്നെ ഉപദ്രവിക്കുമെന്ന തോന്നലായിരുന്നു ആക്രമത്തിലേക്ക് നയിച്ചതെന്നും സന്ദീപ് പറഞ്ഞു.

ഡോ.വന്ദനദാസും, ഡോ.ഷിബിനുമാണ് അന്നേ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്നത്. ആശുപത്രിയില്‍ ഇയ്യാളെ എത്തിക്കുമ്പോള്‍ ഡോക്ടര്‍മാരുടെ ഭാഗത്തു നിന്നോ, ആശുപത്രി ജീവനക്കാരുടെ ഭാഗത്തു നിന്നോ യാതൊരു പ്രകോപനവുമുണ്ടായിട്ടില്ല. എന്നിട്ടും ഇയ്യാള്‍ ആക്രമിക്കാന്‍ ലക്ഷ്യം വെച്ചിരുന്നു എന്നാണ് വ്യക്തമാകുന്നത്. മുറിവില്‍ മരുന്നു വെച്ചു കെട്ടുന്ന സമയത്ത് തന്റെ മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി സ്‌കൂളിലെ പ്രഥാമാധ്യാപികയ്ക്ക് അയച്ചു കൊടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആ സമയം പുരുഷ ഡോക്ടര്‍ ആ ഭാഗത്തില്ലായിരുന്നു. എന്നിട്ടും സന്ദീപ് ഇപ്പോള്‍ പറയുന്നത് പുരുഷ ഡോക്ടറെ ആക്രമിക്കാനാണ് ലക്ഷ്യം വെച്ചതെന്നായിരുന്നു. ഡോ. വന്ദനദാസ് ഒറ്റയ്ക്ക് നില്‍ക്കുന്നത് കണ്ടപ്പോള്‍ ാൊടിച്ചെന്ന് കുത്തിയെന്നാണ് ഇയ്യാള്‍ പറയുന്നത്.

കഴിഞ്ഞ ബുധനാഴ്ചയാണ് പുലര്‍ച്ചെ അഞ്ചുമണിയോടെ കൊട്ടാരജില്ല ആശുപത്രിയില്‍ ജോലിക്കിടെ വനിതാ ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയത്. പൊലീസ് പരിശോനയ്ക്ക് എത്തിച്ച കൊല്ലം പൂയപ്പള്ളി സ്വദേശി സന്ദീപ് ഹൗസ് സര്‍ജന്‍സിയിലുണ്ടായിരുന്ന ഡോ. വന്ദനയേയും കൂടെയുണ്ടായിരുന്നവരേയും കുത്തുകയായിരുന്നു. കാലിലെ മുറിവ് ചികിത്സിക്കുന്നതിനിടെയാണ് ഇയാള്‍ അക്രമാസക്തനായത്. മുറിയിലുണ്ടായിരുന്ന കത്രിക ഉപയോഗിച്ച് കഴുത്തിലും നെഞ്ചിലും അടക്കം കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. പൊലീസുകാര്‍ ഉള്‍പ്പെടെ നാലുപേര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റു. ലഹരിക്ക് അടിമയായ സന്ദീപുമായി പുലര്‍ച്ചെ നാലുമണിക്കാണ് പൊലീസ് കൊട്ടാരക്കര് ആശുപത്രിയിലെത്തിയത്.

എന്നാല്‍  ഡോക്ടര്‍ വന്ദന കൊല്ലപ്പെടാന്‍ ഇടയായ  ആശുപത്രിയിലെ ആക്രമണത്തില്‍ പൊലീസിന് ഗുരുതരമായ വീഴ്ച്ച പറ്റിയെന്ന് ആര്‍.എം.ഒയുടെ റിപ്പോര്‍ട്ടും പുറത്തു വന്നിട്ടുണ്ട്. സന്ദീപിന്റെ ആക്രമണമുണ്ടായപ്പോള്‍ പോലീസുകാര്‍ ഓടിയൊളിച്ചു എന്നാണ് ആര്‍എംഒ റിപ്പോര്‍ട്ട് നല്കിയിരിക്കുന്നത്. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍മാരുള്‍പ്പെടെയുള്ള മറ്റു ജീവനക്കാരും സ്വന്തം കാര്യം നോക്കിയതെന്നും ആര്‍.എം.ഒ എസ്. അനില്‍ കുമാര്‍ കുറ്റപ്പെടുത്തി.

