Widgets Magazine
12
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബസിൽ നിന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ഇറക്കിവിട്ടു..ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു..


യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..


ആ അമ്മമനസ്സും ഒടുവിൽ ശാന്തമായി.. ആറു പതിറ്റാണ്ട് തന്റെ സ്വരം കൊണ്ട് സംഗീത ആസ്വാദകരെ വിസ്മയിപ്പിച്ച പ്രിയ ഗായികയ്ക്ക് രാജ്യം ഇന്ന് വിട നൽകും.. ഏക മകൻ മുരളി കൃഷ്ണയുടെ മരണശേഷം കടുത്ത വിഷമത്തിൽ കഴിഞ്ഞ ജീവിതം..


കേരളത്തിലെ സിപിഎം പിളര്‍പ്പിന്റെ വക്കില്‍.. കേരളത്തിലെ സിപിഎം കണ്ട ഏറ്റവും മോശം സംസ്ഥാന സെക്രട്ടറിയാണ് എംവി ഗോവിന്ദനെന്നുമാണ് വിമര്‍ശനം..


പിണറായിയുടെയും എം വി ഗോവിന്ദന്റെയും അന്തകരായി അദാനി ഗ്രൂപ്പ്..സി.പി.എമ്മിൽ പല വിഷയങ്ങളിലും അടുത്ത കാലത്തായി രൂപം കൊണ്ട ആഭ്യന്തര ഭിന്നതകളാണ് വിഴിഞ്ഞം വിവാദത്തിലൂടെ മറ നീക്കിയത്..

കൊണ്ട് പോകുന്നെങ്കിൽ, കൊണ്ട് പോ... അവള്‍ക്ക് ശരിക്കും ഞാന്‍ കൊടുത്തിട്ടുണ്ട്:- മകളെ കാണാൻ ഓടിയെത്തിയ മാതാപിതാക്കൾ കണ്ടത് മുറിയിൽ വീണു കിടക്കുന്ന നിലയിൽ: ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയത് കുട്ടിയുടെ കുടുംബം: ഒപ്പം ചെല്ലാൻ പോലും കൂട്ടാക്കാതെ അധികൃതർ...

15 MAY 2023 11:27 AM IST
മലയാളി വാര്‍ത്ത

17കാരിയെ ബാലരാമപുരത്തെ മതപഠനശാലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ അടിമുടി ദുരൂഹത. ശനിയാഴ്ച രാത്രിയാണ് ബീമാപ്പള്ളി സ്വദേശിനിയായ അസ്മിയ മോൾ മരിച്ചത്. കുട്ടിയ്ക്ക് സുഖമില്ല എന്ന് പറഞ്ഞപ്പോഴാണ് ബാലരാമപുരത്തെ മതപഠനകേന്ദ്രത്തില്‍ മാതാവ് ശനിയാഴ്ച എത്തിയത്. ആദ്യം കുട്ടിയെ കാണാന്‍ മാതാവിന് അനുമതി ലഭിച്ചില്ല. പിന്നെ അധികൃതരെ വിളിച്ച് സംസാരിച്ചപ്പോഴാണ് പെണ്‍കുട്ടിയെ കാണാന്‍ അനുവദിച്ചത്. അപ്പോള്‍ മകള്‍ മുറിയില്‍ വീണു കിടക്കുന്ന നിലയിലായിരുന്നുവെന്നാണ് മാതാവ് ബന്ധുക്കളോട് പറഞ്ഞത്.

ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല. തൂങ്ങിമരിച്ചതാണ് എന്നാണ് സ്ഥാപന അധികൃതര്‍ പെണ്‍കുട്ടിയുടെ മതാപിതാക്കളോട് പറഞ്ഞത്. കുട്ടിയെ മാതാവും ഒപ്പമുണ്ടായിരുന്ന ഓട്ടോ ഡ്രൈവറും ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. പക്ഷെ അപ്പോഴേക്കും പെണ്‍കുട്ടി മരിച്ചിരുന്നു. തുടർന്ന് മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

അസ്മിയയുടെ മരണത്തില്‍ സംശയമുണ്ട്-അസ്മിയയുടെ വീടിരിക്കുന്ന ബീമാപള്ളി ഈസ്റ്റ് വാര്‍ഡ്‌ കൗൺസിലർ പറയുന്നു. ഒരു വര്‍ഷമായി അസ്മിയ ബാലരാമപുരത്തെ മതപഠനകേന്ദ്രത്തില്‍ പഠിക്കുന്നുണ്ട്. വെള്ളിയാഴ്ചയാണ് മാതാപിതാക്കള്‍ക്ക് മകളെ കാണാന്‍ അവസരം. ഇക്കുറി വെള്ളിയാഴ്ച മകളില്‍ നിന്നും വിളി വന്നില്ല. ശനിയാഴ്ച മാതാവിനെ വിളിച്ച് അസ്മിയ അവിടെ പീഡമാണെന്നും തന്നെ കൂട്ടിക്കൊണ്ടു പോകണം എന്നും പറഞ്ഞു. ഇതോടെയാണ് മാതാവും ഓട്ടോ ഡ്രൈവറും കൂടി അവിടെ എത്തുന്നത്.

