Widgets Magazine
12
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബസിൽ നിന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ഇറക്കിവിട്ടു..ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു..


യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..


ആ അമ്മമനസ്സും ഒടുവിൽ ശാന്തമായി.. ആറു പതിറ്റാണ്ട് തന്റെ സ്വരം കൊണ്ട് സംഗീത ആസ്വാദകരെ വിസ്മയിപ്പിച്ച പ്രിയ ഗായികയ്ക്ക് രാജ്യം ഇന്ന് വിട നൽകും.. ഏക മകൻ മുരളി കൃഷ്ണയുടെ മരണശേഷം കടുത്ത വിഷമത്തിൽ കഴിഞ്ഞ ജീവിതം..


കേരളത്തിലെ സിപിഎം പിളര്‍പ്പിന്റെ വക്കില്‍.. കേരളത്തിലെ സിപിഎം കണ്ട ഏറ്റവും മോശം സംസ്ഥാന സെക്രട്ടറിയാണ് എംവി ഗോവിന്ദനെന്നുമാണ് വിമര്‍ശനം..


പിണറായിയുടെയും എം വി ഗോവിന്ദന്റെയും അന്തകരായി അദാനി ഗ്രൂപ്പ്..സി.പി.എമ്മിൽ പല വിഷയങ്ങളിലും അടുത്ത കാലത്തായി രൂപം കൊണ്ട ആഭ്യന്തര ഭിന്നതകളാണ് വിഴിഞ്ഞം വിവാദത്തിലൂടെ മറ നീക്കിയത്..

തമിഴ്മക്കളുടെ മനസില്‍ എം.കെ.സ്റ്റാലിനെ പ്രതിഷ്ഠിച്ച വിരുതനെ കൈവിട്ടു കളയാത്തതു കൊണ്ട കോണ്‍ഗ്രസിന് കര്‍ണ്ണാടകയില്‍ മാത്രമല്ല ദേശീയ തലത്തിലും കരുത്തു പകരുന്ന തിരഞ്ഞെടുപ്പ് വിജയമാണ് നല്കിയത്

14 MAY 2023 08:06 PM IST
മലയാളി വാര്‍ത്ത

നാല്പതുകാരനായ സുനില്‍ കനഗോലു അടുത്തിടെ വരെ അമിത് ഷായുടെയും മോദിയുടെയും എല്ലാമെല്ലാമായിരുന്നു. പ്രശാന്ത് കിഷോര്‍ എന്ന തിരഞ്ഞെടുപ്പ് നയതന്ത്രജ്ഞന്റൈ തോളോടു തോള്‍ ചേര്‍ന്നു നിന്നു കൊണ്ട് എത്രയോ വിജയങ്ങള്‍ ബിജെപിയ്ക്ക് നേടിക്കൊടുത്തിരിക്കുന്നു. അപ്പോഴെല്ലാം പ്രശ്‌സ്തന്‍ പ്രശാന്ത് കിഷോര്‍ ആയിരുന്നു. അദ്ദേഹം കോണ്‍ഗ്രസില്‍ വലിയ വിലപേശലുകള്‍ നടത്തിയെങ്കിലും കോണ്‍ഗ്രസ് അദ്ദേഹത്തെ തഴഞ്ഞു. ആ അവസരത്തിലാണ് അധികം പ്രശസ്തനല്ലാത്ത സുനില്‍ കനഗോലുവിനെ കോണ്‍ഗ്രസ് തങ്ങളുടെ പാളയത്തിലെത്തിക്കുന്നത്. തമിഴ്മക്കളുടെ മനസില്‍ എം.കെ.സ്റ്റാലിനെ പ്രതിഷ്ഠിച്ച വിരുതനെ കൈവിട്ടു കളയാത്തതു കൊണ്ട കോണ്‍ഗ്രസിന് കര്‍ണ്ണാടകയില്‍ മാത്രമല്ല ദേശീയ തലത്തിലും കരുത്തു പകരുന്ന തിരഞ്ഞെടുപ്പ് വിജയമാണ് നല്കിയത്.
കോണ്‍ഗ്രസിന്റെ പുതിയ 'പ്രശാന്ത് കിഷോര്‍' സുനില്‍ കനഗോലു കര്‍ണാടകയില്‍ മെനഞ്ഞ തന്ത്രങ്ങള്‍ ഫലിച്ചു എന്നു മാത്രമല്ല കോണ്‍ഗ്രസിന് പുതുജീവനുമാണ് നല്കിയിരിക്കുന്നത്. കനഗോലുവിന്റെ 5 വിജയതന്ത്രങ്ങള്‍ ഫലം കണ്ടിട്ടുണ്ട്
 മൈക്രോ കമ്യൂണിക്കേഷന്‍ മാനേജ്‌മെന്റ്ിലൂടെ ദേശീയ വിഷയങ്ങള്‍ ചര്‍ച്ചയാക്കാനുള്ള ബിജെപി ശ്രമം പൊളിച്ച് അഴിമതി, വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങള്‍ക്ക് ഊന്നല്‍ നല്‍കി. എല്ലാ വില്ലേജുകളിലും നിയോഗിക്കപ്പെട്ട പാര്‍ട്ടി ഫെസിലിറ്റേറ്റര്‍മാര്‍ ബൂത്ത് തല പ്രവര്‍ത്തനങ്ങള്‍ സജീവമെന്ന് ഉറപ്പുവരുത്തി. 8 മാസത്തിനിടെ 5 സര്‍വേകള്‍ നടത്തി കൂടുതല്‍ ശ്രദ്ധ കൊടുക്കേണ്ട 70 മണ്ഡലങ്ങള്‍ കണ്ടെത്തി. ഗൃഹലക്ഷ്മി, ഗൃഹജ്യോതി, അന്നഭാഗ്യ, യുവനിധി, ഉചിതപ്രയാണ എന്നീ 5 വാഗ്ദാനങ്ങള്‍ വിശദീകരിക്കുന്ന ഗാരന്റി കാര്‍ഡ് വീടുകളിലെത്തിച്ചു. ബിജെപിയുടെ കാര്‍പെറ്റ് ബോംബിങ് പ്രചാരണത്തിനു ബദലായി ചെറിയ കോര്‍ണര്‍ യോഗങ്ങള്‍ നടത്തി. രാഹുല്‍ ഗാന്ധി ഇത്തരം യോഗങ്ങളില്‍ വന്നിരുന്നു വോട്ടര്‍മാരോടു സംസാരിച്ചു.

