വാക്കുതര്‍ക്കം കയ്യാങ്കളിയായി..... മരുസാഗര്‍ എക്സ്പ്രസില്‍ യാത്രക്കാരന് കുത്തേറ്റു.... പരപ്പനങ്ങാടി സ്വദേശി ദേവദാസിനാണ് കുത്തേറ്റത്, രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ ആര്‍.പി.എഫ് പിടികൂടി

വാക്കുതര്‍ക്കം കയ്യാങ്കളിയായി..... മരുസാഗര്‍ എക്സ്പ്രസില്‍ യാത്രക്കാരന് കുത്തേറ്റു.... പരപ്പനങ്ങാടി സ്വദേശി ദേവദാസിനാണ് കുത്തേറ്റത്, രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ ആര്‍.പി.എഫ് പിടികൂടി.
ട്രെയിന്‍ ഷൊര്‍ണൂര്‍ എത്തിയ സമയത്തായിരുന്നു സംഭവം. ദേവദാസിന്റെ കണ്ണിന് സമീപമാണ് കുപ്പി കൊണ്ട് സഹയാത്രികനായ ഗുരുവായൂര്‍ സ്വദേശി അസീസ് കുത്തിയത്.വാക്ക്തര്‍ക്കത്തെ തുടര്‍ന്നാണ് അസീസ് ആക്രമിച്ചതെന്നാണ് വിവരം. സംഭവശേഷം രക്ഷപ്പെടാനായി ശ്രമിച്ച ഇയാളെ ആര്‍.പി.എഫ് പിടികൂടുകയായിരുന്നു. ഇയാള്‍ക്കെതിരെ കേസെടുത്തു.
ഷൊര്‍ണൂരില്‍ ട്രെയിന്‍ പിടിച്ചിട്ട സമയം ട്രാക്കിലേക്ക് ഇറങ്ങിയ അസീസ് സമീപത്തായി കിടന്ന കുപ്പി പൊട്ടിച്ച് ട്രെയിനില്‍ കയറി ദേവദാസിനെ കുത്തുകയായിരുന്നു.
അതേസമയം ദേവന്റെ പരിക്ക് ഗുരുതരമല്ല. ഇദ്ദേഹത്തെ ആദ്യം ഷൊര്‍ണൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. അക്രമിയുടെ കൈയ്ക്കും സംഭവത്തില്‍ പരിക്കേറ്റിട്ടുണ്ട്. സീറ്റിനെച്ചൊല്ലിയുള്ള വാക്ക്തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്.
"
https://www.facebook.com/Malayalivartha
