അതേസമയം പ്രതി സന്ദീപിന് മാനസിക ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് സ്ഥിരീകരണംവും ലഭിച്ചു. പേരൂര്‍ക്കട മാനസിക ആരോഗ്യകേന്ദ്രത്തിലെ ഡോക്ടര്‍ ജയിലിലെത്തി ഇയാളെ പരിശോധിച്ചു. ഇയ്യാള്‍്ക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് വരുത്തി തീര്‍ക്കനായി പല കോണുകളില്‍ നിന്നും ശ്രമമുണ്ടായിരുന്നു. സര്‍ക്കാര്‍ മുഖം രക്ഷിക്കാനായിരുന്നു ഇത്തരം നടപടികളിലേയ്ക്ക് കടന്നത്. മാനസികരോഗ വിദഗദ്ധന്റെ പരിശോധനയില്‍ ഇയ്യാള്‍ക്ക് യാതൊരു പ്രശ്‌നവുമില്ലെന്ന കണ്ടെത്തിയിട്ടുണ്ട്. ചെറുപ്രായത്തിലെ ലഹരിയ്ക്ക് അടിമപ്പെട്ട ഇയ്യാള്‍ ലഹരി കിട്ടാതയപ്പോഴാണ് ജയിലില്‍ മാനസിക രോഗികളെ പോലെ പെരുമാറിയതെന്നും കണ്ടെത്തിയിട്ടുണ്ട്. നല്ല സാമ്പത്തികമുള്ള കുടുംബത്തില്‍ പിറന്ന സന്ദീപിന് വളരെ ചെറുപ്പത്തില്‍ തന്നെ അധ്യാപകനായി ജോലിയും കിട്ടി. അമിതമായി പമം കയ്യില്‍ വന്നപ്പോള്‍ കൂട്ടുകൂടിയും ഒറ്റയ്ക്കും ഇയ്യാള്‍ മദ്യത്തില്‍ അഭയം തേടി. ഇതിനിടയില്‍ ഇയ്യാളുടെ അമിത മദ്യപാനവും ഉപദ്രവും സഹിക്കവയ്യാതെ ഭാര്യയും മക്കളും ഇയ്യാളെ ഉപേക്ഷിച്ചു പോവുകയായിരുന്നു.

ഡോക്ടര്‍ വന്ദന കൊലപാതകക്കേസിലെ പ്രതി സന്ദീപിനായി ക്രൈംബ്രാഞ്ച് സംഘം നാളെ കസ്റ്റഡി അപേക്ഷ നല്‍കുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം അന്വേഷണം ഏറ്റെടുത്ത ക്രൈം ബ്രാഞ്ച് സംഘം ലോക്കല്‍ പൊലീസ് ശേഖരിച്ച തെളിവുകള്‍ പരിശോധിക്കുകയാണ്. പ്രതി സന്ദീപ് എന്തിനാണ് ആശുപത്രിക്ക് അകത്ത് അക്രമം കാണിച്ചതെന്ന് ലോക്കല്‍ പൊലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്താനായിരുന്നില്ല.