 പ്രചാരണ സാമഗ്രികളില്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്കും രാഹുലിനും പകരം സിദ്ധരാമയ്യയുടെയും ഡി.കെ.ശിവകുമാറിന്റെയും പടങ്ങള്‍ക്കു പ്രാധാന്യം നല്‍കികൊണ്ടുള്ള ലോക്കല്‍ സ്ട്രാറ്റജി നടപ്പിലാക്കി.
ആദ്യ മന്ത്രിസഭാ യോഗത്തില്‍ നടപ്പാക്കുമെന്നു വാഗ്ദാനം ചെയ്ത 5 പദ്ധതികള്‍
ഗൃഹനാഥയ്ക്ക് പ്രതിമാസം 2000 രൂപ  വാഗ്ദാനം ചെയ്യുന്ന ഗൃഹലക്ഷമി,  തൊഴില്‍രഹിതരായ ബിരുദധാരികള്‍ക്ക് മാസം 3000 രൂപ, ഡിപ്ലോമക്കാര്‍ക്ക് 1500 രൂപ  ഒപ്പം പുതിയ തൊഴിലവസരങ്ങളും നല്കുന്ന യുവനിധി പദ്ധതി,
 ബിപിഎല്‍ കുടുംബങ്ങളിലെ അംഗങ്ങള്‍ക്ക് മാസം 10 കിലോ അരി സൗജന്യമായി ന്‌ല്കുന്ന അന്നഭാഗ്യ,  ഓരോ വീടിനും 200 യൂണിറ്റ് സൗജന്യ വൈദ്യുതി നല്കുന്ന ഗൃഹജ്യോതി  സംസ്ഥാനത്തെങ്ങും സഞ്ചരിക്കാന്‍ സ്ത്രീകള്‍ക്ക് സൗജന്യ ബസ് ടിക്കറ്റ് തുടങ്ങിയ പഞ്ച ഗ്യാരന്റി പദ്ധതികള്‍ കനഗോലു അവതരിപ്പി്ച്ചു എന്നു മാത്രമല്ല , ഓരോ വീട്ടിലും ഇത് എത്തിക്കുകയും ചെയ്തു.

2018 കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ കനഗോലു ബിജെപിക്കൊപ്പമായിരുന്നു പ്രവര്‍ത്തിച്ചത്.2024 ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കുള്ള ദൗത്യ സംഘത്തില്‍ കനഗോലുവിനെയും ഉള്‍പ്പെടുത്താന്‍ കഴിഞ്ഞ മേയില്‍ സോണിയ ഗാന്ധി നിര്‍ദേശം നല്‍കിയിയിരുന്നു. പി.ചിദംബരം, മുകുള്‍ വാസ്‌നിക്, ജയ്‌റാം രമേശ്, കെ.സി.വേണുഗോപാല്‍, അജയ് മാക്കന്‍, പ്രിയങ്ക ഗാന്ധി, രണ്‍ദീപ് സിങ് സുര്‍ജേവാല തുടങ്ങിയവരാണ് ദൗത്യസംഘത്തിലുള്ളത്.

