ശാസ്ത്രീയ പരിശോധനയ്ക്കായി ഡോ.വന്ദന കൊലക്കേസ് പ്രതി ജി.സന്ദീപിന്റെ മൊബൈല്‍ ഫോണ്‍ കോടതി മുഖേന ഇന്നു തിരുവനന്തപുരത്തെ ഫൊറന്‍സിക് സയന്റിഫിക് ലാബിലേക്ക് അയയ്ക്കും

ശാസ്ത്രീയ പരിശോധനയ്ക്കായി ഡോ.വന്ദന കൊലക്കേസ് പ്രതി ജി.സന്ദീപിന്റെ മൊബൈല്‍ ഫോണ്‍ കോടതി മുഖേന ഇന്നു തിരുവനന്തപുരത്തെ ഫൊറന്‍സിക് സയന്റിഫിക് ലാബിലേക്ക് അയയ്ക്കും. കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ കണ്ടെത്തുന്നതിനാണ് നടപടി.
സ്വന്തം ചികിത്സാ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി സന്ദീപ് സ്‌കൂള്‍ അധ്യാപകരുടെ വാട്‌സാപ് ഗ്രൂപ്പുകളിലേക്ക് അയച്ചു നല്‍കി. ജില്ലാ ക്രൈംബ്രാഞ്ച് സംഘം സൈബര്‍ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് 3 ഗ്രൂപ്പുകളില്‍ ദൃശ്യങ്ങള്‍ കണ്ടെത്തിയത്.
കേസ് അന്വേഷണത്തിന്റെ ഭാഗമായി ഇന്നലെയും തെളിവെടുപ്പു തുടര്‍ന്നു. സന്ദീപിന്റെ ബന്ധുക്കളുടെയും പരിസരവാസികളുടെയും മൊഴികളാണ് രേഖപ്പെടുത്തിയത്. മദ്യലഹരിയില്‍ വാഹനം ഓടിച്ചതിന് പൂയപ്പള്ളി പൊലീസ് സ്റ്റേഷനില്‍ നേരത്തേ സന്ദീപിന് എതിരെ കേസുള്ളതായും ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കണ്ടെത്തി.
"
കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ച വൈദ്യ പരിശോധനയ്ക്ക് സന്ദീപ് കത്രിക കൈവശപ്പെടുത്തി ഡോ.വന്ദനയെ കുത്തിക്കൊല്ലുകയും പൊലീസുകാര്‍ ഉള്‍പ്പെടെ കുത്തി പരുക്കേല്‍പ്പിക്കുകയും ചെയ്തതായാണ് കേസ്. 10ന് പുലര്‍ച്ചെ 4.30നാണ് സംഭവം നടന്നത്.
കേസില്‍ റിമാന്‍ഡിലായ സന്ദീപിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ ക്രൈംബ്രാഞ്ച് സംഘം ഇന്ന് അപേക്ഷ നല്‍കും. ഡിവൈഎസ്പി എം.എം.ജോസിന്റെ സംഘത്തിലാണ് അന്വേഷണം നടക്കുന്നത്.
" f
https://www.facebook.com/Malayalivartha
























