അയല്‍വാസിയെ വീടുകയറി ആക്രമിക്കുകയും നെഞ്ചില്‍ കുത്തുകയും ചെയ്ത കേസിലെ പ്രതി അറസ്റ്റില്‍...

അയല്‍വാസിയെ വീടുകയറി ആക്രമിക്കുകയും നെഞ്ചില്‍ കുത്തുകയും ചെയ്ത കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. മണ്ണഞ്ചേരി പഞ്ചായത്ത് വാര്‍ഡ് 14 -ല്‍ പുളിമ്പറമ്പില്‍ ആര്‍. രാജേഷ് (45) നെയാണ് മണ്ണഞ്ചേരി പൊലീസ് പിടികൂടിയത്. കഴിഞ്ഞദിവസം രാത്രിയായിരുന്നു ആക്രമണം നടന്നത്.
നഷ്ടപ്പെട്ട ഫോണ്‍ അന്വേഷിച്ചെത്തിയവര്‍ക്ക് പ്രതിയുടെ വീട് കാണിച്ചു കൊടുത്തതിലുള്ള വൈരാഗ്യത്താലായിരുന്നു ആക്രമണം. അയല്‍വാസി ബാബു (56)വിനു നേരെ ആക്രമണം നടത്തുകയും കത്തി ഉപയോഗിച്ച് നെഞ്ചില്‍ കുത്തുകയുമായിരുന്നു.
അക്രമത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ മണ്ണഞ്ചേരി എസ്‌ഐ കെ. ആര്‍. ബിജുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതി റിമാന്‍ഡിലായി.
a
https://www.facebook.com/Malayalivartha
