 സമൂഹമാധ്യമങ്ങളില്‍നിന്നു വിട്ടുനില്‍ക്കുന്ന കനഗോലുവിന്റെ പ്രവര്‍ത്തനരീതിയും വ്യത്യസ്തമാണ്. തമിഴ്‌നാട്ടില്‍ എം.കെ. സ്റ്റാലിന്റെ ഇമേജ് ഉയര്‍ത്തുന്നതിനിടയാക്കിയ 'നമുക്കു നാമേ' ക്യാംപെയ്‌ന്റെ പിന്നിലെ ബുദ്ധികേന്ദ്രവും കനഗോലുവായിരുന്നു.2018 ഫെബ്രുവരി വരെ അമിത് ഷായ്‌ക്കൊപ്പമാണ് കനഗോലു പ്രവര്‍ത്തിച്ചത്. ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ ബിജെപിയെ ജയിപ്പിക്കാന്‍ കനഗോലുവിന്റെ 300 പേരടങ്ങുന്ന സംഘം പ്രവര്‍ത്തിച്ചു. 2019ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഡിഎംകെയ്‌ക്കൊപ്പം പ്രവര്‍ത്തിച്ചു. ആ തിരഞ്ഞെടുപ്പില്‍ മുപ്പത്തിയൊന്‍പതില്‍ മുപ്പത്തിയെട്ടു സീറ്റിലും യുപിഎ സഖ്യമാണ് തമിഴ്‌നാട്ടില്‍ വിജയിച്ചത്.

''കനഗോലുവിന് അദ്ദേഹത്തിന്റെ പരിമിതികള്‍ അറിയാം. അദ്ദേഹം തന്റെ കക്ഷികള്‍ക്കു വേണ്ടി അതിശയോക്തിപരമായ പ്രചാരണതന്ത്രങ്ങള്‍ ഒരുക്കാറില്ല. വിജയത്തില്‍ അവകാശവാദമുന്നയിക്കുകയുമില്ല'' - കനഗോലുവിന്റെ സംഘത്തിലെ ഒരംഗം പറഞ്ഞു.

പ്രസിദ്ധനല്ലാത്തതിനാലാണ് കനഗോലുവിനെ സമീപിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. കനഗോലുവിന്റേതെന്ന പേരില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചിത്രം പോലും അദ്ദേഹത്തിന്റെ സഹോദരന്റെയാണ്. കനഗോലു എപ്പോഴും പിന്നണിയില്‍ പ്രവര്‍ത്തിക്കുന്ന ആളാണ്. അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍ പാര്‍ട്ടിയുടെമേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.

കനഗോലുവിന്റെ അടുത്ത ദൗത്യങ്ങളിലൊന്ന് കേരളത്തിലാണ്. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പ്രത്യേക താല്‍പര്യമെടുത്താണ് അദ്ദേഹത്തെ കേരളത്തിലെത്തിക്കുന്നത്. തെലങ്കാന, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നിവിടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ചുമതല കഴിഞ്ഞാലുടന്‍ കേരളത്തില്‍ സുനില്‍ കനഗോലുവിന്റെ ടീം പ്രവര്‍ത്തനനിരതമാകും.

ഓരോ മണ്ഡലത്തിലും പ്രത്യേകം സര്‍വേ നടത്തിയാകും സ്ഥാനാര്‍ഥി നിര്‍ണയമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അന്തിമതീരുമാനമെടുക്കുക. നേതാക്കളുടെ സമൂഹമാധ്യമങ്ങളിലെ ഇടപെടല്‍ സജീവമാക്കുന്നതിനു ടൂള്‍ കിറ്റ് തയാറാക്കും. പ്രചാരണവിഷയങ്ങള്‍ പാര്‍ട്ടിയുടെ ഉന്നതാധികാര സമിതികള്‍ക്കൊപ്പം കൂടിയാലോചിച്ചു നിശ്ചയിക്കും. കര്‍ണാടകയില്‍ വിജയകരമായി നടപ്പിലാക്കിയ പേ സിഎം ക്യാംപെയ്ന്‍ മാതൃകയിലുള്ള നൂതന പ്രചാരണ തന്ത്രങ്ങളും കേരളത്തില്‍ ആവിഷ്‌കരിക്കും.