വൈകീട്ട് അഞ്ചു മണിയോടെ എത്തിയിട്ടും കുട്ടിയെ കാണാന്‍ മാതാവിന് അനുമതി ലഭിച്ചില്ല. മതപഠനകേന്ദ്രത്തിലെ അധികൃതരുമായി മാതാവ് ഫോണിലാണ് സംസാരിച്ചത്. നിങ്ങളുടെ മകള്‍ക്ക് അനുസരണയില്ല. വലിയ സംസാരമാണ്. അവള്‍ക്ക് ശരിക്കും ഞാന്‍ കൊടുത്തിട്ടുണ്ട്. നിങ്ങള്‍ കൊണ്ടുപോണെങ്കില്‍ കൊണ്ട് പൊയ്ക്കോള്ളൂ എന്നാണ് അധികൃതര്‍ പറഞ്ഞത്. കുറെക്കഴിഞ്ഞു അവര്‍ വന്നു നിങ്ങളുടെ മകള്‍ക്ക് സുഖമില്ല എന്ന് പറഞ്ഞു.

വിളിച്ച് ചെന്നപ്പോള്‍ അസ്മിയ തറയില്‍ കിടക്കുകയായിരുന്നു. മകള്‍ തൂങ്ങി എന്നാണ് അവര്‍ പറഞ്ഞത്. അസ്മിയയുടെ മരണത്തില്‍ ഞങ്ങള്‍ക്ക് സംശയമുണ്ട്‌. അസ്മിയയെ അവര്‍ ആശുപത്രിയില്‍ എത്തിച്ചില്ല. ആശുപത്രിയിലേക്ക് ആരും കൂടെ വരുകയും ചെയ്തില്ല. അമ്മയും ഓട്ടോ ഡ്രൈവറും കൂടിയാണ് അസ്മിയയെ ആശുപത്രിയില്‍ എത്തിച്ചത്. പക്ഷെ അപ്പോഴേക്കും മരിച്ചിരുന്നു. പിന്നെ ബന്ധുക്കള്‍ വന്നു. ഞങ്ങള്‍ പോലീസില്‍ പരാതിപ്പെട്ടു. മരണം സംശയാസ്പദമാണ്-സുധീര്‍ പറയുന്നു.

സംഭവത്തിൽ അസ്മിയക്ക് നീതി തേടി സൈബറിടങ്ങളിൽ ഹാഷ്ടാഗും ഉയർന്നിട്ടുണ്ട്. ബാലരാമപുരത്തെ മതപഠന കേന്ദ്രത്തിനെതിരെയാണ് ആരോപണം ശക്തമാകുന്നത്.ബാലരാമപുരത്തെ അൽ അമൻ എന്ന മതപഠനശാലയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു വർഷമായി ഈ സ്ഥാപനത്തിൽ താമസിച്ച് പഠിക്കുകയായിരുന്നു അസ്മിയ. വെള്ളിയാഴ്ചതോറും വീട്ടിൽ വിളിക്കുന്നതാണ് അസ്മിയയുടെ പതിവ്. എന്നാൽ കഴിഞ്ഞ വെള്ളിയാഴ്ച വീട്ടിലേക്ക് അസ്മിയയുടെ വിളി എത്തിയില്ല. ഇതോടെ അസ്മിയുടെ ഉമ്മ സ്ഥാപനത്തിലേക്ക് വിളിച്ചു. തിരിച്ചുവിളിച്ച അസ്മിയ തന്നെ കൂട്ടിക്കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടതായാണ് ബന്ധുക്കൾ പറയുന്നത്.

 

തനിക്ക് ഇവിടെ നിൽക്കാൻ കഴിയില്ലെന്ന് പറഞ്ഞ് പെൺകുട്ടി വീട്ടുകാരോട് കൂട്ടിക്കൊണ്ടുപോകാൻ ആവശ്യപ്പെടുകയായിരുന്നു. സ്ഥാപനത്തിലെ ഉസ്ദാതും ടീച്ചറും വഴക്കുപറഞ്ഞെന്നാണ് കുട്ടി പരാതിപ്പെട്ടതെന്നും ബന്ധുക്കൾ പറയുന്നു. ഒന്നരമണിക്കൂർ കഴിഞ്ഞ് ഉമ്മ സ്ഥാപനത്തിലേക്ക് എത്തിയപ്പോളാണ് അസ്മിയ മരിച്ചതായി അറിയുന്നത്. ഇവിടുത്തെ അടുക്കളയുടെ ഭാഗത്തോടത്തായിരുന്നു അസ്മീയയെ കണ്ടെത്തിയതെന്ന് ബന്ധു ഇസ്മായേൽ വ്യക്തമാക്കി.