പ്രതി സന്ദീപിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്യുക വഴി ഇക്കാര്യം കണ്ടെത്താനാകുമെന്നാണ് ക്രൈംബ്രാഞ്ച് സംഘത്തിന്റെ പ്രതീക്ഷ. കേസിന്റെ എഫ്‌ഐആറില്‍ ഗുരുതര വീഴ്ച റൂറല്‍ എസ്.പി ഇടപെട്ട് തിരുത്തിയിരുന്നു . അന്വേഷണത്തില്‍ ഇനി വീഴ്ചയുണ്ടാകരുതെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട് . കൊട്ടാരക്കര  ആശുപത്രിയിലുണ്ടായ ആക്രമണത്തെക്കുറിച്ച് ആരോഗ്യവകുപ്പിന്റെ അന്വേഷണവും പുരോഗമിക്കുകയാണ്. ക്രൈംബ്രാഞ്ച് അന്വേഷണത്തിനെതിരെയും വ്യാപക ആക്ഷേപങ്ങള്‍ ഉയര്‍ന്നു വരികയാണ്. ഐജി, ഡി ഐജി തലത്തിലോ അന്വേഷിക്കേണ്ട കേസ് ഡിവൈഎസ്പി തലത്തില്‍ അന്വേഷിക്കുന്നതിനെതിരെയാണ് ആക്ഷേപം ഉയര്‍ന്നിട്ടുള്ളത്. സര്‍ക്കാര്‍ വന്ദനദാസിന്റെ മരണത്തെ വിലകുറച്ചു കാണുന്നു എന്ന തരത്തില്‍ പല കോണുകളില്‍ നിന്നും ആക്ഷേപം ഉയരുന്നുണ്ട്.
.
ആക്രമണ സമയത്ത് കണ്ണില്‍ കണ്ടവരെയെല്ലാം ഇയ്യാള്‍ കുത്തുന്നതു കണ്ട് അവിടെയുണ്ടായിരുന്നവരെല്ലം മുറിയ്ക്കകത്ത് കയറി കതകടച്ചു. ഈ സമയത്താണ് ഡോക്ടേഴ്‌സ് റൂമിന് സമീപം ഒറ്റപ്പെട്ടുപോയ വന്ദനയെ ഇയ്യാള്‍ കുത്തിയത്. പുരുഷ ഡോക്ടറെ കുത്തുകയായിരുന്നു ലക്ഷ്യമെങ്കില്‍ വന്ദനയെ തുരുതുരാ കുത്തിയതെന്തിനെന്ന ചോദ്യം അവശേഷിക്കുന്നുണ്ട്. പുരുഷ ഡോക്ടറെ പിന്‍തുടരുകയോ അദ്ദേഹത്തെ അന്വേഷിച്ചെത്തി ആക്രമിക്കുകയോ ചെയ്തിട്ടില്ല. എന്നു മാത്രവുമല്ല വന്ദനയെ കുത്തി പരിക്കേല്‍പ്പിച്ച ശേഷം ഇയ്യാള്‍ കത്രിക കഴുകിയാണ് നിലത്തെറിഞ്ഞത്. സന്ദീപ് പറയുന്ന അതേ പുരുഷ ഡോക്ടറാണ് ഇയ്യാളെ തള്ളിമാറ്റി വന്ദനനെയെ പുറത്തെത്തിച്ചതും. സന്ദീപിന്റെ മൊഴി വിശ്വാസ യോഗ്യമല്ലായെന്ന വിവരമാണ് പുറത്തു വരുന്നത്.

ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുമെന്ന് പ്രതീക്ഷിക്കുന്നു. എന്തായാലും ഒരു കാര്യം ഉറപ്പിക്കാം ഇയ്യാള്‍ക്ക് ഡോ. വന്ദനദാസിനെ മുന്‍പരിചയമില്ലായിരുന്നു. ഡോക്ടറോടോ ആശുപത്രി ജീവനക്കാരോടോ ഇയ്യാള്‍ക്ക് നീരസം തോന്നാനുള്ള യാതൊരു സംഭവങ്ങളും അവിടെയുണ്ടായിട്ടില്ല. പിന്നെന്തിന് ഇയ്യാള്‍ ആ ഇരുപത്തി മൂന്നു കാരിയുടെ ജീവനെടുത്തു എന്ന ചോദ്യത്തിനാണ് വ്യക്തമായ ഉത്തരം കി്‌ട്ടേണ്ടത്. സന്ദീപിന്റെ കുടുംബ പശ്ചാത്തലവും ജീവിത രീതികളും പോലീസ് വിശദമായ പരിശോധനയ്ക്ക് വിധേയമാക്കി കൊണ്ടിരിക്കുകയാണ്. കൂടുതല്‍ പണമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ ഇയ്യാള്‍ പലവിധ ബിസിനസുകളും നടത്തിയിരുന്നു. മാണിക്യക്കല്ല് കച്ചവടം, പാറ ക്വാറി, വസ്തു ക്ച്ചവടം തുടങ്ങി പല മേഖലകളിലും ഇയ്യാള്‍ ധാരാളം പണം നഷ്ടപ്പെട്ടിരുന്നു. എന്നാലും കുടുംബത്തില്‍ മെച്ചപ്പെട്ട ആസ്തിയും ജോലിയില്‍ നിന്നുള്ള വരുമാനവുമുണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.

മാനസിക പ്രശ്‌നങ്ങളുണ്ടെന്നോ അതിന് ചികിത്സിച്ചതോ ആയിട്ടുള്ള യാതൊരു രേഖയും ഇയ്യാള്‍ക്കില്ല. മാനസിക പ്രശ്‌നങ്ങളുണ്ടെന്ന വരുത്തി തീര്‍ക്കാന്‍ റിമാന്‍ഡിലായ ആദ്യഘട്ടത്തില്‍ ശ്രമം നടത്തിയിരുന്നു. മജിസ്‌ട്രേറ്റ് നേരിട്ട് സംഭവ സ്ഥലത്തെത്തി മൊഴികള്‍ രേഖപ്പെടുത്തിയതും കേസില്‍ ഹൈക്കോടതിയുടെ പൊടുന്നനെയുള്ള ഇടപെടലും കാരണം കേസിന്റെ ഗതി തന്നെ മാറുമെന്ന ധാരണയിലാണ് മാനിസിക രേഗി പ്രയോഗം നടത്തി അഭിനയിച്ചു നോക്കിയത്. എന്നാല്‍ പരിശോധനയില്‍ അതെല്ലാം കളവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഡോ.ഷിബിനെ ആക്രമിക്കനായിരുന്നില്ല ഇയ്യാളുടെ ലക്ഷ്യമെന്ന് സംഭവത്തിന് സാക്ഷിയായവര്‍ പറയുന്നുണ്ട്. ഇയ്യാള്‍ ആരെകിട്ടിയാലും കൊല്ലാനുള്ള അവസ്ഥയിലാണ് കത്രികയുമായി നിന്നതെന്നാണ് അവര്‍ പറയുന്നത്. അതു മനസിലാക്കിയാണ് പോലീസുകാര്‍ പോലും ഓടിയത് . ഇയ്യാളെ കീഴ്‌പ്പെടുത്താനുള്ള ശ്രമത്തിന് ശ്ക്തി പോരായിരുന്നതുകൊണ്ടാണ് വന്ദനദാസിന്റെ ജീവന്‍ നഷ്ടമായത്.

ആശുപത്രി സംരക്ഷണ ബില്ലിന് ജീവന്‍ വെയ്ക്കന്‍ ഒരു യുവഡോക്ടറുടെ ജീവന്‍ നഷ്ടപ്പെടുത്തേണ്ടി വന്നുവെന്ന അപരാധത്തില്‍ നിന്നും പിണറായി സര്‍ക്കാരിന് ഊരിപ്പോകാനാകില്ല. സുരക്ഷ വേണമെന്ന ഡോക്ടര്‍മാരുടെ വര്‍ഷങ്ങളായുള്ള ആവശ്യത്തിനെതിരെ മുഖം തിരിച്ചവര്‍ ഇപ്പോള്‍ ഒരാഴ്ചയ്ക്കകമുള്ള പരിഹാരമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. എങ്കിലും ഏകമകളെ നഷ്ടപ്പെട്ട ആ മാതാപിതാക്കളെ ഓര്‍ത്തുള്ള കേരളത്തിന്റെ വിതുമ്പലിന് അറിതിയില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജാനകിയമ്മയ്ക്ക് കണ്ണീരോടെ വിട  (39 minutes ago)

