കുടുംബശ്രീയുടെ രജത ജൂബിലി ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം....

കുടുംബശ്രീയുടെ രജത ജൂബിലി ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം.... ദാരിദ്രനിര്‍മാര്‍ജനം ലക്ഷ്യമിട്ടാണ് 1998 മേയ് 17ന് കുടുംബശ്രീ രൂപം നല്‍കിയത്.
കുടുംബശ്രീ ദിനത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ബുധനാഴ്ച വൈകീട്ട് മൂന്നിന് പുത്തരിക്കണ്ടം മൈതാനിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.തദ്ദേശമന്ത്രി എം.ബി. രാജേഷ് അധ്യക്ഷത വഹിക്കും.
ആഘോഷ പരിപാടികളുടെ ഭാഗമായി 15, 16 തിയതികളില്‍ അന്തര്‍ദേശീയ വ്യക്തിത്വങ്ങള്‍ പങ്കെടുക്കുന്ന വിഷയാവതരണങ്ങളും സംവാദങ്ങളും ഉള്‍ക്കൊള്ളുന്ന പാനല്‍ ചര്‍ച്ചകളും നടക്കും.
മാഗ്‌സസെ പുരസ്‌കാര ജേതാവ് അരുണാ റോയ്, പദ്മശ്രീ ജേതാക്കളായ കെ.വി. റാബിയ, ലക്ഷ്മിക്കുട്ടിയമ്മ മുന്‍ എം.പിമാരായ സുഭാഷിണി അലി, സി.എസ്. സുജാത, മേയര്‍ ആര്യാ രാജേന്ദ്രന്‍, സേവ ബസാര്‍ ഡയറക്ടര്‍ സ്മിതാ ബെന്‍ ഭട്ട്‌നഗര്‍, സംസ്ഥാന വനിതാ കമീഷന്‍ അധ്യക്ഷ പി. സതീദേവി, എഴുത്തുകാരി സി.എസ്. ചന്ദ്രിക, ഖദീജ മുംതാസ്, ട്രാന്‍സ് പൈലറ്റായ ആദം ഹാരി തുടങ്ങിയവര്‍ പാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. ഇവര്‍ക്കൊപ്പം വിജയം കൈവരിച്ച കുടുംബശ്രീ വനിതകളും വേദി പങ്കിടുകയും ചെയ്യും.
"
https://www.facebook.com/Malayalivartha
