അസ്മീയ ആത്മഹത്യ ചെയ്യില്ലെന്നാണ് ബന്ധുക്കൾ ഉറപ്പിച്ച് പറയുന്നത്. ബന്ധുക്കളുടെ പരാതിയിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് ബാലരാമപുരം പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ഫോറൻസിക് പരിശോധനയ്ക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടവും നടത്തി. അസ്മിയയുടെ മരണത്തിന്റെ കാരണമെന്തെന്ന് പൊലീസ് കണ്ടെത്തുമെന്ന പ്രതീക്ഷയിലാണ് വീട്ടുകാർ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജാനകിയമ്മയ്ക്ക് കണ്ണീരോടെ വിട  (40 minutes ago)

ചേര്‍ത്തലയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു  (1 hour ago)

അന്ത്യകർമങ്ങൾ നിർവഹിച്ച് പേരക്കുട്ടി, സ്വരമാധുരിയുടെ മഞ്ഞണിപ്പൂനിലാവ് ഇനി ഓർമയിൽ, എസ്. ജാനകിക്ക് വിട  (2 hours ago)

അമേരിക്കയുമായുള്ള യുദ്ധത്തിൽ ഗൾഫ് മേഖലയെ ലക്ഷ്യം വയ്ക്കുന്നതിൽ ഇറാനെതിരെ പ്രതിഷേധം കടുപ്പിച്ച് ഒമാൻ  (3 hours ago)

കരഞ്ഞ് കലങ്ങി രാജകുടുബത്തിന്റെ ആ അറിയിപ്പ്..! 4 ദിവസം ദുഃഖാചരണം..! പൊട്ടിക്കരഞ്ഞ് പ്രവാസികൾ..!  (3 hours ago)

താൻ പോടോ അവിടുന്ന്.. താൻ കൈരളിയിൽ വരുംമുമ്പ് വർഗീയവാദി അല്ലായിരുന്നോ,കൈരളി റിപ്പോർട്ടറെ പൊട്ടിച്ച് സുധാകരൻ  (3 hours ago)

വിമാനത്തിന്റെ എന്‍ജിന്റെ ഇടിച്ച് ജനൽ തകർന്നു..! യാത്രക്കാരനെ പുറത്തേക്ക് വലിച്ചെടുത്തു...!!ഞെട്ടി വിറച്ച് യാത്രക്കാർ ,പിന്നാലെ സംഭവിച്ചത്..!  (3 hours ago)

നാല് ദിവസമായി ഫോണുകൾ സ്വിച്ച് ഓഫ്,വീട്ടില്‍ നിന്ന് പോയ പിക്കപ്പ് വാ=നിൽ പലതും ഒളിപ്പിച്ചു അച്ഛനെയും അമ്മയേയും തട്ടി..?  (3 hours ago)

ഇന്ത്യൻ ഭൂപടത്തെ തൊടുന്നോടാ? ഇത് ഇന്ത്യയുടെ മാപ്പ് അല്ല..! പൊട്ടിത്തെറിച്ച് പുലിക്കുട്ടി..! സെമിനാറിനിടെ സംഭവിച്ചത്..!"  (3 hours ago)

വെള്ളമാണെന്നു കരുതി ആസിഡ് കുടിച്ച യുവതി ഗുരുതരാവസ്ഥയില്‍  (3 hours ago)

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി  (3 hours ago)

'വിവേകിന് ഒരു ചുക്കുമറിയില്ല മേഡം കമലയും രവീന്ദ്രനും കൊടും വിഷം' ശിവശങ്കറിന് പിണറായിയോട് അഡിക്ഷൻ..! വീണയെ വലിച്ച് കീറി ദേ സ്വപ്ന വീണ്ടും  (3 hours ago)

എം.സി റോഡില്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകളും കാറും കൂടിയിടിച്ച് അപകടം  (3 hours ago)

യുവതിക്ക് മുന്നില്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയ ഫ്‌ലിപ്കാര്‍ട്ട് ജീവനക്കാരന്‍ അറസ്റ്റില്‍  (4 hours ago)

"സുകുമാരൻ നായരുടെ നെഞ്ചത്ത് ചവിട്ടി നട്ടെല്ലുള്ള നായന്മാർ ഡൽഹിയിൽ ഒന്നിച്ചു..! സുരേഷ് ഗോപി ഓങ്ങിവെച്ച ദിവസം..!"  (4 hours ago)

Malayali Vartha Recommends