Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

അപ്രതീക്ഷിത വേര്‍പാട്.... പണം വച്ച് ചീട്ടുകളിച്ച അന്യസംസ്ഥാന തൊഴിലാളികളെ പിടിക്കാനെത്തിയ എസ്.ഐയ്ക്ക് കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് വീണ് ദാരുണാന്ത്യം

15 MAY 2023 06:17 AM IST
മലയാളി വാര്‍ത്ത

അപ്രതീക്ഷിത വേര്‍പാട്.... പണം വച്ച് ചീട്ടുകളിച്ച അന്യസംസ്ഥാന തൊഴിലാളികളെ പിടിക്കാനെത്തിയ എസ്.ഐയ്ക്ക് കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് വീണ് ദാരുണാന്ത്യം.
പാലാ രാമപുരം പൊലീസ് സ്റ്റേഷനിലെ എസ്.ഐ പൊന്‍കുന്നം ഇരുപതാംമൈല്‍ വാഴേപ്പറമ്പില്‍ ജോബി ജോര്‍ജാണ് (52) ദാരുണമായി മരിച്ചത്. ശനിയാഴ്ച രാത്രി 11ന് രാമപുരം ബസ് സ്റ്റാന്‍ഡിന് സമീപത്തെ ആനത്താരയ്ക്കല്‍ ബില്‍ഡിംഗ്‌സിലായിരുന്നു സംഭവം നടന്നത്. ഇവിടെ ഇരുപതോളം അന്യസംസ്ഥാന തൊഴിലാളികള്‍ വാടകയ്ക്ക് താമസിക്കുന്നുണ്ട്.


മൂന്നാം നിലയില്‍ പണം വച്ച് ചീട്ടുകളിയും മദ്യപാനവുമുണ്ടെന്നും ശല്യം കാരണം ഉറങ്ങാനാകുന്നില്ലെന്നും കാണിച്ച് ഇവിടെ താമസിക്കുന്ന പുനീത് കുമാര്‍ ശനിയാഴ്ച രാത്രി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ടായിരുന്നു. ഈ സമയം എസ്.ഐ ജോബിയും സി.പി.ഒ വിനീത് രാജും നൈറ്റ് പട്രോളിംഗിന് ഇറങ്ങാന്‍ തുടങ്ങുകയായിരുന്നു.

തുടര്‍ന്ന് ജോബി വിനീതിനെയും കൂട്ടി ആനത്താരയ്ക്കല്‍ ബില്‍ഡിംഗിലെത്തി. പൊലീസിനെ കണ്ടതോടെ ചിതറിയോടിയ തൊഴിലാളികള്‍ മുറികളില്‍ കയറി വാതിലടച്ചു. പല തവണ ആവശ്യപ്പെട്ടിട്ടും തുറക്കാതിരുന്നതോടെ ജോബി ചവിട്ടിത്തുറക്കാനായി ശ്രമിച്ചപ്പോള്‍ ബാലന്‍സ് തെറ്റി പിന്നോട്ട് മറിഞ്ഞ് ചെറിയ പാരപ്പറ്റ് മാത്രമുള്ള മൂന്നാം നിലയില്‍ നിന്ന് വീഴുകയായിരുന്നു. താഴെയുള്ള രണ്ട് കൂര്‍ത്ത ഭിത്തികളില്‍ ദേഹമിടിച്ചാണ് താഴേക്ക് വീണത്.


ഗുരുതരമായി പരിക്കേറ്റ ജോബിയെ വിനീത് രാജ് എഴുന്നേല്‍പ്പിക്കാനായി ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. വിനീത് അറിയിച്ചതിനെ തുടര്‍ന്ന് രാമപുരം എസ്.എച്ച്.ഒയുടെ ചുമതലയുള്ള എസ്.ഐ വിഷ്ണുവും മറ്റൊരു പൊലീസുകാരന്‍ ലാലുവും കൂടിയെത്തി ജോബിയെ ജീപ്പില്‍ ആശുപത്രിയിലെത്തിച്ചു.

പാലാ ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് രാത്രി 12 മണിയോടെ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയിലും എത്തിച്ചെങ്കിലും ഇന്നലെ പുലര്‍ച്ചെ 1.50ന് മരിച്ചു. തലയ്ക്ക് പിന്നില്‍ മൂന്ന് സെന്റീ മീറ്റര്‍ ആഴത്തിലുള്ള മുറിവും നട്ടെല്ലിനും നെഞ്ചിലെ അസ്ഥികള്‍ക്കും പൊട്ടലുമുണ്ടായിരുന്നു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലാണ് ഭാര്യ: ബിന്ദു. ഒരു മകളുണ്ട്. സംസ്‌കാരം നാളെ രാവിലെ 11ന് പൊന്‍കുന്നം തിരുകുടുംബ ദേവാലയ സെമിത്തേരിയില്‍ നടക്കും.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാലു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ 65 വയസ്സുകാരന്‍ അറസ്റ്റില്‍  (2 hours ago)

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടെന്ന് ആരോപണം; ഫാള്‍ട്ടയില്‍ മേയ് 21ന് റീ പോളിങ്  (2 hours ago)

ഒരു ടാങ്കര്‍ കൂടി ഹോര്‍മൂസ് കടലിടുക്ക് കടന്ന് ഇന്ത്യയിലേക്ക്  (2 hours ago)

ക്രൂസ് ബോട്ട് അപകടത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്., ലൈഫ് ജാക്കറ്റ് നല്‍കിയത് മുങ്ങിത്തുടങ്ങുമ്പോള്‍  (2 hours ago)

ആലപ്പുഴയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നഴ്‌സ് മരിച്ചു  (2 hours ago)

ഡല്‍ഹിയിലെ വസതിയില്‍ ജഡ്ജി ജീവനൊടുക്കിയ നിലയില്‍  (3 hours ago)

ഛത്തീസ്ഗഡില്‍ കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്‌ഫോടനം  (3 hours ago)

പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നെന്ന യുഡിഎഫ് ആരോപണം തള്ളി ജില്ലാ കളക്ടര്‍  (4 hours ago)

വേളാങ്കണ്ണി പള്ളിക്കുള്ളില്‍ മുദ്രാവാക്യം വിളിച്ച് ടിവികെ പ്രവര്‍ത്തകര്‍; പള്ളിയിലെ ശുശ്രൂഷകള്‍ തടസ്സപ്പെട്ടു  (4 hours ago)

വോട്ടിങ് കേന്ദ്രത്തിലെ മെറ്റീരിയല്‍ റൂം തുറന്ന സംഭവത്തില്‍ കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്  (6 hours ago)

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ  (6 hours ago)

ഇടുക്കിയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത അരി വിതരണം ചെയ്ത സംഭവത്തില്‍ റേഷന്‍കടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (6 hours ago)

വിഐപി ഡ്യൂട്ടിക്ക് 5 ഡോക്ടര്‍മാരെങ്കിലും വേണം; താമസവും ഭക്ഷണവും ഒരുക്കണമെന്ന് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കണമെന്ന് കമ്മിഷന്‍  (6 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (6 hours ago)

വാല്‍പ്പാറ ബസ് അപകടത്തില്‍ മരിച്ച ഇന്‍ഷുറന്‍സ് ഇല്ലാത്ത 5 പേരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതം  (6 hours ago)

Malayali Vartha Recommends