ചേര്‍ത്തലയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു  (1 hour ago)

അന്ത്യകർമങ്ങൾ നിർവഹിച്ച് പേരക്കുട്ടി, സ്വരമാധുരിയുടെ മഞ്ഞണിപ്പൂനിലാവ് ഇനി ഓർമയിൽ, എസ്. ജാനകിക്ക് വിട  (2 hours ago)

അമേരിക്കയുമായുള്ള യുദ്ധത്തിൽ ഗൾഫ് മേഖലയെ ലക്ഷ്യം വയ്ക്കുന്നതിൽ ഇറാനെതിരെ പ്രതിഷേധം കടുപ്പിച്ച് ഒമാൻ  (3 hours ago)

കരഞ്ഞ് കലങ്ങി രാജകുടുബത്തിന്റെ ആ അറിയിപ്പ്..! 4 ദിവസം ദുഃഖാചരണം..! പൊട്ടിക്കരഞ്ഞ് പ്രവാസികൾ..!  (3 hours ago)

താൻ പോടോ അവിടുന്ന്.. താൻ കൈരളിയിൽ വരുംമുമ്പ് വർഗീയവാദി അല്ലായിരുന്നോ,കൈരളി റിപ്പോർട്ടറെ പൊട്ടിച്ച് സുധാകരൻ  (3 hours ago)

വിമാനത്തിന്റെ എന്‍ജിന്റെ ഇടിച്ച് ജനൽ തകർന്നു..! യാത്രക്കാരനെ പുറത്തേക്ക് വലിച്ചെടുത്തു...!!ഞെട്ടി വിറച്ച് യാത്രക്കാർ ,പിന്നാലെ സംഭവിച്ചത്..!  (3 hours ago)

നാല് ദിവസമായി ഫോണുകൾ സ്വിച്ച് ഓഫ്,വീട്ടില്‍ നിന്ന് പോയ പിക്കപ്പ് വാ=നിൽ പലതും ഒളിപ്പിച്ചു അച്ഛനെയും അമ്മയേയും തട്ടി..?  (3 hours ago)

ഇന്ത്യൻ ഭൂപടത്തെ തൊടുന്നോടാ? ഇത് ഇന്ത്യയുടെ മാപ്പ് അല്ല..! പൊട്ടിത്തെറിച്ച് പുലിക്കുട്ടി..! സെമിനാറിനിടെ സംഭവിച്ചത്..!"  (3 hours ago)

വെള്ളമാണെന്നു കരുതി ആസിഡ് കുടിച്ച യുവതി ഗുരുതരാവസ്ഥയില്‍  (3 hours ago)

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി  (3 hours ago)

'വിവേകിന് ഒരു ചുക്കുമറിയില്ല മേഡം കമലയും രവീന്ദ്രനും കൊടും വിഷം' ശിവശങ്കറിന് പിണറായിയോട് അഡിക്ഷൻ..! വീണയെ വലിച്ച് കീറി ദേ സ്വപ്ന വീണ്ടും  (3 hours ago)

എം.സി റോഡില്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകളും കാറും കൂടിയിടിച്ച് അപകടം  (3 hours ago)

യുവതിക്ക് മുന്നില്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയ ഫ്‌ലിപ്കാര്‍ട്ട് ജീവനക്കാരന്‍ അറസ്റ്റില്‍  (4 hours ago)

"സുകുമാരൻ നായരുടെ നെഞ്ചത്ത് ചവിട്ടി നട്ടെല്ലുള്ള നായന്മാർ ഡൽഹിയിൽ ഒന്നിച്ചു..! സുരേഷ് ഗോപി ഓങ്ങിവെച്ച ദിവസം..!"  (4 hours ago)

Malayali Vartha Recommends