കര്‍ണാടക സ്വദേശിയായ സുനില്‍ കനഗോലു ബിജെപി, ഡിഎംകെ, അണ്ണാഡിഎംകെ, അകാലിദള്‍ തുടങ്ങിയ പാര്‍ട്ടികള്‍ക്കായി ഇതുവരെ 14 തിരഞ്ഞെടുപ്പുകള്‍ കൈകാര്യം ചെയ്തു. കഴിഞ്ഞവര്‍ഷമാണ് കോണ്‍ഗ്രസില്‍ അംഗത്വമെടുത്തത്. ഭാരത് ജോഡോ യാത്രയുടെ പിന്നണിയില്‍ സജീവമായിരുന്നു.വരും തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനെ തുണയ്ക്കാന്‍ കനഗോലു ഉണ്ടാകണമെന്ന് കോണ്‍ഗ്രസ് നേതൃത്വം ആഗ്രഹിക്കുന്നുണ്ട്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജാനകിയമ്മയ്ക്ക് കണ്ണീരോടെ വിട  (41 minutes ago)

ചേര്‍ത്തലയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു  (1 hour ago)

അന്ത്യകർമങ്ങൾ നിർവഹിച്ച് പേരക്കുട്ടി, സ്വരമാധുരിയുടെ മഞ്ഞണിപ്പൂനിലാവ് ഇനി ഓർമയിൽ, എസ്. ജാനകിക്ക് വിട  (2 hours ago)

അമേരിക്കയുമായുള്ള യുദ്ധത്തിൽ ഗൾഫ് മേഖലയെ ലക്ഷ്യം വയ്ക്കുന്നതിൽ ഇറാനെതിരെ പ്രതിഷേധം കടുപ്പിച്ച് ഒമാൻ  (3 hours ago)

കരഞ്ഞ് കലങ്ങി രാജകുടുബത്തിന്റെ ആ അറിയിപ്പ്..! 4 ദിവസം ദുഃഖാചരണം..! പൊട്ടിക്കരഞ്ഞ് പ്രവാസികൾ..!  (3 hours ago)

താൻ പോടോ അവിടുന്ന്.. താൻ കൈരളിയിൽ വരുംമുമ്പ് വർഗീയവാദി അല്ലായിരുന്നോ,കൈരളി റിപ്പോർട്ടറെ പൊട്ടിച്ച് സുധാകരൻ  (3 hours ago)

വിമാനത്തിന്റെ എന്‍ജിന്റെ ഇടിച്ച് ജനൽ തകർന്നു..! യാത്രക്കാരനെ പുറത്തേക്ക് വലിച്ചെടുത്തു...!!ഞെട്ടി വിറച്ച് യാത്രക്കാർ ,പിന്നാലെ സംഭവിച്ചത്..!  (3 hours ago)

നാല് ദിവസമായി ഫോണുകൾ സ്വിച്ച് ഓഫ്,വീട്ടില്‍ നിന്ന് പോയ പിക്കപ്പ് വാ=നിൽ പലതും ഒളിപ്പിച്ചു അച്ഛനെയും അമ്മയേയും തട്ടി..?  (3 hours ago)

ഇന്ത്യൻ ഭൂപടത്തെ തൊടുന്നോടാ? ഇത് ഇന്ത്യയുടെ മാപ്പ് അല്ല..! പൊട്ടിത്തെറിച്ച് പുലിക്കുട്ടി..! സെമിനാറിനിടെ സംഭവിച്ചത്..!"  (3 hours ago)

വെള്ളമാണെന്നു കരുതി ആസിഡ് കുടിച്ച യുവതി ഗുരുതരാവസ്ഥയില്‍  (3 hours ago)

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി  (3 hours ago)

'വിവേകിന് ഒരു ചുക്കുമറിയില്ല മേഡം കമലയും രവീന്ദ്രനും കൊടും വിഷം' ശിവശങ്കറിന് പിണറായിയോട് അഡിക്ഷൻ..! വീണയെ വലിച്ച് കീറി ദേ സ്വപ്ന വീണ്ടും  (3 hours ago)

എം.സി റോഡില്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകളും കാറും കൂടിയിടിച്ച് അപകടം  (3 hours ago)

യുവതിക്ക് മുന്നില്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയ ഫ്‌ലിപ്കാര്‍ട്ട് ജീവനക്കാരന്‍ അറസ്റ്റില്‍  (4 hours ago)

"സുകുമാരൻ നായരുടെ നെഞ്ചത്ത് ചവിട്ടി നട്ടെല്ലുള്ള നായന്മാർ ഡൽഹിയിൽ ഒന്നിച്ചു..! സുരേഷ് ഗോപി ഓങ്ങിവെച്ച ദിവസം..!"  (4 hours ago)

Malayali Vartha Recommends